Saturday, March 28, 2026
25.8 C
Kerala

ലോകമലയാളികൾക്കായി കേരള ഖാദി ഓൺലൈനിൽ;

സ്വയം തൊഴിലിന് യുവജനങ്ങൾക്ക് അവസരം

ലയാളിയുടെ തനത് സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന കേരള ഖാദി ഇനി മുതൽ ഓൺലൈനിലും ലഭ്യമാകും. ഫാഷൻ ലോകത്തെ മാറുന്ന ട്രെൻഡിനൊപ്പമാണ് കേരള ഖാദി ഓൺലൈൻ വിപണിയിൽ കാലെടുത്തുവയ്ക്കുന്നത്. ഇതോടെ നവീന ഫാഷനിലുള്ള ഖാദി വസ്ത്രങ്ങളും വൈവിധ്യമാർന്ന ഗ്രാമ വ്യവസായ ഉൽപന്നങ്ങളും ലോകത്ത് എവിടെ നിന്നും സ്വന്തമാക്കാം.

ഗുണമേന്മയുള്ള ഖാദിവസ്ത്രങ്ങൾക്ക് കൂടുതൽ ജനപിന്തുണ ലഭിക്കുന്നതിനാലാണ് കേരള ഖാദിയുടെ പുതിയ ചുവടുവെപ്പ്. ഖാദി കുട്ടിക്കുപ്പായം മുതൽ പട്ടുസാരികൾ, കോട്ടൺ സാരികൾ, ചുരിദാർ ടോപ്പുകൾ, റെഡിമെയ്ഡ് ഷർട്ടുകൾ, കാവി മുണ്ടുകൾ, ഡബ്ബിൾ മുണ്ടുകൾ, തോർത്തുകൾ, ചവിട്ടികൾ, പഞ്ഞി കിടക്കകൾ, തലയിണകൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ ഫോട്ടോ പ്രിന്റിങ് ഉൾപ്പെടെ നൂതന ഡിസൈനുകൾ ഖാദിയിൽ ചെയ്തു നൽകും. സ്വീകാര്യതയ്ക്കനുസരിച്ച് കൂടുതൽ ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലിറക്കുമെന്നും പരമ്പരാഗത വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ഇടപെടലുകളുടെ ഭാഗമാണിതെന്നും ഖാദി ഗ്രാമവ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ഓൺലൈൻ മാർക്കറ്റിന്റെ സാധ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഖാദി ബോർഡ് ഡിജിറ്റൽ തൊഴിലവസരവും ഒരുക്കുന്നുണ്ട്. ഉൽപന്നങ്ങളുടെ ഡിജിറ്റൽ പ്രചരണം നടത്തി സ്വയം തൊഴിൽ വരുമാന പദ്ധതിയുടെ ഭാഗമാകാൻ യുവാക്കൾക്ക് അവസരം സൃഷ്ടിക്കുകയാണ് ഖാദി ബോർഡ്.

ലോകത്തെമ്പാടുമുള്ള മലയാളികൾ കേരള ഖാദി വസ്ത്രങ്ങൾക്ക് ഓൺലൈനിലൂടെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപ്പര്യമുള്ള യുവതീ യുവാക്കൾക്ക് കേരള ഖാദിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഖാദി വൈബ്‌സ് ആൻഡ് ട്രെൻഡ്‌സിന്റെ ഉൽപന്നങ്ങളുടെ ഡിജിറ്റൽ പബ്ലിസിറ്റി നടത്തി ഡിജിറ്റൽ മാനേജ്‌മെന്റ് കൺസൾട്ടന്റുമാർ, ഡിജിറ്റൽ മാനേജ്‌മെന്റ് ഡീലേഴ്സ് എന്ന നിലയിൽ സ്വയം തൊഴിൽ വരുമാന പദ്ധതിയിലേക്ക് അപേക്ഷിക്കാം.

20 നും 35നും ഇടയിൽ പ്രായമുള്ള പ്ലസ്ടു, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർ

ഖാദി ബോർഡിന്റെ പയ്യന്നൂർ ഖാദി സെന്ററിലേക്ക് ഇ-മെയിൽ, വാട്ട്‌സാപ്പ് മുഖേന ബയോഡാറ്റ അയക്കണം. ഏപ്രിൽ 30 നുള്ളിൽ അപേക്ഷ ലഭിക്കണം. ഇമെയിൽ: dpkc@kkvib.org, വാട്ട്‌സാപ്പ് നമ്പർ-

9496661527, 9526127474

Hot this week

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

IPL 2026 Begins with Strong Financial Momentum and Heightened Safety Measures

The 2026 season of the Indian Premier League is...

Topics

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...

Elon Musk Unveils $25 Billion TeraFab Chip Factory in Texas

Elon Musk has unveiled plans for TeraFab, a massive...
spot_img

Related Articles

Popular Categories

spot_imgspot_img