കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പ്രകാരം കേരളത്തിലെ ഭക്ഷണരീതി പാട് മാറിയിരിക്കുന്നു എന്നതാണ് ഒരു ആഭ്യന്തര മാധ്യമം നടത്തിയ പഠനത്തിലെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2015ലെ അപേക്ഷിച്ചു നോക്കുകയാണെങ്കിൽ വെറും പത്തുവർഷംകൊണ്ട് മാത്രം കേരളത്തിലെ ഭക്ഷണ സംസ്കാരത്തിൽ വലിയ മാറ്റമുണ്ടായതായി പറയപ്പെടുന്നു. പത്തുവർഷം മുമ്പ് കുഴിമന്തി കേരളത്തിൽ എത്തിത്തുടങ്ങുന്നത് ഉണ്ടായിരുന്നുള്ളൂവെങ്കിൽ 2025 ലേക്ക് എത്തിയപ്പോൾ കോടികൾ ദിനംപ്രതി ഉണ്ടാക്കുന്ന ബിസിനസ് ആയി കേരളത്തിൽ കുഴിമന്തി വ്യവസായം മാറി.
കുഴിമന്തിക്കായി മാത്രം കേരളത്തിലെ 14 ജില്ലകളിലും കുറഞ്ഞത് ഇന്ന് ഒരു ഹോട്ടൽ എങ്കിലും ഉണ്ട്. സാധാരണ ഹോട്ടലുകളിലും ഇന്ന് മന്തി ലഭ്യമാണ്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരു ദിവസം വിറ്റു പോകുന്നത് അനവധി കുഴിമന്തികളാണ്. കഴിഞ്ഞ 10 വർഷത്തിനിടെ മലയാള സംസ്കാരത്തിൽ കയറിവന്ന മലയാളികൾക്ക് പ്രിയങ്കരനായ അറബിക് വിഭവമാണ് കുഴിമന്തി. ഉൽഭവം യമനിൽ ആണെങ്കിലും മലയാളികൾ മന്തി കഴിച്ചുതുടങ്ങിയത് ദുബായിൽ മന്തി സുലഭമായി ലഭ്യമായ അതിനുശേഷം ആണ് എന്നതാണ് പറയപ്പെടുന്ന കാര്യം.
അറേബ്യൻ ഭക്ഷണങ്ങളുടെ ചായിവ് കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കേരളത്തിൽ വലിയ രീതിയിൽ കൂടിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. മുമ്പ് കേരളത്തിൽ ലഭ്യമാകാതിരുന്ന അൽഫാമും ഷവായയും എന്ന് കേരളത്തിൽ സുലഭമായി ലഭ്യമാകാൻ തുടങ്ങി. കേരളത്തിൽ ഇത്തരം ഭക്ഷണങ്ങൾ ലഭ്യമാകാൻ തുടങ്ങിയെന്ന് മാത്രമല്ല വളരെ ചെറിയ സമയത്തിനുള്ളിൽ ഇത്തരം ഭക്ഷണങ്ങൾ മലയാളികൾക്ക് പ്രിയങ്കരമായി മാറുകയും കോടികളുടെ ബിസിനസ് ആയി മാറുകയും ചെയ്തു. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്തരത്തിൽ നിരവധി കടകളാണ് കഴിഞ്ഞ കുറച്ചു വർഷത്തിനുള്ളിൽ തന്നെ കേരളത്തിൽ പൊന്തിവന്നത്.
ഷവർമ യായിരുന്നു കേരളത്തിൽ ആദ്യം ഇത്തരത്തിൽ ട്രെൻഡ് ആയി മാറിയ ഭക്ഷണം എങ്കിൽ ഇതിന് പിന്നാലെ തന്നെ കേരളത്തിൽ ട്രെൻഡ് ആയി മാറി. കേരളത്തിൽ ഇത്തരത്തിൽ വർഷങ്ങൾക്കു മുമ്പേ മാറിയത് ചില്ലി ചിക്കൻ ആയിരുന്നു. അത് രണ്ടായിരത്തിന്റെ തുടക്കകാലത്ത് ചൈനയിൽ നിന്നും കേരളത്തിലേക്ക് എത്തിപ്പെട്ട വിഭവമായിരുന്നു. അതിനു മുമ്പേ കേരളത്തിൽ ചില്ലിചിക്കൻ ലഭ്യമായിരുന്നു എങ്കിലും 2000ത്തിന്റെ തുടക്കകാലത്തായിരുന്നു ചില്ലി ചിക്കന് കേരളത്തിൽ വലിയ ജനപ്രീതി സമ്പാദിക്കാൻ ആയത്. ആ കാലഘട്ടത്തെ വളരെ ചുരുക്കം ഹോട്ടൽ മാത്രമായിരുന്നു കേരളത്തിലുണ്ടായിരുന്നത് എങ്കിൽ 2025 ലേക്ക് എത്തുമ്പോൾ കേരളത്തിലെ മൂക്കിലും മൂലയിലും ഹോട്ടൽ നിറയുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ ടേൺ ഓവർ ഉണ്ടാവുന്ന പ്രധാന ബിസിനസുകളിൽ ഒന്ന് ഇന്ന് ഹോട്ടൽ വ്യവസായമായി മാറിയിരിക്കുന്നതാണ് കാഴ്ച. കോടികളാണ് ദിനംപ്രതി ഹോട്ടൽ വ്യവസായത്തിൽ നിന്ന് ആളുകൾ സ്വന്തമാക്കുന്നത്. കേരളത്തിൽ സ്വർണ്ണവില പൊള്ളുന്നതിനാൽ സ്വർണ്ണ വ്യവസായമാണ് ഒരു ദിവസം കേരളത്തിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ബിസിനസുകളിൽ ഒന്ന് എന്ന് പറയപ്പെടുന്നു. ഇതേ പോലെ തന്നെ ആശുപത്രിയും ദിനംപ്രതി കോടികൾ നേടുന്ന ബിസിനസുകളിൽ ഒന്നാണ്. തുണിത്തരങ്ങളുടെ കടകളും സിനിമ തിയേറ്ററുകളും ദിനംപ്രതി കേരളത്തിൽ നിന്നും കോടികൾ ഉണ്ടാക്കുന്നുണ്ട്. ഇവയ്ക്ക് ഒപ്പം വെക്കാൻ പറ്റുന്ന വ്യവസായ ഹോട്ടൽ വ്യവസായം മാറി.
മലപ്പുറത്തും കാസർകോടുമാണ് കേരളത്തിൽ ആദ്യമായി മന്തി വില്പന നടത്തിയത് എന്ന് പറയപ്പെടുന്നുണ്ട്. ഒരു സമയത്ത് ബിരിയാണി എങ്ങനെ കേരളത്തിൽ ട്രെൻഡ് ആയിരുന്നു അതുപോലെ ട്രെൻഡ് ആവുകയാണ് എന്ന് മന്തി. മന്തിക്ക് ഒപ്പം ലഭിക്കുന്ന മയോണൈസ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എങ്കിലും യുവാക്കളിൽ ഉൾപ്പെടെ മന്തി എന്നത് വികാരമായി വളരെ എളുപ്പത്തിലാണ് മാറുന്നത്. കേരളത്തിൽ കുഴിമന്തി കോടികൾ വാരുമ്പോൾ നിരവധി ആളുകൾക്ക് ജീവിതം ലഭിക്കുന്ന ഒരു ബിസിനസ് വ്യവസായം കൂടിയായി മന്തി ബിസിനസും മാറി എന്നാണ് യാഥാർത്ഥ്യം.






