കഴിഞ്ഞ ദിവസങ്ങളിൽ ഒരു റീൽസ് വയറലായിരുന്നു. ഒരു രൂപയുടെ നോട്ട് കൊണ്ട് വന്നു കഴിഞ്ഞാൽ ആദ്യത്തെ 75 പേർക്ക് സൗജന്യമായി ഷൂസ് ലഭിക്കും എന്നുള്ളതായിരുന്നു കടയുടെ പരസ്യവാചകം ആയി ഇൻസ്റ്റാഗ്രാമിൽ ഇൻഫ്ലുവൻസസ് ചെയ്ത റിൽസ്. നിരവധി ആളുകൾ ഈ റീൽസ് കാണുകയും സംഗതി വൈറലാവുകയും ചെയ്തു. ഒന്നിൽ കൂടുതൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസാണ് ഇതേ കണ്ടെന്റുമായി റിൽസ് ചെയ്തത്. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും ലക്ഷക്കണക്കിന് വ്യൂസും ഈ വീഡിയോസിന് വന്നു.
ജനുവരി 19 ആം തീയതി അതായത് കഴിഞ്ഞ ഞായറാഴ്ച ഉദ്ഘാടനം ചെയ്യാൻ ഒരു കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആയിരുന്നു ഈ ഓഫർ. കണ്ണൂർ കാൽടെക്സിലെ ചേംബർ ഹാളിനോട് ചേർന്നായിരുന്നു കട. പക്ഷേ ചെറുതായി ഒന്ന് പണി പാളി. റീൽസ് വൈറലായതോടെ കടയുടെ ഉദ്ഘാടനത്തിന് ഒരു രൂപയുടെ നോട്ടുമായി യുവാക്കളും യുവതികളും ഇരച്ചു കയറി. ആയിരത്തോളം ആളുകളാണ് റിലീസ് കണ്ട് കടയുടെ ഉദ്ഘാടനത്തിന് ഒരു രൂപയുടെ നോട്ടുമായി എത്തിയത്. കണ്ണൂരിൽ നിന്ന് മാത്രമല്ല കാസർകോട് നിന്നും കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും കൊച്ചിയിൽ നിന്നും വരെ ആളുകൾ ഒരു രൂപയ്ക്ക് ഷൂസ് ലഭിക്കാനായി സ്ഥലത്തെത്തി.
ആളുകൾ കൂടിയതോടെ സ്ഥലത്ത് മണിക്കൂറുകൾ നീണ്ട ബ്ലോക്ക് അനുഭവപ്പെട്ടു. കടയിൽ നിന്നും മാറിയ ആളുകൾ ക്യൂ നിൽക്കുന്നത് റോഡിലേക്ക് ആയി. കണ്ണൂരിൽ തന്നെ ഏറ്റവും കൂടുതൽ ബ്ലോക്ക് ഉണ്ടാകുന്ന പ്രദേശങ്ങളിൽ ഒന്നാണ് കാൽടെക്സ്. ഈ ബ്ലോക്കിന് പുറമേ ആളുകൾ റോഡിലും കൂടി നിന്നത് ഗതാഗതക്കുരുക്കിന് കാരണമായി. ബ്ലോക്ക് കൂടിയതോടെ പോലീസിന് ഇടപെടേണ്ടി വന്നു. പോലീസ് സ്ഥലത്തെത്തി സ്തുതി വരികൾ പരിശോധിച്ചു കട താൽക്കാലികമായി അടപ്പിച്ചു. കട അടപ്പിച്ചതോടെ പ്രദേശത്ത് കൂടി നിന്ന് ആളുകൾ ഒക്കെ പിരിഞ്ഞു പോയി. സാമൂഹ്യ മാധ്യമങ്ങൾ എത്രത്തോളം ജനങ്ങളുടെ ജീവിതം ഇന്നത്തെ കാലത്ത് ഇൻഫ്ലുവൻസ ചെയ്യിപ്പിക്കുന്നുണ്ട് എന്നുള്ളതിന് ഒരു കൃത്യമായ ഉദാഹരണമായി മാറുകയാണ് കണ്ണൂർ ജില്ലയിൽ നടന്ന കണ്ണൂർ നഗരത്തിലെ ഈ സംഭവം.
ഇൻസ്റ്റഗ്രാം റീൻസ് കണ്ട് പുലർച്ചെ മുതലേ കടയ്ക്കു മുന്നിൽ ആളുകളുടെ ക്യൂ ആയിരുന്നു. കടയുടെ ഉടമസ്ഥൻ ഉദ്ദേശിച്ച രീതിയിൽ മാർക്കറ്റിംഗ് നടന്നു എങ്കിലും ഇൻസ്റ്റാഗ്രാം ഉപയോഗിച്ചതിനാൽ ഇതു കുറച്ചു കൂടിപ്പോയി എന്ന് തന്നെ പറയേണ്ടിവരും. കാരണം ആളുകൾ തടിച്ചുകൂടിയതിനാൽ വിനയായത് കടയുടെ ഉടമസ്ഥന് തന്നെയാണ്. ഉടൻതന്നെ പ്രശ്നങ്ങൾ പരിഹരിച്ച് കട വീണ്ടും തുറക്കാൻ ആകും എന്നാണ് ഉടമസ്ഥൻ പ്രതീക്ഷിക്കുന്നത്. കട വീണ്ടും തുറക്കുമ്പോൾ ഇനി എന്തായാലും ഇത്തരത്തിലുള്ള ഓഫർ അദ്ദേഹം കൊടുക്കില്ല എന്നുള്ള കാര്യം തീർച്ചയാണ്.
കണ്ണൂർ ടൗൺ പോലീസാണ് പ്രശ്നത്തിൽ ഇടപെട്ട് ഇത്തരത്തിൽ ഒരു നടപടി സ്വീകരിച്ചത്. ഒരു രൂപയ്ക്ക് ഷൂ എന്ന് കേൾക്കുമ്പോൾ ഉണ്ടാവുന്ന മലയാളികളുടെ മനോഭാവത്തെയും ഈ സംഭവം സൂചിപ്പിക്കുകയാണ്. മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഉണ്ടായതിനാൽ തന്നെ ഉടമസ്ഥനെതിരെ അത്തരത്തിലുള്ള വകുപ്പുകൾ ചുമത്തുമെന്നും ഇപ്പോൾ ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നും വിവരം വരുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ പരിശോധിച്ചായിരിക്കും ഇത്തരത്തിലുള്ള നടപടിയിലേക്ക് കടക്കുക.







