പണ്ടുള്ളതിനെ അപേക്ഷിച്ച് ഇപ്പോൾ ഏകജാലകം വഴി സർക്കാർ പ്രക്രിയകൾക്ക് വേഗം കൂട്ടിയിരിക്കുകയാണ്. ഈ വേഗത കേരളത്തെ നിക്ഷേപ സൗഹൃദം ആക്കിയെന്നാണ് മന്ത്രി കെ. രാജന്റെ അഭിപ്രായം. ഏകജാലക സംവിധാനത്തിലൂടെ സർക്കാർ നടപടിക്രമങ്ങളിൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നും ഈ വേഗത കേരളത്തെ പൂർണമായും നിക്ഷേപ സൗഹൃദം ആക്കി എന്നും ഓട്ടോമോട്ടീവ് ടെക്നോളജി സബ്മിറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി രാജൻ അഭിപ്രായപ്പെട്ടു.
ഭാവിയിൽ ഗതാഗത മേഖലയിൽ സാങ്കേതിക വിദ്യയുടെ സാഹചര്യം തിരിച്ചറിഞ്ഞ്, മാലിന്യമുക്തവും സുസ്ഥിരവുമായ വാഹനങ്ങൾ നിർമിക്കാൻ ഓട്ടമോട്ടീവ് ടെക്നോളജിയിലൂടെ സാധിക്കുമെന്നും മന്ത്രി ഓട്ടോമോട്ടീവ് ടെക്നോളജി സബ്മിറ്റ് വേദിയിൽ അഭിപ്രായപ്പെട്ടു. വ്യവസായ മന്ത്രി പി.രാജീവ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇലക്ട്രിക് വാഹന വിപണിയിലെ കേരളത്തിന്റെ മുന്നേറ്റം കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കാരണമാകുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ടാക്സ് അധികമാക്കാനുള്ള ബഡ്ജറ്റിലെ തീരുമാനത്തിന് പിന്നാലെയാണ് ഇത്തരത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ സംസാരം മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നത് രണ്ടു ധ്രുവങ്ങളിലുള്ള കാര്യമായിട്ട് പല ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. കാരണം 15 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ടാക്സ് അധികമാക്കിയിരിക്കുകയാണ്. കേന്ദ്രസർക്കാർ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ടാക്സുകളിൽ വലിയ ഇളവ് കൊണ്ടുവരുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഈ തീരുമാനം.
സംസ്ഥാന സർക്കാറിന്റെ ഇലക്ട്രിക് വാഹനങ്ങൾക്ക് അധിക ടാക്സ് അനുവദിച്ചു കൊണ്ടുള്ള തീരുമാനം വന്നതിന് ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് മന്ത്രിയുടെ ഇത്തരത്തിൽ ഒരു പ്രസ്താവന വന്നത്. തിരുവനന്തപുരത്തെ ഓട്ടമോട്ടീവ് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. ബഡ്ജറ്റിൽ ജനങ്ങൾക്ക് വലിയ വന്ന സാഹചര്യത്തിൽ വികസനത്തെ കുറിച്ച് മന്ത്രിമാർ വാരാതെ സംസാരിക്കുന്നുണ്ട് എങ്കിലും ഇത് കൃത്യമായ രീതിയിൽ നടപ്പിലാകുന്നില്ല എന്നുള്ള ആക്ഷേപവും പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.