കിഫ്ബി ഫണ്ട് ഉപയോഗിച്ച് 33,100 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. കേരളത്തിന്റെ മുഖം മൂടി പിടിപ്പിക്കുന്ന രീതിയുള്ള പദ്ധതിയുമായി ഫണ്ട് ചിലവഴിക്കപ്പെടും എന്നാണ് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തന്നെ പറയുന്നത്. 33100 കോടി രൂപ ഉപയോഗിച്ച് 223 റോഡുകളും 91 പാലങ്ങളും നിർമ്മിക്കും . കിഫ്ബി വഴി നിർമിക്കുന്ന കാര്യങ്ങൾക്ക് ജനങ്ങളിൽ നിന്നും പണം ഈടാക്കും എന്നൊരു പ്രഖ്യാപനം അടുത്തിടെ വന്നിരുന്നു.
ടോൾ ബൂത്ത് പോലെ ഇത്തരത്തിൽ കിഫ്ബി വഴി ഉണ്ടാക്കുന്ന റോഡുകളിൽ നിന്ന് പണം പിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഈ കാര്യത്തിൽ ഇതുവരെ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. ഇതിനിടയിലാണ് കിഫ്ബി വഴി വലിയ പദ്ധതികൾ കേരള സർക്കാർ ലക്ഷ്യം വെക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ് തന്നെ പറയുന്നത്. പദ്ധതിയിൽ റോഡുകൾക്കും പാലങ്ങൾക്കും അപ്പുറം 57 റെയിൽവേ ഓവർ ബ്രിഡ്ജുകളും 15 ഫ്ലൈ ഓവറുകളും നിർമ്മിക്കും എന്നും പറയപ്പെടുന്നുണ്ട്.
സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന രംഗത്ത് ശ്രദ്ധയെ കുതിപ്പാണ് കിഫ്‌ബിയുടെ സഹായത്താൽ കഴിഞ്ഞ 9 വർഷങ്ങളിൽ ഉണ്ടായിരിക്കുന്നത് എന്നും അതുകൊണ്ടുതന്നെ ഇതു കൂടുതൽ വിപുലീകരിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മന്ത്രി പറയുന്നു.511 പദ്ധതികളാണ് ഇപ്പോൾ സർക്കാരിന്റെ മനസ്സിൽ എന്നും റോഡുകളും പാലങ്ങളും ഫ്ലൈ ഓവറുകളും ഒക്കെയായി പ്രകടമായ മാറ്റത്തിന്റെ മുഖം പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറയുന്നുണ്ട്.