ഇന്ത്യക്കാരുടെ ഇന്റർനെറ്റ് സമ്പ്രദായത്തിൽ ഏറ്റവും വലിയ മുന്നേറ്റം കൊണ്ടുവന്ന കമ്പനിയാണ് ജിയോ. വർഷങ്ങൾക്കു മുൻപ് ജിയോ ഇന്ത്യയിൽ എത്തിയപ്പോൾ അംബാനി വിലകുറച്ച് ജനങ്ങൾക്ക് ഇന്റർനെറ്റ് നൽകിയത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്റർനെറ്റ് വളർച്ചയുടെ വേഗത ഇരട്ടിയാക്കി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതാ അതിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് 5.5 ജി ജിയോ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് ടെക്നോളജിക്കൽ രംഗത്ത് വരുന്ന പ്രധാനപ്പെട്ട വാർത്ത. ആദ്യം പല സ്ഥലത്തും ജിയോക്ക് കവറേജ് ഉണ്ടായിരുന്നില്ല എങ്കിലും ഇപ്പോൾ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ജിയോക്ക് കവറേജ് ലഭിക്കാൻ തുടങ്ങി. രാജ്യമെങ്ങും 5G നെറ്റ് വർക്ക് കവറേജ് നൽകിയ ജിയോ ഇപ്പോഴിതാ നെറ്റ് വർക്ക് ശേഷി പുതിയ തലങ്ങളിലേക്ക് ഉയർത്തുകയാണ്. റിലയൻസ് ജിയോ അത്യാധുനികമായ 5.5G നെറ്റ് വർക്കാണ് അവതരിപ്പിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം നെറ്റ്‌വർക്കായി വളർന്നു. അത് തൊട്ടപ്പുറമുള്ള ഐഡിയ എയർടെൽ പോലുള്ള കമ്പനികൾക്ക് വലിയ വെല്ലുവിളിയുമായി.ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയൻസ് ജിയോ അവതരിപ്പിക്കുന്ന അത്യാധുനിക 5.5G നെറ്റ് വർക്ക് അതിവേഗ ഇന്റർനെറ്റാണ് വാഗ്ദാനം ചെയ്യുന്നത്. നിലവിലെ ഡാറ്റ വേഗതയിൽ പൊളിച്ചെഴുത്തുകൾ നടത്താനാണ് കമ്പനി ഒരുങ്ങുന്നത്. പരമാവധി 10Gbps വരെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റാണ് ആധുനിക സങ്കേതത്തിലൂടെ കമ്പനി ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ചുരുങ്ങിയ നിലയ്ക്ക് ഹൈ ക്വാളിറ്റി ഡാറ്റ എന്നുള്ള രീതിയിലാണ് ജിയോ 5.5g നെറ്റ്‌വർക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്.ജിയോയുടെ നിലവിൽ എല്ലാവർക്കും നൽകുന്ന 5G സേവനങ്ങളുടെ പുത്തൻ പതിപ്പാണ് 5.5G നെറ്റ് വർക്ക്.
അതായത് ചുരുക്കിപ്പറഞ്ഞാൽ ജിയോയുടെ എല്ലാ മേഖലയിലും ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ അഡ്വാൻസ്ഡ് ടെക്നോളജി ഉപയോഗിക്കുന്ന രീതിയിലാണ് 5.5 ജി ജിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതിവേഗതയിലുള്ള ഇന്റർനെറ്റ് സ്പീഡ്, ഡാറ്റ ലോഡ് ചെയ്യുന്നതിലുള്ള കുറഞ്ഞ കാലതാമസം, മികച്ച നെറ്റ് വർക്ക് ശേഷി എന്നിവ പുതിയ സങ്കേതത്തിന്റെ പ്രത്യേകതകളാണ്. ഇന്റഗ്രേറ്റഡ് ഇന്റലിജൻസ് ഫീച്ചറുകളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒരേ സമയം പല ടവറുകളുമായി കണക്ട് ചെയ്യാൻ സാധിക്കുന്ന മൂന്ന് വ്യത്യസ്ത നെറ്റ് വർക്ക് സെല്ലുകളാണ് ഡാറ്റ ക്വാളിറ്റിയും, വേഗതയും ഉറപ്പു വരുത്തുന്നത്.