കുമാര്‍ മംഗളം ബിര്‍ള, ആദിത്യ ബിർളയുടെ മരണശേഷം തന്റെ 28 ആം വയസ്സിലാണ് ബിർള എന്ന പടുകൂറ്റൻ സാമ്രാജ്യത്തിലേക്ക് എത്തുന്നത്. അന്ന് രണ്ട് ബില്യൺ ഡോളർ ആയിരുന്നു ബിർളയുടെ ആകെ വിറ്റു വരവ്. എന്നാൽ 2024ലെ കണക്കുപ്രകാരം അത് എത്തിനിൽക്കുന്നത് 60 ബില്യൺ ഡോളറിലാണ്. ഐഡിയ എന്ന പരീക്ഷണം ആദ്യഘട്ടത്തിൽ പാളി പോയിട്ടും തന്റെ മനോബലം കൊണ്ട് മാത്രമാണ് കുമാർ മംഗളം ബിർള, ബിർള എന്ന പ്രസ്ഥാനത്തെ തിരിച്ചുപിടിച്ചത്.
ടെക്സ്റ്റൈല്‍സ്, സിമന്റ്, കെമിക്കല്‍സ്, അലുമിനിയം, ടെലികമ്യൂണിക്കേഷന്‍സ് തുടങ്ങി വിവിധ മേഖലകളിൽ കുമാർ മംഗളം ബിർള എന്ന ബുദ്ധി രാക്ഷസന്റെ തല ഒന്നുകൊണ്ടുമാത്രം ബിർള ഗ്രൂപ്പ് തലപ്പത്തെത്തി. അത് വെറുതെ തലപ്പത്തെത്തിയതായിരുന്നില്ല. കുമാർ മംഗളം എന്ന വ്യക്തിയുടെ കഠിനാധ്വാനത്തിന്റെയും കൃത്യമായ പദ്ധതിയുടെയും ഫലമായിരുന്നു അത്. മാത്രമല്ല പല സ്ഥലങ്ങളിൽ നിന്നും അദ്ദേഹം നേടിയ മുഴുവൻ അറിവും അദ്ദേഹം ബിസിനസ് ലോകത്ത് പരീക്ഷിച്ചു വിജയിച്ചു
കഴിഞ്ഞ അഞ്ചുവർഷത്തെ കണക്ക് പരിശോധിച്ചു കഴിഞ്ഞാൽ മുൻപുണ്ടായതിനേക്കാൾ ഏഴു മടങ്ങാണ് ബിർള ഗ്രൂപ്പിന്റെ സാമ്പത്തിക വളർച്ച. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഗൗതം അധ്വാനി കഴിഞ്ഞാൽ പിന്നെ ഏറ്റവും സക്സസ്ഫുൾ ബിസിനസ് ഗ്രൂപ്പ് ബിർളയാണ്. വളർച്ചയിൽ ആയ ‘ഐഡിയ’ എന്ന സെല്ലുലാർ കമ്പനി മുമ്പ് എങ്ങും ഇല്ലാത്ത പ്രതിസന്ധിയാണ് 2016 കാലഘട്ടങ്ങളിൽ നേരിട്ടത്.
അന്ന് ജിയോ ആണ് മത്സരിക്കാൻ കൂടെ ഉണ്ടായത്. സൗജന്യമായി പല കാര്യങ്ങളും ജിയോ കൊടുക്കാൻ തുടങ്ങിയപ്പോൾ മിക്ക ഐഡിയ കസ്റ്റമേഴ്സും ജിയോയിലേക്ക് മാറി. ബിർളക്ക് വലിയ തിരിച്ചടിയായിരുന്നു അത്. സാമ്പത്തിക നില മുഴുവൻ തകരാൻ തുടങ്ങി. പക്ഷേ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ ഏറ്റവും വലിയ ലയനമായി ഐഡിയയും വോഡഫോണും ലയിച്ച് വി.ഐ ആയി മാറി! ആ ഐഡിയ വീണ്ടും ബിർള ഗ്രൂപ്പിലെ വളർച്ചയിലേക്ക് എത്തിച്ചു.
ഐഡിയ എന്ന ആദ്യകാലത്ത് വലിയ സക്സസ് ഫുൾ ആയിരുന്ന കമ്പനി പിന്നീട് കോവിഡ് സമയത്തിന് മുമ്പായി ജിയോ കൊണ്ടുവന്ന പുത്തൻ ഓഫറുകളിലായിരുന്നു തകരാൻ തുടങ്ങിയത്. ഫ്രീയായി പലതും നൽകുന്നു എന്ന് കേട്ടപ്പോൾ മിക്ക ആളുകളും ഐഡിയ എയർടെൽ തുടങ്ങിയ സിനിമകൾ ഉപേക്ഷിച്ച് ജിയോയിലേക്ക് ചേക്കേറി. അത് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ഐഡിയ എന്ന കമ്പനിക്ക് ഉണ്ടാക്കി.
തകർച്ചയിൽ ആയി എല്ലാം കൈവിട്ടു പോകും എന്ന് തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്. അപ്പോഴായിരുന്നു ഐഡിയ വോഡഫോൺ ലയനം എന്ന ചർച്ച വന്നതും മംഗളം ബിർള ഒട്ടുമലോചിക്കാതെ വോഡഫോണുമായി ലയിക്കാമെന്നുള്ള ആലോചനയിലേക്ക് എത്തിയത്. ആലോചനയുടെ പരിണിതഫലമായിരുന്നു വി ഐ. പല കമ്പനികളും ടെലികോം കമ്പനികളും തകർന്നെടുത്ത് ആയിരുന്നു വി ഐ എന്ന പുത്തനാശയം വീണ്ടും തിരിച്ചുവരവിലേക്ക് ബിർള ഗ്രൂപ്പിനെ നയിച്ചത്.
ടെലി കമ്മ്യൂണിക്കേഷൻ രംഗത്ത് ജിയോ കാരണം വലിയ പ്രതിസന്ധി ബാക്കിയുള്ള എല്ലാ കമ്പനികൾക്കും ഉണ്ടായി. എയർസെൽ തുടങ്ങിയ കമ്പനികൾ പൂർണമായും ഇല്ലാതായി. മാറി ജിയോ ആയപ്പോൾ കൊടുത്ത വലിയ ഓഫർ ആയിരുന്നു ജനങ്ങളുടെ കണ്ണ് മഞ്ഞളിക്കാൻ കാരണമായത്. ആ പ്രതിസന്ധിയെ തുടച്ചുനീക്കിയത് മംഗളം ബിർളയുടെ ബിസിനസ് ബുദ്ധി ആയിരുന്നു. ആർക്കും തൊടാൻ കഴിയാത്ത ഉയരത്തിലാണ് കുമാർ മംഗളം ബിർളയുടെയും ബിർള ഗ്രൂപ്പിന്റെയും സ്ഥാനം…