പൂജാ സമയങ്ങളിൽ മലയാളികൾ ഉൾപ്പെടെ മൈസൂരിലേക്ക് എത്തുന്നതിന് ഒരു കാരണമുണ്ട് അത് മൈസൂരിൽ ലൈറ്റുകളുടെ ആഘോഷമായ മൈസൂർ ദസറ കാണാനാണ്. മൈസൂർ കൊട്ടാരവും നഗരവും ഒക്കെ ദസറ സമയങ്ങളിൽ ദീപാലകൃതമായിരിക്കും. ഈ സമയങ്ങളിൽ മൈസൂരിൽ ഡ്രോൺ കൊണ്ട് ലൈറ്റ് ഷോയും മറ്റു പരിപാടികളും ഒക്കെ നടക്കും. ഇതേ പോലെ തന്നെ ജനകീയമായി മാറുകയാണ് മൈസൂർ ദസറയുടെ മാതൃകയിൽ കണ്ണൂർ നഗരത്തിൽ ആരംഭിച്ച കണ്ണൂർ ദസറയും. വലിയ ആഘോഷ പരിപാടിയായി ആണ് കണ്ണൂർ ദസറയെ കണ്ണൂർ കോർപ്പറേഷൻ കൊണ്ടാടുന്നത്.
കണ്ണൂർ നഗരത്തിലെ കോവിലിന് ചുറ്റുമാണ് ഇത്തരത്തിൽ ദസറ ആഘോഷം. വർഷങ്ങൾക്കു മുമ്പേ വലിയ രീതിയിൽ കണ്ണൂർ ജില്ലയിലെ കോവിലുകളിൽ ദസറ കൊണ്ടാടിയിരുന്നു. വിളക്കുകൾ കത്തിച്ച് വലിയ രീതിയിലുള്ള ജനപങ്കാളിത്തത്തോടുകൂടിയായിരുന്നു വർഷങ്ങൾക്കു മുമ്പേ ഇത് ചെയ്തിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദസറ സമയങ്ങളിൽ കാര്യമായി ആഘോഷം കണ്ണൂർ നഗരത്തിൽ ഉണ്ടാവാറില്ല. ഇപ്പോൾ കോപ്പറേഷൻ മുൻകൈയെടുത്ത് പഴയ മാതൃകയിൽ വീണ്ടും ദസറ കൊണ്ടാൻ ആരംഭിച്ചു.
വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയ്ക്ക് ഉണ്ടാകുന്നത്. സ്ഥിരംപ്രതി വൈകുന്നേരം ആളുകളാണ് കണ്ണൂർ നഗരത്തിൽ എത്തുന്നത്. കണ്ണൂർ താഴെ ചൊവ്വയിലുള്ള കാഞ്ചി കാമാക്ഷി അമ്മൻ കോവിലിലാണ് ഏറ്റവും കൂടുതൽ വിളക്കുകൾ തെളിച്ചിരിക്കുന്നത്. ഇതേ മാതൃകയിൽ കണ്ണൂർ നഗരത്തിലുള്ള കോവിലിനു ചുറ്റും കണ്ണൂർ നഗരത്തിൽ മുഴുവനും ഇലക്ട്രിക് ലൈറ്റുകളും പല നിറത്തിൽ ജ്വലിക്കുന്ന പ്രകാശവലയവും സൃഷ്ടിച്ചിട്ടുണ്ട്. ഇതിന് ചുറ്റും നിരവധി ആളുകളാണ് ദിനംപ്രതി കച്ചവടം ചെയ്യുന്നത്. നിരവധി ആളുകൾ എത്തുന്നതിനാൽ ചെറുകിട കച്ചവടക്കാർക്ക് വൈകുന്നേരങ്ങളിൽ ഇപ്പോൾ കണ്ണൂരിൽ കുശാൽ ആണ്.
ഇതിനുപുറമേ രണ്ട് സ്റ്റേജുകളിലായി പരിപാടികളും കണ്ണൂർ ദസറയോട് അനുബന്ധിച്ച് കണ്ണൂർ നഗരത്തിൽ ഒരുക്കിയിട്ടുണ്ട്. വലിയ രീതിയിലാണ് ഇവിടെ പരിപാടി നടക്കുന്നത്. കേരളത്തിൽ വിവിധ കോണുകളിൽ അറിയപ്പെടുന്ന നിരവധി കലാകാരന്മാർ പരിപാടിയുമായി കണ്ണൂർ ദസറയുടെ ഭാഗമായി കണ്ണൂർ നഗരത്തിൽ വൈകുന്നേരങ്ങളിൽ എത്തുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച പരിപാടിയിൽ മലയാളികളുടെ പ്രിയതാരം ആസിഫ് അലി ഉൾപ്പെടെ പങ്കെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ന് റാപ്പ് പാട്ടുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫെജോ ഉൾപ്പെടെ നഗരത്തിൽ പരിപാടി അവതരിപ്പിച്ചു.
കഴിഞ്ഞ രണ്ടുവർഷമായി ആണ് വീണ്ടും കണ്ണൂർ ദസറ എന്ന പേരിൽ ഇത്ര ആർഭാടമായി പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞതവണ സംഘടിപ്പിച്ചതിലും വലിയ സ്കെയിലിലാണ് ഇത്തവണത്തെ പരിപാടി. കണ്ണൂർ ദസറയ്ക്ക് രണ്ടാം ദസറ എന്നുള്ള പേരും കൂടിയുണ്ട്. ഭാഗമായി കഴിഞ്ഞ ദിവസം ആസിഫലി കൂടി എത്തിയതിനാൽ വലിയ രീതിയിലുള്ള ജനപ്രവാഹം ആണ് കണ്ണൂരിൽ കഴിഞ്ഞദിവസം ഉണ്ടായത്. എല്ലാദിവസവും വലിയ രീതിയിലുള്ള ആളുകൾ കണ്ണൂർ ജില്ലയിൽ എത്തുന്നുണ്ട്. നൈറ്റ് ലൈഫ് എന്നത് കണ്ണൂർ ജില്ലയിൽ ഒട്ടും ഇല്ലാത്ത ഒരു കാര്യമാണ്. ഏകദേശം 9 മണി ആയിക്കഴിഞ്ഞാൽ കണ്ണൂർ ജില്ല ഇരുട്ടിലേക്ക് കടക്കും.
എന്നാൽ ദസറ ആഘോഷം ആരംഭിച്ചതിനാൽ ഏറെ വൈകിയും കണ്ണൂർ ജില്ല ഇപ്പോൾ ഉണർന്നിരിക്കുകയാണ്. എട്ടുമണിയും 9 മണിയും ആകുമ്പോൾ അടച്ചിരുന്ന കടകൾ ഇപ്പോൾ 12 മണി കഴിയുമ്പോഴും പ്രവർത്തനം തുറന്ന് നിൽക്കുന്നതാണ് നിലവിലെ കാഴ്ച. വെറും വർഷങ്ങളിൽ ഇത്തവണത്തെ ദസറയിലും ഗംഭീരമായി നടത്താനാണ് കോർപ്പറേഷൻ പദ്ധതിയിടുന്നത്. ഇലക്ഷൻ പടിവാതിലിൽ എത്തിനിൽക്കുന്നതിനാൽ ഭരണമാറ്റമോ ഭരണത്തുടർച്ചയോ ഉണ്ടാകും. എന്നാൽ എന്തുവന്നാലും ദസറ ഇതേപോലെ കൊണ്ടുപോകണം എന്നതാണ് കോർപ്പറേഷന്റെ ആഗ്രഹം. മൈസൂർ ദസറ കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദസറ ആഘോഷമായി കണ്ണൂർ ദസറ മാറുകയാണ്.






