ഐപിഎല്ലിലെ ഈ കൊല്ലത്തെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിൽ ഒന്നായി മാറുകയാണ് റോബോട്ട് നായ. ടോസിന്റെ സമയം കോയിനുമായി ഇപ്പോൾ എത്തുന്നത് പോലും ഈ കുഞ്ഞൻ റോബോ ആണ്. പല ആംഗിളിലുള്ള ക്യാമറ അടക്കം ഘടിപ്പിച്ചു ടെക്നോളജി പരമായി വലിയ മുന്നേറ്റം ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ കുഞ്ഞൻ റോബോട്ടിന്റെ നിർമ്മാണം. ലോകമെമ്പാടുമുള്ള ആളുകൾ വളരെ പോസിറ്റീവ് ആയാണ് ഐപിഎല്ലിൽ വന്ന ഈ ടെക്നോളജിക്കൽ മാറ്റത്തെ സ്വീകരിക്കുന്നത്. ധോണി, അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടെ ഈ കുഞ്ഞൻ റോബോയ്ക്കൊപ്പം കളിക്കുന്ന വീഡിയോ പോലും വയറലാണ്.
യഥാർത്ഥത്തിൽ റോബോ ക്യാമറയുടെ പുത്തൻ ആംഗിൾ സമ്മാനിക്കുന്നു എന്നതിനപ്പുറം സ്വന്തമായ രീതിയിൽ പല ആക്ടിവിറ്റുകളും ചെയ്യാൻ കഴിവുണ്ട്.ബാലൻസ് നിലനിർത്താനുള്ള റോബട്ടിന്റെ കഴിവ് അത്യാധുനിക അൽഗോരിതങ്ങളും സെൻസറുകളും (ഗൈറോസ്കോപ്പുകൾ, ആക്സിലറോമീറ്ററുകൾ എന്നിവ) ഉപയോഗിച്ചാണ് സാധ്യമാകുന്നത്. ഇവ തത്സമയം ബാലൻസ് ക്രമീകരിക്കുന്നു. എല്ലാംകൊണ്ടും ഇത്തവണത്തെ ഐപിഎല്ലിന് മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ് ഈ റോബോട്ട്. റിമോട്ടിൽ കൺട്രോൾ ചെയ്യാനാകുന്ന ഈ റോബോയെ ഫോണിലും നിയന്ത്രിക്കാൻ കഴിയും.
കഴിഞ്ഞദിവസം മുംബൈ ചെന്നൈ മത്സരത്തിനിടെ ഐപിഎല്ലിൽ തരംഗമായി മാറിയ ഈ കുഞ്ഞൻ റോബോക്ക് എന്ത് പേര് നൽകണമെന്ന് ഒരു പോൾ സംഘടിപ്പിച്ചിരുന്നു. പല പേരുകൾ പലയാളുകൾ നിർദ്ദേശിച്ചു എങ്കിലും കൂടുതൽ ആളുകൾ ഈ റോബോയ്ക്കായി തിരഞ്ഞെടുത്ത പേര് ചാമ്പക്ക് എന്ന പേരാണ്. ഒടുവിൽ ഐപിഎൽ മത്സരങ്ങൾ മദ്യത്തിൽ എത്തിനിൽക്കുമ്പോൾ ഈ പേര് ഈ റോബോയ്ക്ക് നൽകപ്പെട്ടു. ഇനി ഈ കുഞ്ഞൻ റോബോയെ ചാമ്പക്ക് എന്ന പേര് നൽകി വിളിക്കും. ഒരേസമയം പല മത്സരങ്ങൾ പല ഗ്രൗണ്ടിലായി ഐപിഎല്ലിൽ നടക്കുന്നതിനാൽ തന്നെ ഇത്തരത്തിൽ അഞ്ചോളം റോബോട്ടുകളെ ഐപിഎൽ വേദികളിലായി എത്തിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ ഇപ്പോൾ പിഎസ്എൽ മത്സരങ്ങൾ പുരോഗമിക്കുകയാണ്. അവിടെ പറന്ന് വരുന്ന ഒരു മനുഷ്യനാണ് ടോസും കൊണ്ട് എത്തുന്നത്. അവിടെ ഇതു വലിയ വാർത്താ പ്രാധാന്യമാണ് സൃഷ്ടിക്കുന്നത് എങ്കിലും മറ്റുള്ള രാജ്യങ്ങളിലേക്ക് ഈ പറന്നു വരുന്ന മനുഷ്യന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചില്ല. ഐപിഎല്ലിനേക്കാൾ മുകളിലാണ് പിഎസ്എൽ എന്ന് പല ആളുകളും പറയുന്നുണ്ട് എങ്കിലും സത്യത്തിൽ ഐപിഎൽ പിഎസ്എല്ലിന് എത്രയോ മുകളിലാണ്. ഈ ടോസുമായി വരുന്ന പുത്തൻ മാറ്റം രണ്ട് ലീഗുകളും കൈക്കൊള്ളുന്നുണ്ട് എങ്കിലും അവിടെയും വിജയം ഐപിഎല്ലിന് തന്നെ.