മലയാളികൾക്ക് ഉൾപ്പെടെ ഏറെ സുപരിചിതയായ നടിയാണ് ജൂഹി ചൗള. ഹരികൃഷ്ണൻസ് എന്ന മമ്മൂട്ടി മോഹൻലാൽ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ജൂഹി മലയാളത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ ചെയ്യുന്ന സിനിമകൾ വളരെ കുറവാണ്. അവസാനമായി ജൂഹി ചവിളയെ സ്ക്രീനിൽ കണ്ടത് ആമസോൺ പ്രൈം വീഡിയോയിൽ ഇറങ്ങിയ ഹുഷ് ഹുഷ് എന്ന വെബ് സീരീസിലാണ്. പടം കുറവാണ് എങ്കിലും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ഇന്ന് ജൂഹി ചൗളയാണ്.
57 കാരയായ ജൂഹി കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ചെയ്യുന്ന സിനിമകൾ വളരെ കുറവാണ്.7800 കോടി രൂപയാണ് ജൂഹി ചൗളയുടെ നിലവിലെ ആസ്തി. എന്നാൽ കഴിഞ്ഞ വർഷം ഒരു സിനിമ പോലും ചെയ്യാതിരുന്ന ജൂഹിയുടെ ആസ്തി കഴിഞ്ഞവർഷം 67 ശതമാനത്തോളം വളർന്നു. എല്ലാവർഷവും വലിയ രീതിയിലുള്ള വളർച്ചയാണ് ജൂഹിയുടെ ആസ്തിക്ക് ഉണ്ടാകുന്നത്. കാര്യമായ സിനിമകൾ പോലും ചെയ്യാതെ ഇപ്പോൾ ജൂഹി നിൽക്കുകയാണ് എങ്കിലും ജൂഹി എങ്ങനെ ഇത്രയധികം വളർന്നു എന്നതാണ് പലയാളുകളും ചോദിക്കുന്ന പ്രധാന ചോദ്യം.
ആ ചോദ്യത്തിനുള്ള ഉത്തരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നതാണ്. ഐപിഎല്ലിലെ ഷാരൂഖാൻ ഉടമയായ കൊൽക്കത്തയെ പ്രതിനിധീകരിക്കുന്ന ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ തുടങ്ങിയതു മുതലുള്ള സഹ ഉടമയാണ് ജൂഹി. 2024 നടന്ന ഐപിഎല്ലിൽ കിരീടം ചൂടിയത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു. ഇത് ടീമിന്റെ മൂല്യം ചെന്നൈ സൂപ്പർ കിംഗ്സിനും മുംബൈക്കും ബാംഗ്ലൂറിനും ശേഷം ഏറ്റവും മൂല്യമുള്ള ടീമായി ഉയർത്തിയിരുന്നു. ഇതുതന്നെയാണ് ജൂഹിയുടെ ആസ്തിയുടെ വളർച്ചയ്ക്ക് കാരണം.
ജൂഹിയെ പോലെ തന്നെ നടിയായ പ്രീതി സിന്റക്കും ടീം ഉണ്ട്. എന്നാൽ ഇതുവരെ ഐപിഎൽ ഫൈനൽ ജയിക്കാത്ത ടീമായ പഞ്ചാബ് കിങ്സ് ഇലവന്റെ ഉടമയാണ് പ്രീതി. മുൻപ് ബോളിവുഡിന്റെ പ്രിയതാരമായ പ്രീതി നടത്തുന്ന പഞ്ചാബ് ടീമിന്റെ ആസിനടത്തുന്ന പഞ്ചാബ് ടീമിന്റെ ആസ്തി താരതമ്യേന വളരെ കുറവാണ്. ഐപിഎല്ലിൽ കാര്യമായി സംസാരിക്കപ്പെടാത്ത ടീമാണ് പഞ്ചാബ് എന്നതാണ് ഇതിന്റെ കാരണം. 2025ലെ ഹുറൂൺ അതിസമ്പന്ന പട്ടികപ്രകാരം അമിതാഭ് ബച്ചൻ, ഹൃതിക് റോഷൻ, കരൺ ജോഹർ എന്നിവരെയെല്ലാം പിന്നിലാക്കി രണ്ടാംസ്ഥാനത്താണ് ജൂഹി.
അമിതാഭ് ബച്ചനും കുടുംബത്തിനും ആസ്തി 1,630 കോടി രൂപ. ധർമ പ്രൊഡക്ഷൻസ് ഉടമകൂടിയായ കരൺ ജോഹറിന്റെ ആസ്തി 1,880 കോടി. ജൂഹി ചൗളയുടെ കൊൽക്കത്ത ടീമിന്റെ സഹ ഉടമയായ ഷാരൂഖാന്റെ ആസ്തി 12, 000 കോടിക്ക് മുകളിലാണ്. കഴിഞ്ഞവർഷം 7000 കോടി രൂപയായിരുന്നു ഷാരൂഖിന്റെ ആസ്തി എങ്കിൽ ഇപ്പോൾ 71 ശതമാനത്തിന്റെ ഉയർച്ചയാണ് ബോളിവുഡിന്റെ കിംഗ് ഖാന്റെ ആസ്തിയിൽ മാത്രം ഉണ്ടായിരിക്കുന്നത്. സിനിമകൾ ചെയ്യുന്നുണ്ട് എങ്കിലും പ്രധാന ആസ്തി വർദ്ധനവിന്റെ കാരണം കൊൽക്കത്തട്ടിൽ തന്നെയാണ്.
ഷാറുഖും ഭാര്യ ഗൗരി ഖാനും ചേർന്ന് നയിക്കുന്ന റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് വലിയ പ്രോഫിറ്റിൽ ആണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിഎസ് കമ്പനിയായ റെഡ് ചിലീസിന് മാറാൻ കഴിഞ്ഞു. ഇതിൽ നിന്നും വലിയൊരു വരുമാനമാണ് ഷാരൂഖ് ഇപ്പോൾ സ്വന്തമാക്കുന്നത്. ഇന്ത്യയിലെ എല്ലാ വലിയ ബഡ്ജറ്റ് സിനിമകളുടെയും ബിഎഫ്എക്സ് ചെയ്യുന്ന പ്രമുഖ കമ്പനിയായി റെഡ് ചില്ലിസ് മാറി. ഹുറൂൺ 2025 പട്ടികയിലെ ടോപ്-10 സ്വയാർജിത സമ്പന്ന വനിതകളിൽ ബോളിവുഡിൽ നിന്ന് ജൂഹി ചൗള മാത്രമേയുള്ളൂ.
ജൂഹിയുടെ ഭർത്താവ് ജയ് മേത്തയും കെകെആർ സഹ ഉടമയാണ്. ഇതോടൊപ്പം തന്നെ ഇദ്ദേഹം പ്രമുഖ വ്യവസായി കൂടിയാണ്. ബിസിനസിൽ ഇദ്ദേഹം കാഴ്ച വെക്കുന്ന ഗംഭീര പ്രകടനവും കൊൽക്കത്തയുടെ നിലവിലുള്ള ആസ്തി വർദ്ധനവും ഭർത്താവ് കൂടി കൊൽക്കത്തയുടെ സഹ ഉടമയായതുമൊക്കെ ജൂഹിയുടെ ആസ്തിയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഹുറൂൺ പട്ടികയിൽ ജൂഹി ചൗള കഴിഞ്ഞവർഷം തന്നെ ദീപിക പഡുകോൺ, കരീന കപൂർ, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങിയവരെ പിന്തള്ളിയിരുന്നു. എന്നാൽ ഇപ്പോൾ ഈ വർഷത്തെ കണക്ക് പുറത്ത് വന്നപ്പോൾ ഇവരെക്കാൾ ബഹുദൂരം മുമ്പിലേക്ക് സഞ്ചരിക്കുകയാണ് ജൂഹി.






