ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർന്നത് മലയാളികൾക്ക് സുപരിചിതമായ ഒരു ഓ ടി ടി പ്ലാറ്റ്ഫോമാണ്. മലയാളത്തിലെ 70% സിനിമകളുടെയും ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കുന്നത് ഹോട്ട്സ്റ്റാർ ആണ്. ഇതുകൂടാതെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെ ഹോട്ട് സ്റ്റാറിന് സ്വന്തമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു മാസങ്ങൾക്ക് മുമ്പേ സ്വാതന്ത്ര്യ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ലയനങ്ങളിൽ ഒന്നായിരുന്നു ഹോട്ട് സ്റ്റാറും ജിയോയും കൂടി ലയിച്ചത്.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ ടീം ഇതുമായി ബന്ധപ്പെട്ട് റെക്കോർഡ് തുകയ്ക്കാണ് ഡിസ്നി ഹോട്ട് സ്റ്റാർ സ്വന്തമാക്കിയത്. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം ഇപ്പോൾ ഈ ജിയോയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും ഹോട്ട് സ്റ്റാറും ഒന്നായിയിരിക്കുന്നു. ഇത് രണ്ടും രണ്ട് ആപ്ലിക്കേഷനുകൾക്ക് പകരം ഇനി ഒന്നായിയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ അതിന് ജിയോ ഹോട്ട്സ്റ്റാർ എന്ന് പേര് നൽകി ജനങ്ങൾക്ക് അപ്ഡേറ്റ് ഓപ്ഷനോടുകൂടി ലഭ്യമായി.
ഐസിസി ക്രിക്കറ്റ് ടൂർണമെന്റുകളിൽ പ്രാധാന്യമേറിയ ടൂർണമെന്റ് ആയ ചാമ്പ്യൻസ് ട്രോഫി തുടങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുകയാണ് ജിയോയുടെ സുപ്രധാന നീക്കം. കഴിഞ്ഞ വർഷങ്ങളിൽ ഐസിസി ടൂർണമെന്റുകളും ഐപിഎല്ലും സാധാരണക്കാർക്ക് സൗജന്യമായി ഓൺലൈൻ വഴി സ്ട്രീം ചെയ്ത് കാണാൻ പറ്റുന്ന സൗകര്യം ഹോട്ട്സ്റ്റാറും ജിയോയും വേറെ വേറെ ആപ്പുകളായി നൽകിയിരുന്നു. ഇനി അതുണ്ടാവില്ല എന്നുള്ള സൂചനകളാണ് പുറത്തേക്ക് വരുന്നത്.
ഹോട്ട്സ്റ്റാർ ഇതിനു മുന്നേ സബ്സ്ക്രൈബ് ചെയ്തവർക്ക് അത്തരത്തിൽ തന്നെ മറ്റ് ക്രിക്കറ്റ് മത്സരങ്ങളും ഇനി കാണുവാൻ. ആ സബ്സ്ക്രിപ്ഷൻ തീരുന്നതുവരെ മാത്രമായിരിക്കും പക്ഷേ ഇത് സാധിക്കുക. ഇനി ജിയോയുടെ ഫ്രീ സംവിധാനങ്ങളും മത്സരം കാണുവാനായി ലഭിക്കില്ല. അതായത് സാധാരണ ഒരു ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കുന്നതുപോലെ ഇനി ഒരു വർഷത്തേക്ക് ആറുമാസത്തേക്ക് മൂന്നുമാസത്തേക്ക് ഒരു മാസത്തേക്കുള്ള ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉപഭോക്താക്കൾ എടുക്കേണ്ടിവരും.
ഐപിഎൽ അടുത്തമാസം അവസാനത്തോടുകൂടി തുടങ്ങാൻ ഇരിക്കുകയാണ്. അതും ചാമ്പ്യൻസ് ട്രോഫിയും മുന്നിൽകണ്ടാണ് പെട്ടെന്ന് തന്നെ ജിയോ ഹോട്ട്സ്റ്റാർ ലയനം ഒറ്റ ഒരു ആപ്പ് ആയി പരിണമിച്ചിരിക്കുന്നത്. വലിയ വാർത്തകളും പ്രചാരങ്ങളും ഒന്നുമില്ലാതെയാണ് ഒരു സുപ്രഭാതത്തിൽ ജിയോ ഹോട്ട്സ്റ്റാറായി ഇപ്പോൾ ഉപഭോക്താക്കൾക്ക് ആപ്ലിക്കേഷൻ ലഭിച്ചിരിക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയും ഐപിഎല്ലും മുന്നിൽ നിൽക്കെ വലിയ രീതിയിലുള്ള വരുമാനമാണ് ജിയോ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.