വളർച്ചയുടെ പാതയിലേക്ക് വീണ്ടും കെഎസ്ആർടിസി മെല്ലെ മെല്ലെ കുതിക്കുകയാണ്. കെഎസ്ആർടിസി വളരുമ്പോൾ യുവാക്കൾക്കായി പുതിയ പദ്ധതി പ്രഖ്യാപിക്കുകയാണ് ഗതാഗത മന്ത്രി ഗണേഷ് കുമാർ. ഇത്രയും നാളും കെഎസ്ആർടിസിക്ക് പുറത്തുനിന്നുള്ള പരസ്യം കമ്പനി കാരണം വലിയ രീതിയിലുള്ള നഷ്ടം ഉണ്ടായിട്ടുണ്ട്. ഈ നഷ്ടം ഇല്ലാതിരിക്കാൻ യുവാക്കളെ കൂട്ടുപിടിച്ചു കൊണ്ടാണ് പുതിയ പദ്ധതി കെഎസ്ആർടിസി ഒരുക്കുന്നത്. ടാർഗറ്റോ മറ്റു കാര്യങ്ങളോ ഒന്നുമില്ലാതെ എളുപ്പത്തിൽ കെഎസ്ആർടിസിയിൽ ഈ പദ്ധതി പ്രകാരം യുവാക്കൾക്ക് ജോലി നേടാം.
കെഎസ്ആർടിസിക്കുവേണ്ടി പരസ്യം പിടിക്കുക എന്നതാണ് ജോലി. ആർക്ക് വേണമെങ്കിലും കെഎസ്ആർടിസിയുടെ സൈറ്റിൽ കയറി രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഈ ജോലി ചെയ്യാം. പൂർണ്ണമായും പുറത്തുനിന്നുള്ള പരസ്യ കമ്പനികളെ ഒഴിവാക്കിക്കൊണ്ട് ജോലി തേടുന്ന ആളുകളെ ഉന്നം വെച്ചുകൊണ്ടാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി പ്രകാരം ഒരാൾ ഒരു മാസം ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചു കഴിഞ്ഞാൽ അതിന്റെ 15% അവർക്ക് ലഭിക്കും. അയാൾ ഒരു മാസം കൊണ്ട് പത്തുലക്ഷം രൂപയുടെ പരസ്യമാണ് പിടിക്കുന്നത് എങ്കിൽ ഒരു ലക്ഷത്തി അമ്പതിനായിരം രൂപ ഒരു മാസം അയാൾക്ക് ലഭിക്കും.
പരസ്യം പിടിച്ചു കഴിഞ്ഞാൽ ഉടനടി തന്നെ പൈസ അക്കൗണ്ടിൽ ക്രെഡിറ്റ് ആകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കൂടുതൽ കോംപ്ലിക്കേഷൻ ഒന്നുമില്ലാതെ വളരെ സിമ്പിൾ ആയി കെഎസ്ആർടിസിയുടെ സൈറ്റിൽ ചെന്ന് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പണി ആരംഭിക്കാം. യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കുന്ന ജോലിയായാണ് ഇത് ഗതാഗത വകുപ്പ് കാണുന്നത്. അടുത്തമാസം മുതൽ പദ്ധതി ആരംഭിക്കും.






