മലയാളികളുടെ സ്വന്തം ബ്രാൻഡ് ആയ മലയാളി ബിയർ കേരളത്തിലേക്ക് എത്തുന്നു. പോളിഷ് ബ്രാൻഡ് ആണ് മലയാളി. മലയാളികൾ നിർമ്മിക്കുന്ന ബിയർ ആയതിനാലാണ് മലയാളി എന്ന പേരിൽ പ്രോഡക്റ്റ് മാർക്കറ്റിൽ എത്തിച്ചത്. രീതിയിലുള്ള സ്വീകാര്യതയാണ് ബിയർ പോളണ്ടിലെ മാർക്കറ്റിലും തുടർന്നെത്തിയ മറ്റൊരു രാജ്യങ്ങളിലെ മാർക്കറ്റിലും നേടിയത്. ഇവിടെയൊക്കെ സക്സസ് ആയ ശേഷമാണ് ബ്രാൻഡ് കേരളത്തിലേക്ക് ലോഞ്ച് ചെയ്യപ്പെടുന്നത്.
എന്നാൽ മലയാളി ബിയർ ലഭിക്കണമെങ്കിൽ ബീവറേജിൽ ഒന്നും പോയിട്ട് യാതൊരു കാര്യവുമില്ല. സംഭവം ലഭിക്കണമെങ്കിൽ കൊച്ചി വിമാനത്താവളുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിൽ തന്നെ ചൊല്ലേണ്ടി വരും. മലയാളി ബിയർ അടുത്തമാസം മുതൽ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ ആണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. പാലക്കാട് സ്വദേശികളായ ചന്ദ്രമോഹൻ നല്ലൂരും സർഗീവ് സുകുമാരനും ചേർന്നു 2022ൽ പോളണ്ടിൽ തുടക്കമിട്ടതാണ് ബവ്‌റിജ് സ്റ്റാർട്ടപ് ഹെക്സഗൺ സ്പിരിറ്റ്സ് ഇന്റർനാഷനലിന്റെ മലയാളി ബീയർ ശ്രേണി.
വെറും മൂന്നു വർഷത്തിനുള്ളിൽ 17 ഓളം രാജ്യങ്ങളിലാണ് മലയാളി ബിയർ സഞ്ചരിച്ചത്. അടുത്തമാസം കേരളത്തിൽ എത്തുന്ന മലയാളി ബിയർ അധികം വൈകാതെ തന്നെ ഒമാനിലും ലോഞ്ച് ചെയ്യപ്പെടും. ഇൻഡോ പോളിഷ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഐപിസിസിഐ) ബിസിനസ് റിലേഷൻഷിപ് ഡയറക്ടറായിരുന്ന ചന്ദ്രമോഹന്റെയും സുഹൃത്ത്, സ്റ്റാർട്ടപ് മെന്ററും സാംസങ്ങിൽ ഡിസൈനറുമായിരുന്ന സർഗീവിന്റെയും ചിന്തയിൽ പോലുമില്ലാത്ത ഒന്നായിരുന്നു ബിയർ കമ്പനി. അവിചാരികമായി തോന്നിയ ഒരു ആശയത്തിൽ നിന്നാണ് കമ്പനി ലോഞ്ച് ചെയ്തത്.
കെട്ടിക്കിടക്കുന്ന അവിൽ ചിലവാക്കാൻ എന്താണ് വഴി എന്ന് ആലോചിച്ച ചിന്തയിൽ നിന്നാണ് ബിയർ കമ്പനിയുടെ പിറവി. അവിലിൽ നിന്നു തന്നെയാണ് ബിയർ ഇവർ ഉത്പാദിപ്പിക്കുന്നത്. ബിയർ കമ്പനി തുടങ്ങിയശേഷം ഇൻഗ്രീഡിയൻസിൽ ചെറിയ മാറ്റം വരുത്തിയെങ്കിലും പൂർണമായും ആൽക്കഹോളിക് ആയ ബിയർ ആണ് ഇവർ നിർമ്മിക്കുന്നത്. വളരെ ലാഘവത്തോടെ തുടങ്ങിയ കമ്പനിയാണ് മലയാളി എങ്കിലും വളരെ പെട്ടെന്ന് ആണ് കമ്പനി പോളണ്ടിൽ സൂപ്പർ ഹിറ്റ് ആയത്. ഈ കോൺഫിഡൻസ് ആണ് ബിയർ ബ്രാൻഡിനെ മറ്റു രാജ്യങ്ങളിലേക്കും എത്തിക്കാൻ ഇവരെ സഹായിച്ചത്.
യഥാർത്ഥത്തിൽ ബിയർ ബ്രാൻഡ് തുടങ്ങിയതിനു പിന്നിലെ കഥ വാരണാസിയിൽ നിന്നും കച്ചവടത്തിനായി എത്തിച്ച അവിൽ കെട്ടിക്കിടന്ന് തന്നെയാണ്. 2022 കച്ചവടത്തിനായി എത്തിച്ച അവിൽ വിൽപ്പന ചെയ്യാൻ പറ്റാത്ത രീതിയിലായി. അതിനു കാരണമായത് ആ വർഷം വലിയ കോളിളക്കം സൃഷ്ടിച്ച യുക്രെയിൻ യുദ്ധമായിരുന്നു. അവിൽ എന്ത് ചെയ്യണം എന്നുള്ള ചിന്തയിൽ നിന്നാണ് ബിയർ തുടങ്ങാം എന്ന ആശയത്തിൽ എത്തിയത്. മലയാളികൾ നിർമ്മിക്കുന്ന ബിയർ ആയതിനാലും മറ്റു പല കാരണങ്ങൾ കൊണ്ടും കമ്പനിക്ക് അതേ പേരിട്ടു. കമ്പനിയാണെങ്കിൽ വൻ സക്സസ്!






