കേരളത്തിലെ ഡിവോഷണൽ ടൂറിസത്തിന്റെ കൂടുതൽ സാധ്യത പരിശോധിക്കുകയാണ് ടൂറിസം വകുപ്പ്. നിരവധി ആരാധനാലയങ്ങൾ ഉള്ള സംസ്ഥാനമാണ് കേരളം. എന്നാൽ ചില അമ്പലങ്ങളും ആരാധനാലയങ്ങളും ഒഴിച്ച് നിർത്തിയാൽ ആളുകൾ കേരളത്തിലേക്ക് ദൈവികമായ കാര്യങ്ങൾക്ക് എത്തുന്നത് വളരെ കുറവാണ്. ഈ കുറവ് പരിഹരിച്ച് കേരളത്തിലെ ആരാധനാലയങ്ങൾ മറ്റുള്ള രാജ്യങ്ങളിലേക്ക് എത്തുന്ന രീതിയിൽ പ്രമോഷൻ ചെയ്ത് ഇവിടേക്ക് ആളുകളെ എത്തിക്കാനാണ് സർക്കാർ നീങ്ങുന്നത്. ഏതൊക്കെ അമ്പലങ്ങളും മറ്റ് ആരാധനാലയങ്ങളും കൃത്യമായി ആളുകളിലേക്ക് എത്തിക്കാൻ കഴിയും എന്നുള്ള കൂടുതൽ പഠനം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടം എന്നതുപോലെ കേരളത്തിലെ മിക്ക ആരാധനാലയങ്ങളിലെയും കുളങ്ങളും പരിസരപ്രദേശങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടേക്ക് പോവുകയാണ്. ഗുരുവായൂർ, ശബരിമല, മലയാറ്റൂർ, അമ്പലപ്പുഴ ക്ഷേത്രം, ചോറ്റാനിക്കര ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, പറശ്ശിനിക്കടവ് തുടങ്ങിയ ചില ആരാധനാലയങ്ങളിൽ ഒഴികെ കാര്യമായ വരുമാനം കേരളത്തിൽ ആരാധനാലയങ്ങൾ മുഖേന ഉണ്ടാകുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ഇത് കൃത്യമായി മനസ്സിലാക്കി കൂടുതൽ നവീകരണ പ്രവർത്തികൾ നടത്തി കേരളത്തിലെ ആരാധനാലയങ്ങളെ ജനകീയമാക്കാനാണ് സർക്കാരിന്റെ നീക്കം.
കണ്ണൂർ ജില്ലയിലെ തെയ്യം എന്നത് ലോകോത്തര നിലവാരത്തിലേക്ക് ടൂറിസത്തിൽ ഊന്നി ഉയർത്താൻ പറ്റുന്ന ഒരു കലാരൂപവും ആരാധന കലയുമാണ്. വിദേശികളായ ചില ആളുകൾക്ക് തെയ്യത്തിനെ കുറിച്ച് ഗ്രാഹ്യമുണ്ട് എങ്കിലും കൂടുതൽ ആളുകളിലേക്ക് തെയ്യം മാർക്കറ്റ് ചെയ്യപ്പെടാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്. ഇതേ പോലെ തന്നെ കൂടുതൽ ആളുകളിലേക്ക് എത്താൻ സാധ്യതയുള്ള കലാരൂപങ്ങളും അമ്പലങ്ങളും ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. വരും മാസങ്ങളിൽ ഇത്തരം ആരാധനാലയങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെതായി പ്രത്യേക ടൂറിസം പാക്കേജുകൾ കൊണ്ടുവരുന്ന കാര്യവും പരിഗണനയിലാണ്.
വയനാട് ചൂരൽ മലയിൽ ഉണ്ടായ ദുരന്തം വയനാട്ടിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയ ഒരു തിരിച്ചുവരവ് ഈ മേഖല നടത്തുന്നതിനുള്ള ശ്രമത്തിലാണ് എങ്കിലും പൂർണമായി പഴയതോതിൽ വയനാട്ടിൽ ടൂറിസം പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രവും ടിപ്പുസുൽത്താന്റെ കാലത്ത് അനാഥമായി പോയ ക്ഷേത്രവും ഉൾപ്പെടെ ഉണ്ട്. തിരുനെല്ലി ക്ഷേത്രം ബലിതർപ്പണത്തിനായി ദിനംപ്രതി നിരവധി ആളുകൾ കേരളത്തിൽ നടത്തുന്ന ക്ഷേത്രമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലേക്ക് എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നുള്ള കാര്യം ഇപ്പോൾ ആലോചനയിലാണ്.
കോഴിക്കോടിലെ തളി ക്ഷേത്രവും, പിഷാരിക്കാവ് ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ ടൂറിസം സാധ്യത തുറന്നിടാൻ കെൽപ്പുള്ളവയാണ്. മലപ്പുറത്ത് തിരുനാവായ ക്ഷേത്രവും കോട്ടയം വൈക്കത്ത് വൈക്കം ക്ഷേത്രവും കാസർകോട് ബബിയ എന്ന മുതലയെ കാണപ്പെട്ട അനന്തപുരം എന്ന ക്ഷേത്രവും കണ്ണൂർ ജില്ലയിലെ പെരളശ്ശേരി, മാമാനം, മൃദംഗശൈലേശ്വരി ക്ഷേത്രങ്ങളും ഉൾപ്പെടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കമാണ് അണിയറയിൽ ഒരുങ്ങുന്നത്. കേരളത്തിലേക്ക് ബീച്ചോ വയനാട് ഇടുക്കിയോ പോലുള്ള ഹിൽ സ്റ്റേഷൻ കാണുവാൻ വരുന്ന ആളുകൾക്ക് ഡിവൈഡ് ടൂറിസം എന്ന പുതിയ സാധ്യത കൂടി എക്സ്പ്ലോർ ചെയ്യാനുള്ള അവസരമാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത് .