Thursday, July 24, 2025
23.2 C
Kerala

ലുലു മാളിൽ വൻ തിരക്ക് ; ഓഫറിൽ സാധനം നേടാനായി ആളുകളുടെ വൻ ക്യു

കേരളത്തിൽ ലുലു മാൾ വന്നത് മാളുകളുടെ ചരിത്രത്തിൽ തന്നെ വലിയ തരംഗമായിരുന്നു. ആദ്യം കൊച്ചിയിൽ വന്ന ലുലു മാൾ പിന്നീട് തിരുവനന്തപുരവും, പാലക്കാടും, കോഴിക്കോടും, കോട്ടയവും എത്തി. ലുലു മാളിൽ ജനങ്ങൾക്കായി പല സമയങ്ങളിൽ വ്യത്യസ്ത ഓഫർ കൊടുക്കുന്നത് സ്വാഭാവികമാണ്. അത്തരത്തിലുള്ള ഓഫർ ഇപ്പോൾ ലുലു മാളിൽ നടക്കുന്നുണ്ട്. വലിയ വിലക്കുറവിൽ ആണ് പല സാധനങ്ങളും കേരളത്തിലെ വിവിധ ലുലുമാളുകളിലെ ഹൈപ്പർമാർക്കറ്റിൽ നൽകപ്പെടുന്നത്.

ലുലു സ്‌റ്റോറുകളിൽ ജനുവരി 9 മുതൽ ആരംഭിച്ച മഹാ സെയിൽ ഓഫർ തന്നെയാണ് ഈ സർപ്രൈസ് ഗിഫ്റ്റ്. ഇന്ന് ഓഫറിന്റെ രണ്ടാംദിനമാണ്. ഇന്നലെ വ്യാഴാഴ്ച വിവിധ ലുലു ഔട്ട്ലെറ്റുകളിൽ വൻതിരക്കാണ് ഓഫർ പെരുമഴ കാരണം അനുഭവപ്പെട്ടത്. രാത്രി ഏറെ വൈകിയും കൊച്ചി ലുലുമാളിൽ നിന്നും തിരുവനന്തപുരത്തെ ലുലുമാളിലും ഉള്ള ഹൈപ്പർമാർക്കറ്റിൽ ഉൾപ്പെടെ വൻ തിരക്ക് അനുഭവപ്പെട്ടു. ലുലു കണക്റ്റ് , ലുലു ഫാഷന്‍, ലുലു ഹൈപ്പര്‍ എന്നിവയില്‍ നിന്ന് ഉപഭോക്താക്കൾക്ക് ഫ്ലാറ്റ് സെയിലിലൂടെ ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്.

ഇലക്ട്രോണിക് സാധനങ്ങൾ മുതൽ അടുക്കളയിലേക്ക് ആവശ്യമായ പത്രങ്ങൾ വരെയും, ഭക്ഷ്യ വസ്‌തുക്കളും ഇത്തരത്തിൽ ലുലു സെയിലിൽ വിറ്റഴിക്കുന്നുണ്ട്. അരി, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മത്സ്യമാംസാദികൾ, വിവിധ ഇനത്തിലുള്ള പാത്രങ്ങളും ഇലക്ട്രിക്കൽ സാധനങ്ങളും വലിയ ഓഫറിൽ ലുലുവിൽ ഇപ്പോൾ ലഭ്യമാണ്. ന്യൂയർ ദിനത്തിൽ ചെറിയൊരു ഓഫർ എല്ലാ സാധനങ്ങൾക്കും ലുലുവിലെ പല ഔട്ട്ലെറ്റുകളും നൽകിയിരുന്നു എങ്കിലും അതിനെ അപേക്ഷിച്ചു വലിയ രീതിയിലുള്ള വിലക്കുറവ് ഇപ്പോൾ ലുലുവിന്റെ വിവിധ ഔട്ട്ലെറ്റുകളിൽ സാധനങ്ങൾക്ക് നൽകുന്നുണ്ട്.

പുറത്തെ വിപണിയിൽ ഉയർന്ന വിലയുള്ള വെളിച്ചെണ്ണ ലിറ്ററിന് 178 രൂപ എന്ന വിലയ്ക്കാണ് ഇപ്പോൾ ലുലുവിൽ ഇപ്പോൾ, ഇതുകൂടാതെ വിവിധ കമ്പനികളുടെ വെളിച്ചെണ്ണയും വിലക്കുറവ് ലുലു നൽകുന്നുണ്ട്. കൂടാതെ 500 രൂപ വിലവരുന്ന ചായപ്പൊടിക്ക് കേവലം 250 രൂപയും മാത്രം ഇവിടെ നിന്ന് ഇപ്പോൾ ഈടാക്കുന്നുള്ളൂ. ഈ മാസം പന്ത്രണ്ടാം തീയതി വരെയാണ് ലുലു നിലവിൽ ഓഫർ ഉണ്ട് എന്ന് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞതവണ ലുലു പറഞ്ഞ തീയതിയിൽ നിന്നും രണ്ടുമൂന്നു ദിവസത്തേക്ക് ഓഫർ നീട്ടിയിരുന്നു. ഇക്കുറി നീട്ടുമോ എന്നുള്ള കാര്യം സംശയമാണ് എങ്കിലും നിലവിൽ ലുലുവിന്റെ പ്രഖ്യാപനം പ്രകാരം പന്ത്രണ്ടാം തീയതി വരെയാണ് ഓഫർ.

 ഇന്നലെ ഓഫറിന്റെ ആദ്യത്തെ ദിവസമായിരുന്നു എങ്കിലും വലിയ രീതിയിലുള്ള ജനത്തിരക്ക് ഇന്നലെ അനുഭവപ്പെട്ടു. ഇന്ന് വെള്ളിയാഴ്ചയാണ് എന്നതിനാൽ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് തിരക്ക് കൂടുവാനുള്ള സാധ്യത ഏറെയാണ്. ഓഫർ നാളെയും മറ്റന്നാളും ഉണ്ട് എന്നതിനാൽ തന്നെ വലിയ രീതിയിലുള്ള സെയിൽസ് ആണ് ലുലു ലക്ഷ്യമിടുന്നത്. അതിൽ തന്നെ നാളെ ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആണ്. അവധി ദിവസമായതിനാൽ തന്നെ കേരളത്തിൽ നിന്നും ലുലു പ്രതീക്ഷിക്കുന്നത് കോടികളുടെ ബിസിനസ് ആണ്.

Hot this week

സ്വർണ്ണവില ഉയർന്നു തന്നെ; മാർക്കറ്റ് വില 74,280; ചിങ്ങമാസം ഇങ്ങ് എത്തി. കല്യാണ സീസൺ കുളമാകുമോ?

കഴിഞ്ഞ കുറച്ചധികം മാസങ്ങളായി ഉയർന്നുനിൽക്കുന്ന സ്വർണ്ണവില യാതൊരു മാറ്റവും ഇല്ലാതെ ഉയർന്നു...

ഇന്ത്യയിലെ ഐഫോൺ പ്രിയം കൂടുന്നു; റെക്കോർഡ് ഇട്ട് ഇന്ത്യൻ ഐഫോൺ വിപണി.

ഐഫോൺ എന്നത് ഇന്ത്യക്കാർക്ക് വലിയ ക്രയിസ് ആയി മാറുകയാണ് എന്നതാണ് കണക്കുകൾ...

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

Topics

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...
spot_img

Related Articles

Popular Categories

spot_imgspot_img