ലതർ എന്നത് മൃഗത്തിന്റെ തൊലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന ഒരു പദാർത്ഥമാണ്. മൃഗത്തിന്റെ തോലെടുത്ത് അത് മിനുസമാക്കിയ ശേഷം ആണ് സാധാരണ ലെതർ ബാഗ് നിർമ്മിക്കുക. ഇയാൾക്കിന്റെ തോലും കാളത്തോലും ഒട്ടകത്തിന്റെ തോല് ഉൾപ്പെടെ പല മൃഗങ്ങളുടെ തോല് ഇതിനായി ഉപയോഗിക്കും. എന്നാൽ ഇത് മൃഗങ്ങൾക്ക് വലിയ രീതിയിലുള്ള ദോഷം ചെയ്യുന്നതിനാൽ നിരവധി എതിർപ്പുകൾ അടുത്തിടെയായി ലെതർ ബാഗിന് ഉണ്ടാകുന്നുണ്ട്. ലെതർ ഉപയോഗിച്ച് ബാഗുകളും,ഷൂകളും, ബെൽറ്റുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ നിർമ്മിക്കും.
ലതറിനേക്കാൾ ദോഷമാണ് സിന്തറ്റിക് ലതറുകൾ. പ്ലാസ്റ്റിക് വെച്ചാണ് സിന്തറ്റിക് ലതറുകളുടെ നിർമ്മാണം. സിന്തറ്റിക് ലവർ മണ്ണിൽ ലയിക്കാൻ നൂറ്റാണ്ടുകൾ എടുക്കും. ഇതൊക്കെ വലിയ രീതിയിലുള്ള ദോഷം നമ്മുടെ പ്രകൃതിക്ക് സൃഷ്ടിക്കുന്നുണ്ട് എന്നാണ് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇനി ഇത്തരത്തിൽ ലതറുകളും സിന്തറ്റിക് ലേബറുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന സാധനങ്ങൾ നിർമിക്കാനായി പുതിയൊരു ടെക്നിക്ക് കണ്ടുപിടിക്കുകയാണ് കൗശിക്.
എൻജിനീയറായ കൗസിക്കിന്റെ നിരന്തര പഠനം കാരണം വാഴയിലയിൽ നിന്നും ലെതറിനു പകരം ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥം കണ്ടുപിടിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വാഴയില പ്രോസസ് ചെയ്തു നിരവധി പ്രക്രിയയിലെ കൂടിയാണ് ബാഗ് നിർമ്മാണവും മറ്റും നടത്തുന്നത്. പ്രകൃതിക്ക് യാതൊരു ദോഷവും സൃഷ്ടിക്കാത്ത വിധത്തിൽ എൻവിയോൺമെന്റ് ഫ്രണ്ട്ലി ആയാണ് വാഴയിലയിൽ നിന്നും ലെതറിന് പകരം ഉപയോഗിക്കാൻ കഴിയുന്ന പദാർത്ഥം നിർമ്മിക്കുന്നത്.
‘ ബനാറിക്’ എന്ന പേരിൽ ആണ് വാഴയില ഉപയോഗിച്ചുണ്ടാക്കുന്ന ബാഗുകളും ഷൂവും ഉൾപ്പെടെ മാർക്കറ്റിൽ എത്തുന്നത്. റെക്കോർഡി എന്ന പേരിലുള്ള സൈറ്റിലെ സബ് കാറ്റഗറി ആയാണ് ബനാറിക് ബാഗുകൾ മാർക്കറ്റിൽ എത്തുന്നത്. ലോഞ്ച് ചെയ്തിട്ട് അധികകാലം ആയില്ല എങ്കിലും ഉപയോഗിക്താക്കളിൽ നിന്ന് മികച്ച അഭിപ്രായമാണ് ബാഗിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ വലിയ രീതിയിലുള്ള ഓർഡറുകളും ഇന്ന് ബ്രാൻഡിന് കീഴിൽ ഒരുങ്ങുന്ന സാധനങ്ങൾക്ക് ഉണ്ടാകുന്നുണ്ട്.
ലോകത്തിലെ ഏറ്റവും കൂടുതൽ വാഴ ഉള്ളത് നമ്മുടെ ഇന്ത്യയിലാണ്. ഒരു കുല ഉണ്ടായിക്കഴിഞ്ഞാൽ പിന്നീട് ആ വാഴയെ കൊണ്ട് മറ്റൊരു സാധ്യതയില്ല. അതുകൊണ്ടുതന്നെ വാഴയെ മുറിച്ചു കളയുകയാണ് പതിവ്. വായുടെ പല ഭാഗങ്ങളും മുറിച്ചശേഷം ഉപയോഗിക്കാനായി പലഭാഗത്തേക്ക് എത്തും. വാഴയിലയാവട്ടെ ഭക്ഷണം വിളമ്പാനായി മാത്രമാണ് കൂടുതൽ ഉപയോഗിക്കാറ്. അതും ദക്ഷിണേന്ത്യയിൽ മാത്രമാണ് ഭക്ഷണം വിളമ്പാനായി വാഴയില കൂടുതലായി ഉപയോഗിക്കുന്നത്.
ഇങ്ങനെയുള്ള ഒരു സാഹചര്യം നിലവിൽ ഉണ്ടാകുമ്പോൾ വാഴയിലയെ കൂടുതലായി എങ്ങനെ ഉപയോഗിക്കാം എന്നുള്ള ചിന്ത ‘ബനാറക്കിന്റെ’ തലപ്പത്തുള്ള കൗശിന്റെ തലയിൽ തോന്നി. പിന്നീട് മാർക്കറ്റ് പഠിച്ചപ്പോൾ ലതറിനു പകരമായി ഇത് ഉപയോഗിക്കാൻ ഉള്ള സാധ്യതയുണ്ട് എന്ന് കണ്ടെത്തി. പക്ഷേ അത് എങ്ങനെ ഉപയോഗിക്കാം എന്നുള്ള റിസർച്ചുകൾ വർഷങ്ങളോളം നടത്തിയ ശേഷമാണ് ബനാറിക് എന്ന ബ്രാൻഡ് തുടങ്ങിയത്.
മിക്ക സ്ഥലങ്ങളിലും വെറുതെ കളയുന്ന വാഴയില ബനാറിക് എന്ന ബ്രാൻഡ് കൂട്ടത്തോടെ വാങ്ങിയശേഷം വൃത്തിയാക്കി ശേഷം മെഷീനിൽ പല ഘട്ടങ്ങളിലൂടെ പ്രോസസ് ചെയ്ത് ലെതർ പോലെ ഒരു രൂപം അതിന് നൽകുന്നു. തികച്ചും പ്രകൃതിദത്തമായ ഉൽപാദനം ആയതിനാൽ തന്നെ ലതറിനെ അപേക്ഷിച്ച് മാർക്കറ്റിൽ വിലയും ബ്രാൻഡിന് കുറവാണ്. കൂടാതെ നല്ല വീട് നിൽപ്പ് ഉറപ്പുവരുത്തുന്ന രീതിയിലുള്ള പ്രോസസിങ്ങിലൂടെയാണ് ബ്രാൻഡിന്റെ നിർമ്മാണം. നിർമ്മാണ വേളയിൽ പ്രകൃതിദത്തമായ നിറവും ഇതിന് പകർന്നു നൽകുന്നു. കൃത്യമായ രീതിയിലുള്ള പുത്തൻ ആശയം മാർക്കറ്റിൽ എങ്ങനെ വിജയം കണ്ടെത്താം എന്നുള്ളതിന് ഉദാഹരണമായി ഇത് മാറുകയാണ്.