ഭാരതത്തിലെ ടെലികോം രംഗത്ത് പുത്തൻ അധ്യായത്തിന് തുടക്കം. ആദ്യമായി ശതകോടീശ്വരനായ ഇലോൺ മസ്ക് ഇന്ത്യയിലെ കമ്പനിയുമായി കൈകോർക്കുന്നു. ആദ്യം കൈകോർത്തത് എയർടെലുമായി ആയിരുന്നുവെങ്കിൽ പിന്നീട് മണിക്കൂറുകൾ ശേഷം ജിയോയുമായും സ്റ്റാർലിംഗ്സ് കരാറിൽ ഒപ്പിട്ടു. കേരളത്തിലെ ടെലികോം രംഗത്ത് ഇത് തികച്ചും മാറ്റം സൃഷ്ടിക്കാൻ ഉതകുന്ന കൈകോർക്കൽ ആണ് കൈകോർത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാനായി ഒരുങ്ങുന്നു.
ഈ സഹകരണം രാജ്യത്തെ ദൂരപ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കുന്നതിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. രാജ്യം വളരെയധികം അപ്ഡേറ്റഡ് ആയി എന്ന് പറയുമ്പോഴും നോർത്തിന്ത്യയിലെ മിക്ക നഗരങ്ങളിലും ഇപ്പോൾ കൃത്യമായ രീതിയിൽ ഇന്റർനെറ്റ് സേവനങ്ങൾ പോലും ലഭിക്കാത്ത അവസ്ഥയാണ്. കേരളത്തിന്റെ അവസ്ഥ പരിശോധിച്ചാൽ പോലും വയനാട്ടിലെ കുന്നുള്ള പ്രദേശങ്ങളിലും ഇടുക്കിയിലെ കുന്നുള്ള പ്രദേശങ്ങളിലും ഇന്റർനെറ്റ് സേവനം ഇപ്പോഴും വളരെ പിന്നിലാണ്. ഇത്തരത്തിൽ ഇന്റർനെറ്റ് സേവനം വളരെ കുറവായ സ്ഥലത്ത് ഈ ഒരു സഹകരണം മാറ്റം ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്റ്റാർലിങ്കിന്റെ സാറ്റലൈറ്റ് സാങ്കേതികവിദ്യയും എയർടെലിന്റെയും ജിയോയുടെയും വിപുലമായ വിപണി സാന്നിധ്യവും ചേർന്നാൽ, നിലവിലെ സേവനദാതാക്കളായ വി ഐക്കും ബിഎസ്എൻഎല്ലിനും വെല്ലുവിളി ഉയരും. ഇതിലൂടെ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങളുടെ ഗുണമേന്മയും ലഭ്യതയും വർധിപ്പിക്കാനാകും. പുതിയ പദ്ധതികളും പ്ലാനുകളും മറ്റ് കമ്പനികൾ പിന്നണിയിൽ ഉണ്ടാക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി പുതിയ കൈകോർക്കൽ ഉണ്ടായിരിക്കുന്നത്. എയർടെൽ കഴിഞ്ഞ നാലഞ്ചു വർഷമായി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫണ്ടിംഗ് ആയിരുന്നു. ആ പ്രശ്നത്തിന് ഒരു പരിഹാരമാകും പുതിയ കൈകോർക്കൽ എന്നാണ് കരുതപ്പെടുന്നത്
എന്നാൽ, ഈ സംരംഭത്തിന്റെ വിജയത്തിന് ഇന്ത്യൻ സർക്കാരിന്റെ ആവശ്യമായ അനുമതികളും ചട്ടങ്ങളും ലഭിക്കേണ്ടതുണ്ട്. ലോൺ മസ്കിന്റെ ടെസ്ല ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുന്ന സാഹചര്യം കൂടി കണക്കിലെടുത്താൽ ഈ അനുമതികൾ വളരെ പെട്ടെന്ന് ലഭിക്കും എന്നാണ് കരുതുന്നത്. കൂടാതെ യുഎസ് പ്രസിഡന്റുമായി നമ്മുടെ സർക്കാർ നല്ല ബന്ധത്തിലും ആണ്. നിയമപരമായ വെല്ലുവിളികളെ മറികടക്കാൻ കഴിഞ്ഞാൽ ഇനി ഇന്റർനെറ്റ് സേവനം വളരെ പിന്നോക്കം ആയിരിക്കുന്ന സ്ഥലങ്ങളിൽ പോലും മികച്ച സേവനം നൽകാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യം കമ്പനി കരാറിൽ ഒപ്പിട്ടത് എയർട്ടലുമായിട്ടായിരുന്നുവെങ്കിൽ മണിക്കൂറുകൾക്കുശേഷം ജിയോ കൂടി രംഗത്തേക്ക് എത്തുകയായിരുന്നു. ഇന്ത്യയിലെ ടെലകോം രംഗത്ത് ഇത് പുത്തൻ മാറ്റം സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയും ലോകത്തെ ശതകോടീശ്വരനായ ഇലോൺ മസ്കും കൈകോർക്കുന്നു എന്നൊരു അർത്ഥം കൂടി ഇതിന് പിന്നിൽ ഉണ്ട്.