ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്പോർട്സ് മാമാങ്കളിൽ ഒന്നായ ഐപിഎൽ ഒരാഴ്ചത്തെ ഇടവേളക്കുശേഷം പുനരാരംഭിക്കുന്നു. ഇന്ത്യ പാക്കിസ്ഥാൻ പ്രശ്നത്തിന്റെ പേരിലായിരുന്നു ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചത്. ഇപ്പോൾ എന്നാൽ സമാധാന കരാർ നിലവിൽ വന്നതിനാൽ ഐപിഎൽ വീണ്ടും പുനരാരംഭിക്കുക്കാനായി തീരുമാനിക്കുകയായിരുന്നു. ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചതിനെ തുടർന്ന് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം ബിസിസിഐക്ക് ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ഐപിഎൽ പുനരാരംഭിക്കുന്നത് സ്പോൺസേഴ്സിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
സ്പോൺസേഴ്സിന് ഐപിഎൽ താൽക്കാലികമായി സസ്പെൻഡ് ചെയ്തത് വലിയ രീതിയിലുള്ള സാമ്പത്തിക നഷ്ടം വരുത്തി വച്ചിരുന്നു. അപ്രതീക്ഷിത സാഹചര്യം ആയിരുന്നു എന്നതിനാലും രാജ്യത്തിന് പിന്തുണയ്ക്കേണ്ട സാഹചര്യമായതിനാലും എല്ലാ സ്പോൺസർമാരും ബിസിസിഐയുടെ കൂടെനിന്നു. ഓപ്പറേഷൻ സിന്ധൂർ എന്ന ഇന്ത്യയുടെ ഏറ്റവും വലിയ അഭിമാന ഓപ്പറേഷൻ കൂടെ നിൽക്കുന്നതിന് ഭാഗമായി വലിയ സാമ്പത്തിക നഷ്ടം സഹിച്ചും ഐപിഎൽ സസ്പെൻഡ് ചെയ്യുന്നതിൽ എല്ലാവരും കൂടെ നിന്നതിന് ബിസിസിഐ വൃത്തങ്ങൾ ഉൾപ്പെടെ ഇരുകൈയും നീട്ടിയാണ് വരവേറ്റത്. ഒരു മത്സരം താൽക്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ സാധാരണഗതിയിൽ പ്രതീക്ഷിച്ച രീതിയിലുള്ള എല്ലാ വരുമാനവും അതോടുകൂടി സ്തംഭിക്കും.
ഓരോ ഐപിഎൽ മത്സരങ്ങളുടെ ഓരോ ഇടവേളകളിലും ചാനലിൽ പരസ്യം സംപ്രേഷണം ചെയ്യപ്പെടുന്നുണ്ട്. ലക്ഷങ്ങളാണ് പരസ്യം സംരക്ഷണം ചെയ്യാനായി ചാനൽ അധികൃതർ വാങ്ങുന്നത്. അപ്രതീക്ഷിതമായി ഐപിഎൽ സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഈ ഒരു കാര്യത്തിൽ വലിയ മാറ്റമുണ്ടാകും എന്ന് മാത്രമല്ല ചാനൽ അധികൃതർ ഉൾപ്പെടെ വലിയ രീതിയിൽ സാമ്പത്തിക നഷ്ടം അനുഭവിക്കും. ഓൺലൈൻ സ്ട്രീമിലും ഇതുതന്നെയായിരിക്കും സ്ഥിതി. ഐപിഎൽ ടെലികാസ്റ്റ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന മറ്റു ലാഭങ്ങളും ചാനൽ അധികൃതർക്ക് ഐപിഎൽ സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ ഇല്ലാതാകും.
ഒരു മത്സരം ക്യാൻസൽ ചെയ്യുമ്പോൾ വിറ്റുപോയ ടിക്കറ്റുകൾ റീഫണ്ട് ചെയ്യപ്പെടേണ്ടി വരും. ഇത് ബിസിസിഐയെ സംബന്ധിച്ചിടത്തോളം പ്രാദേശിക സ്റ്റേഡിയത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം ആണ് വരുത്തി വയ്ക്കുന്നത്. ഇതേ പോലെ തന്നെയാണ് സ്റ്റേഡിയത്തിൽ ചുറ്റുമുള്ള കച്ചവടക്കാരുടെയും അവസ്ഥ. ചില ഹോട്ടലുകൾ ഐപിഎൽ മത്സരങ്ങൾ ഉള്ളതിനാൽ മുൻകൂട്ടി ബുക്ക് ചെയ്യപ്പെടും എന്നാൽ മത്സരം നടക്കാത്തതിനാൽ അത് ക്യാൻസൽ ചെയ്യപ്പെടുമ്പോൾ റീഫണ്ട് നൽകേണ്ടിവരും. അടുത്തുള്ള റസ്റ്റോറന്റുകൾക്കും കഫെകൾക്കും വലിയ കച്ചവടം പ്രതീക്ഷിക്കുന്ന സന്ദർഭത്തിൽ കച്ചവടം ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് മത്സരം സസ്പെൻഡ് ചെയ്യപ്പെടുമ്പോൾ കൊണ്ട് ചെന്ന് എത്തിക്കും.
ഐപിഎൽ വീണ്ടും പുനരാരംഭിക്കുമ്പോൾ നഷ്ടം സഹിച്ച എല്ലാ ആളുകൾക്കും ഒരു ആശ്വാസം തന്നെയാകും. രാജ്യത്തിനുവേണ്ടി എല്ലാ ആളുകളും ഐപിഎൽ സസ്പെൻഡ് ചെയ്യുമ്പോൾ കൂടെ നിന്നത് അഭിനന്ദനാർഹം തന്നെയാണ്. വീണ്ടും ഐപിഎൽ പുനരാരംഭിക്കുമ്പോൾ സ്റ്റേഡിയത്തിനടുത്തുള്ള കച്ചവടക്കാർക്ക് പുതുജീവൻ ലഭിക്കും. ഇനി പരസ്യമായ രഹസ്യമായി നടക്കുന്ന ഐപിഎൽ ബെഡ്ഡിംഗ് ഉൾപ്പെടെയുള്ള വിഭാഗത്തിനും വീണ്ടും പുതുജീവൻ വെക്കുമെന്നത് തീർച്ചയാണ്. ഐപിഎൽ യഥാർത്ഥത്തിൽ മത്സരം പോലെ തന്നെ വലിയൊരു ബിസിനസ് ആണ്. ആ ബിസിനസ് മാർക്കറ്റ് വീണ്ടും ഇന്നു മുതൽ ഉണരും.