മലയാളികൾക് ആശ്വാസമായിരുന്നത് മാഹിയിൽ നിന്നും ചെറിയ വിലയ്ക്ക് മദ്യം ലഭിക്കുന്നതായിരുന്നു. എന്നാൽ ഇനി മാഹിയിലും രക്ഷയില്ല. പുതുച്ചേരിയിൽ മദ്യവിലയിൽ വൻ വർധനയ്ക്ക് വഴി തുറന്ന് മന്ത്രിസഭ തീരുമാനം. എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടി, അഡീഷണൽ എക്സൈസ് ഡ്യൂട്ടി എന്നിവ കുത്തനെ കൂട്ടി ഉത്തരവിറക്കി. ഔട്ട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് 100 ശതമാനം കൂട്ടി. വിവിധ വിഭാഗങ്ങളിൽ പെട്ട മദ്യങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വില കൂടാൻ സാധ്യതയുണ്ട്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും മദ്യവില കൂടും. പുതുചേരിയിലെ 4 മേഖലകളിൽ മദ്യവില കൂടിയാലും, സമീപ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
മദ്യ വില വർധനവോടെ 350 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. തലശ്ശേരി വടകര തുടങ്ങിയ പരിസരപ്രദേശങ്ങളിൽ നിന്ന് ദിവസേന നിരവധി ആളുകളാണ് മാഹി മദ്യത്തിനായി മാഹിയിലേക്ക് എത്തുന്നത്. ടാക്സ് അളവ് ലഭിക്കുമെന്നതിനാൽ തന്നെ നിരവധി ആളുകൾ മാഹിയിൽ ചെന്ന് മദ്യം വാങ്ങുന്നത് ഇതോടുകൂടി തീരുമാനമാകും. പോലീസിൽ നിന്ന് ഒളിച്ച് മദ്യം മാഹിയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്ന പതിവുണ്ടായിരുന്നു. ഇതും വിലവർധനയോടെ നിൽക്കും എന്നാണ് വിലയിരുത്തൽ.






