ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടായി സർക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. നിരവധി പ്രഖ്യാപനങ്ങളാണ് ഇക്കുറി ബഡ്ജറ്റിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. നഗരവികസനത്തിന് 1982 കോടിയാണ് ബഡ്ജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. പിആർഡിക്ക് 30 കോടി ഇനിമുതൽ അധികമായി നൽകാനും ഹോമിയോപ്പതിക്ക് 23.5 4 കോടി രൂപ നൽകുവാനും തീരുമാനമെടുത്തതായി ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റിൽ പറഞ്ഞു. ഇതോടൊപ്പം തന്നെ പട്ടികജാതി വികസനത്തിന് 3236.85 കോടി വകയിർത്തി.
കൊല്ലത്തിന് നിരവധി പ്രഖ്യാപനങ്ങളാണ് ബഡ്ജറ്റിൽ ഉണ്ടായിരിക്കുന്നത്. കൊല്ലത്ത് ഐടി പാർക്ക് ഉൾപ്പെടെ നിലവിൽ വരാനായി വലിയൊരു തുക ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതും ഇത്തരത്തിൽ ഒരു പദ്ധതിക്ക് പിന്നിൽ ലക്ഷ്യമാക്കുന്നുണ്ട് എന്ന് ധനമന്ത്രി ബഡ്ജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിനായി വകയിരുത്തിയിരിക്കുന്നത് 70 കോടിക്ക് മുകളിൽ രൂപയാണ്. ഇത്തരത്തിൽ നിരവധി മേഖലയ്ക്ക് വലിയ തുക ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കി. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തി. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്‍കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപ സര്‍ക്കാര്‍ നല്‍കി. ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്.
കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ നൽകുമെന്നു മന്ത്രി കെ എൻ ബാലഗോപാൽ. 10431.76 കോടി ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചു.ക്ഷേമപെൻഷൻ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു . തദ്ദേശ ഓഡിറ്റ് നടത്തി അനർഹരെ പുറത്താക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അതേസമയം ബജറ്റില്‍ നികുതി ദായകരെ അഭിനന്ദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ നികുതി നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഒപ്പം റെവന്യൂ കമ്മി കുറക്കാന്‍ കഴിഞ്ഞു. തനത് വരുമാനം 50 ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞുയെന്നത് അഭിമാനകരമായ നേട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന്റെ നഷ്ടം 1021 കോടി രൂപയാണ്. ദുരന്തത്തില്‍ കേന്ദ്രം സഹായം നല്‍കിയില്ല. എല്ലാവരുടെയും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷയിലാണ് സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഒരു തുക പോലും അനുവദിച്ചിട്ടില്ല. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും. അതിന് ആദ്യ ഗഡുവായി 750 കോടി രൂപ അനുവദിച്ചുവെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ സംസ്ഥാനം അതിജീവിച്ചുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ ബജറ്റ് അവതരണം ആരംഭിച്ചത്.
ലൈഫ് പദ്ധതിയില്‍ ഒരു ലക്ഷം വീടുകള്‍ കൂടി പൂര്‍ത്തിയാക്കുമെന്നും അതിനായി 1160 കോടി രൂപ അനുവദിച്ചുവെന്നും നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടൊപ്പം തന്നെ നിരവധി കാർഷിക മേഖലകൾക്കും ബിസിനസ് അവസരങ്ങൾക്കുമായി വലിയ തുക ധനമന്ത്രി വകയിരുത്തിയതായും പറയുന്നു. കേരളത്തിലെ വിവിധ സർവകലാശാലകൾക്കും കോടികൾ വകയിരുത്തിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷന്റെ കുടിശിക 3 ഗഡുക്കളായി നൽകി തുടങ്ങുമെന്നും ധനമന്ത്രി പറയുന്നു. ഇത്തരത്തിൽ നിരവധി മേഖലയ്ക്ക് വലിയ തുക വകയിരുത്തി കൊണ്ടാണ് ഇത്തവണ മന്ത്രി ബഡ്ജറ്റ് അവതരിപ്പിക്കുന്നത്