വിവാദങ്ങൾക്കൊടുവിൽ ജയൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് തുടക്കമായി. ഫെബ്രുവരി 11 വരെയാണ് സമ്മിറ്റ് നടക്കുക. വിദ്യാർത്ഥികൾക്ക് പുറമെ ഗവേഷകർ, വ്യവസായ പ്രതിനിധികൾ, ടീച്ചർമാർ, സൈന്റിസ്റ്റുകൾ തുടങ്ങിയവർ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ 1.18% മാത്രമുള്ള കേരളം ഒട്ടേറെ വികസന സൂചികകളിൽ മുന്നിലാണെന്നും സംസ്ഥാനത്ത് നിക്ഷേപത്തിനുള്ള കൃത്യസമയമാണിതെന്നും മന്ത്രി പി.രാജീവ്.
ജെയിൻ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. 25 തീയതിയാണ് സമ്മിറ്റിനു തുടക്കം കുറിച്ചത്. ഒരു ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും എന്നാണ് അധികൃതർ കരുതുന്നത്. ഏഴു ദിവസങ്ങളായി നീണ്ടുനിൽക്കുന്ന സമ്മിറ്റിൽ ഇപ്പോൾ തന്നെ നമ്മൾ കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയ എ. ഐ പ്രധാനപ്പെട്ട ചർച്ചാവിഷയമാകും. ഇതിനോടൊപ്പം തന്നെ ഗ്രീൻ ടെക്നോളജിയുടെ പുതിയ കണ്ടുപിടുത്തങ്ങൾ ഉൾപ്പെടെ ഉച്ചകോടിയിൽ പ്രദർശിപ്പിക്കും.
വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ , കേന്ദ്ര- സംസ്ഥാന മന്ത്രിമാർ, ശാസ്ത്ര- സാങ്കേതിക വിദഗ്ദ്ധർ തുടങ്ങി നിരവധി പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കുകയും ഭാവിയെ കുറിച്ചുള്ള അവരുടെ കൃത്യമായ നിലപാടുകൾ അവതരിപ്പിക്കുകയും ചെയ്യും. ഹൈബി ഈഡൻ എംപിയാണ് മുഖ്യപ്രഭാഷണം നടത്തിയത്. സുസ്ഥിരത, വിദ്യാഭ്യാസം, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകളും ശിൽപശാലകളും സമ്മിറ്റിന്റെ ഭാഗമായി ഉണ്ടാകും. ചർച്ചകൾക്ക് പുറമെ പുറമേ, ഭാവി സാങ്കേതികവിദ്യ, ഹരിത നവീകരണം, സംരംഭകത്വം തുടങ്ങിയ അത്യാധുനിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാസ്റ്റർ ക്ലാസുകളും വർക്ക് ഷോപ്പുകളും ഉച്ചകോടിയുടെ പ്രത്യേകതയാണ്. എല്ലാദിവസവും വൈകിട്ട് ആറുമണിക്ക് ശേഷം വിവിധ സ്റ്റേജ് പരിപാടികൾ ഉൾപ്പെടെ അരങ്ങേറും.
സാധാരണക്കാർക്ക് 50 രൂപ മുതലാണ് പ്രവേശന ഫീസ് എങ്കിൽ വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. ആകർഷകമായ ഫുഡ്സ്ട്രീറ്റും മറ്റ് സ്റ്റാളുകളും ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കൊച്ചി ജെയിൻ സർവ്വകലാശാലയിൽ വെച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ മ്യൂസിക് പാന്റുകളുടെ പരിപാടിയും ഉച്ചകോടിയുടെ മറ്റൊരു സവിശേഷതയാണ്.
നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ഉച്ചകോടിയുടെ അഡ്വറ്റൊറിയൽ വലിയ വിവാദങ്ങൾക്ക് ഇടവച്ചിരുന്നു. ഭാവിയെ മുന്നിൽക്കണ്ടുള്ള നിരവധി വാർത്തകൾ മിക്ക പത്രങ്ങളിലും ആദ്യ പേജിൽ എത്തി. ഇത് മിക്ക ആളുകളും വലിയ ആശങ്ക ഉണ്ടാക്കി. മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾ വാർത്തയെ സംബന്ധിച്ചിടത്തോളം പിന്നീട് അവരുടെ നിലപാടും വ്യക്തമാക്കിയിരുന്നു. ഈ വിവാഹങ്ങളൊക്കെ കൊണ്ടുതന്നെ വലിയ ജനശ്രദ്ധ ഉച്ചകോടിക്ക് ലഭിച്ചിരുന്നു.