ഐഫോൺ എന്നത് ഇന്ത്യക്കാർക്ക് വലിയ ക്രയിസ് ആയി മാറുകയാണ് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു ഐഫോണിന്റെ ടോപ് മോഡൽ ഇന്ത്യയിൽ ഇറങ്ങുന്ന സമയത്ത് ലഭ്യമാകാൻ ഒന്നേകാൽ ലക്ഷത്തിന് മുകളിലാകും ചിലവ്. പക്ഷേ പണത്തിന്റെ കാര്യത്തിൽ ഐഫോണിനെ മാറ്റിവയ്ക്കാൻ ഇന്ത്യക്കാർ തയ്യാറാകുന്നില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം തുടങ്ങിയിട്ട് 7 മാസം ഏകദേശം പൂർത്തിയാകാൻ നിൽക്കുന്ന സമയത്ത് മുൻപെങ്ങുമില്ലാത്ത രീതിയിലാണ് ഐഫോണിന്റെ വ്യാപാരം ഇന്ത്യയിൽ നടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
53% ആണ് ഈ വർഷത്തെ ആദ്യപകുതിയിൽ മാത്രം ഐഫോൺ പ്രൊഡക്ഷന്റെ വർദ്ധനവ്.ജനുവരി-ജൂണ്‍ കാലഘട്ടത്തില്‍ ഏകദേശം 23.9 ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നത് എന്നാണ് ഗവേഷണ കമ്പനിയായ കനാലിസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.22.56 ബില്ല്യന്‍ ഡോളറാണ് ഇതിന്റെ മൂല്യം. ഇന്ത്യയിൽ ഐഫോൺ നിർമ്മാണം തുടങ്ങിയിട്ട് അധികകാലം ഒന്നുമായില്ല. ചൈനയായിരുന്നു ഐ ഫോൺ പ്രൊഡക്ഷന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ. ഐഫോൺ സംബന്ധമായ കാര്യങ്ങൾക്ക് കമ്പനി മുൻഗണന നൽകിയിരുന്നതും ചൈനക്കായിരുന്നു.
ഇപ്പോൾ ഇന്ത്യയുമായി ബന്ധപ്പെട്ട് ഐഫോൺ പ്രൊഡക്ഷന്റെ കാര്യത്തിലും വില്പനയുടെ കാര്യത്തിലും ഉണ്ടായിരിക്കുന്ന ഈ ഉയർച്ച ചൈനക്കൊപ്പം ഐഫോൺ സംബന്ധിച്ച കാര്യങ്ങളിൽ ഇന്ത്യക്കും പ്രാധാന്യം നൽകാനായി ഏപ്രിൽ കമ്പനിയെ പ്രോത്സാഹിപ്പിക്കുകയാണ്. മുൻപ് പുത്തൻ മോഡൽ ചൈനയിൽ അവതരിപ്പിക്കപ്പെട്ട ശേഷമാണ് ഇന്ത്യയിൽ എത്തിയിരുന്നത്. ഇക്കുറി ചൈനയ്ക്ക് ഒപ്പം തന്നെ പുതിയ മോഡൽ ഇന്ത്യയിലുമെത്തും. ഐഫോൺ പ്രൊഡക്ഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് മുൻഗണന ലഭിക്കാനായി ട്രംപിന്റെ പ്രവർത്തനങ്ങളും ഒരു കാരണമായി എന്ന് പറയേണ്ടിവരും.
ട്രംപ് ചൈനീസ് പ്രോഡക്ടുകൾക്ക് അധിക ചുങ്കം ചുമത്തിയിരുന്നു. ഇതുകൊണ്ടുതന്നെ ചൈനയിൽ നിന്നും നിർമിക്കുന്ന ഐഫോണുകൾ മറ്റു രാജ്യങ്ങളിലേക്ക് എത്തുമ്പോൾ പ്രത്യേകിച്ച് അമേരിക്കയിലേക്ക് എത്തുമ്പോൾ അധിക തുക നൽകേണ്ടിവരും. ഇന്ത്യൻ പ്രോഡക്ടുകൾക്ക് അമേരിക്കക്കാർ നൽകേണ്ടിവരുന്ന ചുങ്കത്തേക്കാൾ കൂടുതലാണ് ചൈനീസ് പ്രോഡക്ടുകൾക്കു നൽകേണ്ടി വരുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യൻ നിർമ്മിത ഐഫോൺ വാങ്ങാനായി അമേരിക്കക്കാർ നിർബന്ധിതരായി. എന്നാൽ ഇതായിരിക്കില്ല വരും മാസങ്ങളിലെ സ്ഥിതി എന്നും വലിയൊരു സൂചന ട്രമ്പ് നൽകിയിട്ടുണ്ട്.
അമേരിക്കക്കാർക്ക് ആവശ്യമായ ഐഫോൺ അമേരിക്കയിൽ തന്നെ നിർമ്മിക്കാൻ തുടങ്ങണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ വഷളാകാൻ സാധ്യതയുണ്ട് എന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് വെറും മാസങ്ങളിൽ ചൈനയ്ക്ക് മാത്രമല്ല ഇന്ത്യൻ പ്രോഡക്ടുകൾക്കും അധിക ചുങ്കം ഏർപ്പെടുത്തും എന്ന് സാരം. ഇനി പുറത്തിറങ്ങാൻ ഉള്ളത് ഐഫോൺ 17 സീരീസാണ്. ക്യാമറ ക്വാളിറ്റിയുടെ കാര്യത്തിൽ മുൻപുള്ള ഐഫോണുകളെ കാൾ ഒരുപടി മുമ്പിൽ നിൽക്കുന്നതായിരിക്കും പുത്തൻ ഐഫോൺ എന്നാണ് വിപണിയിൽ നിന്നും പുറത്തേക്ക് വരുന്ന വിവരം.
ക്യാമറ ക്വാളിറ്റിക്ക് പുറമെ എഐയുടെ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആപ്ലിക്കേഷനുകളും പുത്തൻ ഐഫോണിൽ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. ഒന്നരലക്ഷത്തോളം ആയിരിക്കും ഐഫോൺ 17 pro ഇന്ത്യയിൽ എത്തുമ്പോൾ നൽകേണ്ടി വരുന്ന ആദ്യ പ്രൈസ് റേഞ്ച്. ബുക്കിംഗ് ആരംഭിക്കുമ്പോൾ തന്നെ അത്രയധികം ബുക്കിംഗ് ആണ് കഴിഞ്ഞ തവണ ഐഫോണിന്റെ മുൻപത്തെ അവതരിപ്പിച്ചപ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതുതന്നെ പണം നോക്കാതെ ഇക്കുറിയും ആവർത്തിക്കും എന്നാണ് ഐഫോൺ നിർമ്മാതാക്കളുടെ പ്രതീക്ഷ.
സെപ്റ്റംബറിൽ പുത്തൻ ഫോൺ ഐഫോൺ പുറത്തിറക്കുമ്പോൾ മുൻപ് ഉണ്ടായിരുന്നതിൽ നിന്ന് വിഭിന്നമായി ഇന്ത്യയിലും ചൈനയിലും ഒരേസമയം ഫോൺ നിർമ്മിച്ചു മാർക്കറ്റിൽ ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ ചൈനയിൽ ആയിരുന്നു ആദ്യം നിർമ്മാണം ആരംഭിച്ചത് എങ്കിൽ ഇക്കുറി അങ്ങനെയായിരിക്കില്ല എന്നർത്ഥം. ഫോണിന്റെ വില നോക്കാതെ ഐഫോണിന്റെ പുത്തൻ ബ്രാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒത്തിരി ആളുകളാണ് ഇന്ത്യയിൽ ഉള്ളത്. അതായത് കമ്പനി പുത്തൻ ബ്രാൻഡ് പുറത്തിറക്കുമ്പോൾ ആദ്യം ആര് ബുക്ക് ചെയ്യും എന്നൊരു മത്സരം പോലും നമ്മുടെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. ഐഫോൺ 17 സെപ്തംബറിൽ തന്നെ പുറത്തിറങ്ങും എന്നാണ് കമ്പനി വൃത്തങ്ങളും പുറത്തേക്ക് വിടുന്ന സൂചന.