ലുലു ഗ്രൂപ്പ് അടുത്ത തലത്തിൽ ദുബായിൽ കാലുറപ്പിക്കാൻ പോകുന്നു എന്നുള്ള വാർത്തകളാണ് വരുന്നത്. പുത്തൻ രീതിയിലുള്ള ഹൈപ്പർമാർക്കറ്റുകളും എക്സ്പ്രസ് കൗണ്ടറുകളും ദുബായിൽ ലുലു ഗ്രൂപ്പ് തുറക്കാൻ ഒരുങ്ങുന്നു. ഇതിന്റെ പ്രാഥമിക നടപടി എന്നതുപോലെ ദുബായ് ഔഖാഫുമായി ധാരണപത്രം ഉൾപ്പെടെ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചുകഴിഞ്ഞു. പദ്ധതിയുടെ തുടക്കം എന്നതുപോലെ ആദ്യ ഹൈപ്പർ മാർക്കറ്റ് അൽ ഖവാനീജ് 2ൽ തുറക്കും.
ഇതിനുശേഷം മറ്റ് പല പ്രധാനപ്പെട്ട സ്ഥലങ്ങളിലും ഹൈപ്പർമാർക്കറ്റും മറ്റു ബിസിനസ് ശൃംഖലകളും തുറക്കാൻ ലുലു പദ്ധതിയിടുന്നുണ്ട്. കാലത്തിനൊത്ത മാറ്റം എന്നത് പോലെ വളരെ അപ്ഡേറ്റഡ് ആയുള്ള എക്സ്പ്രസ് കൗണ്ടറുകളും ദുബായിൽ ലുലു തുറക്കും. അൽ ഖവാനീജ് 2 ഇൽ ആദ്യ ഹൈപ്പർമാർക്കറ്റ് തുറന്നശേഷമായിരിക്കും മറ്റുള്ള സ്ഥലങ്ങളിലെ ലുലു പദ്ധതികളുടെ പ്രഖ്യാപനം. ഇന്ത്യയിലാകമാനം പടർന്നു പന്തലിക്കുന്നതിനൊത്തമാണ് ലുലു ഗ്രൂപ്പ് വിദേശരാജ്യങ്ങളിലും വലിയ സാന്നിധ്യം സ്വന്തമാക്കുന്നത്.
ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.