പാരമ്പര്യമായി ഒട്ടനവധി ജോലി ചെയ്തുവരുന്ന ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ടായിരുന്നു. പാരമ്പര്യ തൊഴിൽ ചെയ്യുന്ന ആളുകളെ മക്കൾ അതേ തൊഴിൽ തന്നെ ചെയ്തു വരുന്നു എന്നത് ഒരു പരിധിവരെ കേരളത്തിൽ വലിയ രീതിയിൽ നടപ്പിലായ ഒരു സമ്പ്രദായം ആയിരുന്നു. അതായത് ആശാരിയായി ജോലി ചെയ്യുന്ന പിതാവിന്റെ മകൾ അതേ തൊഴിൽ ചെയ്യുന്നതും മത്സ്യത്തൊഴിലാളികളുടെ മക്കൾ അതേ ചെയ്യുന്നതും ഒക്കെ സ്വാഭാവികമായുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു.
കാലം മാറുന്നതിനനുസരിച്ച് ഇപ്പോൾ ആളുകൾ തൊഴിൽ ചെയ്യുന്ന രീതിയും മാറുകയാണ്. ഒരു മത്സ്യത്തൊഴിലാളിക്ക് അയാളുടെ ബുദ്ധിമുട്ട് കൃത്യമായി അറിയുന്നതു കൊണ്ടായിരിക്കാം മക്കളെ ഈ തൊഴിൽ ചെയ്യാൻ പ്രേരിപ്പിക്കാതെ മറ്റു തൊഴിൽ അയക്കുന്നത് എന്ന് ഒരു സത്യാവസ്ഥ കൂടി ഇതിനകത്ത് ഉണ്ടെങ്കിൽ കണക്കുകൾ പ്രകാരം പാരമ്പര്യ തൊഴിലുകൾ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടായിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കൃഷി മേഖലയിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ കർഷകരുടെ എണ്ണത്തിൽ വലിയ കുറവാണ് കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഉണ്ടായിരിക്കുന്നത്. ചെറിയ രീതിയിലുള്ള കൃഷി വീട്ടിൽ ആളുകൾ ചെയ്യുന്നുണ്ട് എന്നതിലൊഴിച്ച് ഒരു സമൂഹത്തിന് വില്പന ചെയ്യാൻ പറ്റുന്ന രീതിയിലേക്കുള്ള കൃഷി വളരെ കുറഞ്ഞു. നിരവധി കർഷകരും കൃഷിഭൂമിയും ഉണ്ടായിരുന്ന ഒരു നാടായിരുന്ന കേരളത്തിൽ നിന്ന് ഇന്ന് കർഷകർ കുറഞ്ഞ ബിൽഡിലുകൾ നിരന്നു നിൽക്കുന്ന ഒരു കേരളത്തിലേക്ക് മാറി.
കേരളത്തിന്റെ ഈ മാറ്റം വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. അതായത് കൃഷി എന്നത് എന്നും ഒരു നാടിനെ ഒറ്റക്കെട്ടായി മുന്നോട്ടേക്ക് പോകാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. കൃഷി ഉണ്ടായാൽ മാത്രമേ നമുക്ക് ഭക്ഷണം ലഭിക്കുകയും മുന്നോട്ടേക്കുള്ള യാത്രയും സുഗമമാവുകയുള്ളൂ. കൃഷിക്കാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുന്നത് ശുഭകരമായ സൂചന അല്ല നൽകുന്നത്. ഇന്ന് യുവാക്കൾ പഠിച്ച വൈറ്റ് കോളർ ജോബിലേക്കാണ് മാറുന്നത്. ഇത് സാമ്പത്തിക വലിയൊരു നേട്ടം നൽകിയേക്കാം എങ്കിലും രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ടുകൊണ്ട് നോക്കുമ്പോൾ കർഷകരും ഉണ്ടായെ തീരുകയുള്ളൂ!