വിഷു അടുത്തെത്തിയിരിക്കുകയാണ്. മലയാളികൾ ഒന്നടങ്കം അവസാനം നിമിഷ ഒരുക്കത്തിലാണ്. രണ്ടുദിവസം കൂടി മാത്രമാണ് വിഷു ആഘോഷിക്കാൻ ഇനി മലയാളികൾക്കുള്ളത്. ഇന്ന് ശനിയാഴ്ചയും നാളെ ഞായറാഴ്ചയും കഴിഞ്ഞാൽ പിന്നെ വിഷു ആയി. നാളെ ഞായറാഴ്ച ആയതിനാൽ തന്നെ മിക്ക ആളുകളും അവധിയെടുത്ത് വിഷുവിന്റെ അവസാനവട്ട ഒരുക്കങ്ങളിൽ ആയിരിക്കും. കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം വിഷു വിപണി സജീവമായി നിൽക്കുകയാണ്.
വിഷുവിനോട് മുന്നോടിയായി തന്നെ കേരള സർക്കാറിന്റെതായി ഉൾപ്പെടെ നിരവധി സ്റ്റാളുകൾ കേരളത്തിൽ അങ്ങോളമിങ്ങോളം നിരന്നു കഴിഞ്ഞു. തിരുവനന്തപുരം മുതൽ കാസർകോട് വരെ 14 ജില്ലകളിലും നിരവധി സ്റ്റാളുകളും മേളകളും സജീവമാണ്. സമ്മർ വെക്കേഷൻ തുടങ്ങി രണ്ടാഴ്ച പിന്നിട്ടിരിക്കുന്നതിനാൽ വിദ്യാർത്ഥികൾ ഒക്കെ അവധിയിലാണ്. ഈ അവധിയും വിഷുവിന് സാധാരണക്കാരായ ആളുകൾക്ക് ലഭിക്കുന്ന അവധിയും കൃത്യമായ രീതിയിൽ മുതലെടുക്കാനാണ് നമ്മുടെ മാർക്കറ്റിന്റെ ശ്രമം.
ഇന്നലെ മുതൽ സായാഹ്നങ്ങളിൽ പതിവിൽ ഉള്ളതിനേക്കാൾ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരം ആയാൽ സാധനം വാങ്ങാൻ ഉൾപ്പെടെ പുറത്തേക്ക് ഇറങ്ങാൻ പറ്റാത്ത ബ്ലോക്ക് ആണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം റിപ്പോർട്ട് ചെയ്യുന്നത്. വിഷുവിന് രസം കൊല്ലിയായി വേനൽ മഴയും അങ്ങുമിങ്ങും പെയ്യുന്നുണ്ട്. വിഷു ആയതിനാൽ തന്നെ പടക്ക വിപണിയും മാർക്കറ്റും ഇപ്പോൾ ഉണർന്നു എന്ന് അക്ഷരാർത്ഥത്തിൽ പറയാൻ സാധിക്കും. അതിനുള്ള തെളിവാണ് കഴിഞ്ഞ രണ്ടുദിവസമായി കേരളത്തിൽ അങ്ങോളം ഇങ്ങോളം അനുഭവപ്പെടുന്ന തിരക്ക്.
ഓഫറുകളും ആയാണ് മിക്ക പടക്കകടകളും ഇപ്പോൾ പ്രവർത്തിക്കുന്നത്. ശിവകാശിയിൽ നിന്ന് നേരിട്ട് എത്തിക്കുന്ന പടക്കങ്ങൾ ആയതിനാൽ ഓഫർ വിലയ്ക്ക് നൽകും എന്നുള്ള രീതിയിൽ എല്ലാ ജില്ലകളിലും പടക്കകടകൾ പ്രവർത്തിക്കുന്നു. ഇവരുടെ പ്രധാന വരുമാന മാർഗ്ഗം വിഷുക്കാലങ്ങളിലാണ്. ഇത് ഉറപ്പിക്കാനായി അവർ ഒത്തിരി അതികം സ്റ്റോക്കുകളാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ഇക്കൊല്ലം പടക്ക വിപണി പുതിയ റെക്കോർഡ് തിരുത്തി കുറിക്കും എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. എന്തായാലും പടക്കം വാങ്ങാൻ ഇറങ്ങുന്ന ഒരാൾക്ക് പടക്കകടകളിൽ ക്യൂ നിൽക്കേണ്ടി വരും എന്നുള്ള കാര്യം തീർച്ച.
വിഷുവിന് തയ്യാറെടുക്കാനായി മാർക്കറ്റിൽ കണി സാധനങ്ങൾ ഉൾപ്പെടെ എത്തിക്കഴിഞ്ഞു. പല സ്ഥലത്തും പല രീതിയിലാണ് കളി ഒരുക്കുന്നത് എങ്കിലും മിക്ക സ്ഥലങ്ങളിലും കണി വയ്ക്കാനായി കണിവെള്ളരിയും, ചക്കയും, കണ്ണിമാങ്ങയും, പഴവർഗ്ഗങ്ങളും, കോവക്കയും, പുത്തൻ മുണ്ടും ഉപയോഗിക്കാറുണ്ട്. ഇതോടൊപ്പം തന്നെ തേങ്ങയോ കരിക്കോ ഉപയോഗിക്കാറുണ്ട്. ഇത്തരം സാധനങ്ങൾ ഒക്കെ ഇപ്പോൾ മാർക്കറ്റിൽ എത്തിക്കഴിഞ്ഞു. സാധാരണ മാർക്കറ്റിൽ കണ്ണിമാങ്ങ ലഭിക്കാറില്ല എങ്കിൽ വിഷു വിപണിയോട് അനുബന്ധിച്ച് മാത്രമാണ് കണ്ണിമാങ്ങ മാർക്കറ്റിൽ എത്താറ്. ഇവയൊക്കെ ഇപ്പോൾ മാർക്കറ്റിൽ നിരന്നു കഴിഞ്ഞു.
ഇതോടൊപ്പം കളി വയ്ക്കാനായി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് കണ്ണാടിയും കൃഷ്ണവിഗ്രഹം. കൃഷ്ണവിഗ്രഹം നിർമ്മിക്കുന്ന നിരവധി ആളുകൾ ഇന്ന് പല സ്ഥലങ്ങളിലായി തമ്പടിച്ച് വില്പന തുടങ്ങിയിട്ടുണ്ട്. താരതമ്യേന തുക കൂടുതലായാണ് ഇവർ ആവശ്യപ്പെടുന്നത് എങ്കിലും വിലപേശിയാൽ ചെറിയ ലാഭത്തിൽ കൃഷ്ണവിഗ്രഹം ലഭിക്കും. സംസ്ഥാനത്തെ പലഭാഗങ്ങളിലും ഇത്തരത്തിൽ പ്ലാസ്റ്റർ ഓഫ് പാരീസിലും അല്ലാതെ മരത്തടിയിലും കൃഷ്ണവിഗ്രഹം കൊത്തി ഉണ്ടാക്കുന്ന ആളുകൾ നിരന്നു കഴിഞ്ഞു. വലിയ രീതിയിൽ ഇവർക്ക് കച്ചവടം ഇപ്പോൾ ലഭിക്കുന്നുണ്ട് എന്നാണ് ഇവരുടെ അടുത്ത് സായാഹ്നങ്ങളിലെ തിരക്ക് സൂചിപ്പിക്കുന്നത്.
മാർക്കറ്റിൽ സദ്യ ഒരുക്കാനുള്ള സാധനങ്ങൾ താരതമ്യ വില കൂടുതലാണെങ്കിലും നിരന്നു കഴിഞ്ഞു. കണി വയ്ക്കാനായി ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് കണി കൊന്നയാണ്. മഴ അപ്രതീക്ഷിതമായി പെരുത്തിനാൽ മിക്ക സ്ഥലങ്ങളിലും കണിക്കൊന്ന നശിച്ചിട്ടുണ്ട് എങ്കിലും മലയാളികൾ എവിടെനിന്നെങ്കിലും കണിക്കൊന്ന ഒപ്പിക്കും എന്നുള്ള കാര്യം തീർച്ച. മാർക്കറ്റിൽ താരതമ്യേന പച്ചക്കറികൾക്കും മത്സ്യം വില കൂടുതലാണ് എങ്കിലും പച്ചക്കറി കടകളിലെയും മത്സ്യ കടകളിലും മാംസ കടകളിലെയും തിരക്ക് മലയാളികൾക്ക് ഇവയില്ലാതെ ഒരാഘോഷവും ഇല്ല എന്ന് സൂചിപ്പിക്കുന്നു.
തുണിക്കടകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിഷു കോടി തങ്ങളുടെ പ്രിയപ്പെട്ടവർക്ക് കൊടുക്കാതെ സാധാരണ മലയാളികൾക്ക് ഒരു സമാധാനവുമില്ല. എത്രയൊക്കെ കയ്യിൽ പണമില്ലെങ്കിലും കടം വാങ്ങിച്ചു വരെ ഇവ ബന്ധുക്കൾക്ക് നൽകുന്നത് മലയാളികൾക്ക് ശീലമായ കാര്യമാണ്. ഓൺലൈൻ വ്യാപാരം ഇന്ന് വർദ്ധിച്ചുവെങ്കിലും മലയാളികൾ കൂടുതലായും കടകളിൽ നിന്നുതന്നെയാണ് തുണിത്തരങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നത് എന്നതിന് തെളിവാണ് തുണിക്കടകൾക്ക് ഉള്ളിലെ തിരക്ക്. എല്ലാംകൊണ്ടും മലയാളികൾ വിഷു ആഘോഷിക്കാൻ ഒരുങ്ങുകയാണ്.