പുതിയ റിപ്പോർട്ടുകൾ പ്രകാരം യുവാക്കൾ ഫോണിൽ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത് ഇൻസ്റ്റാഗ്രാം എന്ന ആപ്ലിക്കേഷൻ ആണ് എന്നാണ് കണക്കുകൾ പറയുന്നത്. 18 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ നിയമമനുഭവിക്കുന്നത് എങ്കിലും 13 മുതൽ 30 വയസ്സിന് ഇടയിൽ പ്രായമുള്ള ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഇൻസ്റ്റാഗ്രാമിൽ എന്നാണ് അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റി നടത്തിയ റിസർച്ച് പഠനത്തിൽ പറയുന്നത്. 2023ല്‍ ഉണ്ടായിരുന്നതിനേക്കാൾ 20% വർദ്ധനവാണ് ഇൻസ്റ്റഗ്രാം ഉപയോഗത്തിൽ ലോകമെമ്പാടും ഉണ്ടായിരിക്കുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇതിന് മറ്റൊരു വശം എന്താണെന്ന് 40 മുതൽ 70 വയസ്സിനിടയിൽ പ്രായമുള്ള ആളുകൾ ഫോണിൽ ഏറ്റവുമധികം സമയം ചിലവഴിക്കുന്നത് ഫെയ്സ്ബുക്കിലാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. യുവതലമുറയ്ക്ക് ഫേസ്ബുക്കിനോട് വിമുഖതയാണ് എന്നും അവർ കൂടുതലും ഇൻസ്റ്റഗ്രാം ആണ് ഉപയോഗിക്കുന്നത് എന്നുമാണ് കണക്കുകൾ പറയുന്നത്. ഫെയ്സ്ബുക്കിൽ നീളം കൂടിയ വീഡിയോസ് കാണുന്നതിലും 40 മുതൽ 70 വയസ്സ് വരെയുള്ള ആളുകളാണ് മുൻപന്തിയിൽ എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുതിയ തലമുറ ഓൺലൈനിൽ വരുന്ന പരസ്യങ്ങളോട് വിമുഖത കാണിക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
പുതിയ തലമുറയ്ക്ക് ഏറ്റവും നീളം കുറഞ്ഞ വീഡിയോസ് കാണുവാൻ ആണ് താല്പര്യം എന്നും ക്ഷമാ ശീലം കുറഞ്ഞുവരുന്നു എന്നുള്ള സൂചനയായി ഇതിനെ പറയപ്പെടുന്നതായും റിപ്പോർട്ട് മുന്നിലേക്ക് വയ്ക്കുന്നു. പ്രായമുള്ള ആളുകൾ ഫെയ്സ്ബുക്ക് പോലുള്ള ആപ്ലിക്കേഷൻ നീളം കൂടിയ വീഡിയോസ് കാണുന്നതിനിടയിൽ പരസ്യം വരുമ്പോഴും കാര്യമാക്കാതെ അത്തരം വീഡിയോകൾ തുടർന്ന് കാണുന്നത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ലോകമെമ്പാടും ട്വിറ്റർ ഉപയോഗത്തിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്നും ഇന്ത്യയിൽ ട്വിറ്റർ ഉപയോഗം ഏറ്റവും കുറവാണ് എന്നും കണക്കുകളിൽ പറയുന്നുണ്ട്.
പ്രായമുള്ള ആളുകൾ ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്യുന്നതിലും ഏറെ പിന്നോക്കം ആണ് എന്നും 13 മുതൽ 21 വയസ്സ് വരെയുള്ള കുട്ടികൾ ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്യുന്നത് കണക്കുകൾ കുറവാണ് പഠനത്തിൽ പറയുന്നത്. ശരാശരി ഒരാൾ ഒരു ദിവസം അഞ്ചു മുതൽ ഏഴുമണിക്കൂർ വരെ അവരുടെ സ്മാർട്ട് ഫോണിൽ ചിലവഴിക്കുന്നുണ്ട് എന്ന ഞെട്ടിക്കുന്ന കണക്കുകളും ഈ പഠനത്തിൽ ഉണ്ട്. പല രാജ്യങ്ങളിൽ നിന്നുമുള്ള ചെറിയ സാമ്പിൾ തിരഞ്ഞെടുത്ത ശേഷമാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ കണക്ക് എത്രത്തോളം ശരിയാണ് എന്നൊരു ചോദ്യം ചില ആളുകൾ ഉന്നയിച്ചിട്ടുണ്ട്.
യുവാക്കൾക്കുള്ളിൽ സ്നാപ് ചാറ്റ് എന്ന ആപ്ലിക്കേഷൻ ഉപയോഗം കൂടിവരുന്നതായി കണക്കിൽ പറയുന്നുണ്ട്. സ്മാർട്ട് ചാറ്റ് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിൽ 95 ശതമാനവും 35 വയസ്സിന് താഴെ ഉള്ളവരാണ് എന്നാണ് കണക്കുകൾ പറയുന്നത്. ഫെയ്സ്ബുക്ക് ഇൻസ്റ്റാഗ്രാം പോലെ ഈ ആപ്ലിക്കേഷനും വെറും വർഷങ്ങളിൽ ജനപ്രീതി നേടാനുള്ള സാധ്യതയും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന 99% ആളുകളും വാട്സ്ആപ്പ് എന്ന ആപ്ലിക്കേഷൻ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് എന്നും കണക്കുകൾ പറയുന്നുണ്ട്. എന്നാൽ പല രാജ്യത്തും വാട്സാപ്പിന്റെ വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ വീഡിയോ കോളിനായി ഉപയോഗിക്കുന്നതിൽ ഏറ്റവും ജനപ്രീതി നേടുന്ന ആപ്ലിക്കേഷനുകളിൽ മുൻപന്തിയിൽ ഉള്ളത് ഐ എം ഓ വോട്ടിംഗ് തുടങ്ങിയ ആപ്ലിക്കേഷനുകൾ ആണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.