വീണ്ടും ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിന് വേദിയൊരുങ്ങുകയാണ്. ഇക്കുറി ഏഷ്യ കപ്പിൽ ആയിരിക്കും ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം അരങ്ങേറുക. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിക്കുന്ന മത്സരമാണ് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം. പഹൽകാം ഭീകരാക്രമണത്തിന് ശേഷം ഇരു രാഷ്ട്രങ്ങളും തമ്മിൽ വലിയൊരു അന്തരം ഉണ്ടായിരുന്നു. കായിക മത്സരങ്ങൾ എന്നും അന്തരം കുറയ്ക്കാനായി ഉപയോഗിക്കുന്ന മാർഗമായതിനാൽ തന്നെ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് വീണ്ടും എത്തുന്ന ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കാണാനായി കാത്തിരിക്കുന്നത്.
വിരമിച്ച താരങ്ങൾ പങ്കെടുത്ത വേൾഡ് ലെജന്റ്സ് ക്രിക്കറ്റ് മത്സരം കഴിഞ്ഞ മാസം നടന്നപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാൻ എതിരെ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. ഭീകരാക്രമണപശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ചെയ്ത കാര്യം ശരിയല്ല എന്ന് വിശ്വസിക്കുന്നതിനാണ് ഇന്ത്യ ഈ മത്സരത്തിൽ നിന്നും പിന്മാറിയത്. എന്നാൽ വീണ്ടും ഒരു രക്ഷകപ്പിന് കൂടി വേദിയൊരുങ്ങുമ്പോൾ ഇന്ത്യ പാകിസ്ഥാൻ എതിരെ വീണ്ടും കളത്തിൽ ഇറങ്ങും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ട്വന്റി20 മത്സരമായ ആയിരിക്കും ഈ ക്രിക്കറ്റ് മത്സരം അരങ്ങേറുക. എന്നാൽ ആരാധകർക്ക് വിഷമം നൽകുന്ന പ്രധാന ഘടകങ്ങൾ ഏറെയുണ്ട്.
ട്വന്റി20 വേൾഡ് കപ്പ് കഴിഞ്ഞതവണ ഇന്ത്യ ജയിച്ചപ്പോൾ ഇന്ത്യയുടെ പ്രധാന സൂപ്പർ താരങ്ങളായ രോഹിത് ശർമയും, വിരാട് കോഹ്ലിയും ടി 20 യിൽ നിന്ന് വിരമിച്ചിരുന്നു. ജഡേജയും 20 ഓവർ മത്സരങ്ങൾക്ക് ഉണ്ടാകില്ല എന്നുള്ള പ്രഖ്യാപനം നടത്തി. സൂര്യകുമാർ യാദവ് ആയിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുന്നതായി പ്രതീക്ഷിക്കപ്പെടുന്നത്. മറുഭാഗത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധിയിലെ കൂടിയാണ് കടന്നു പോകുന്നത്. പ്രധാന താരങ്ങളായ ബാബർ അസമും റിസ്വാനും ടീമിൽ ഉണ്ടാകില്ല എന്നുള്ള സൂചനകൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടു. എക്സ്പീരിയൻസ് കുറഞ്ഞ താരങ്ങളും ആയിരിക്കും പാകിസ്ഥാൻ ടീം ഈ കുറി ഇറങ്ങുക.
കോടികൾ ആയിരിക്കും ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനിടയിൽ ഒഴുകാൻ സാധ്യത. വലിയ റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഏഷ്യ കപ്പ് ടെലികാസ്റ്റ് റൈസ് സ്വന്തമാക്കിയത്. ഇതോടൊപ്പം സ്ട്രീമിംഗ് റൈറ്റ്സ് ജിയോ ഹോട്ട്സ്റ്റാർ സ്വന്തമാക്കി. ഇതും വലിയ തുകയ്ക്കാണ് ഇതിനോടൊപ്പം സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റുകൾ വളരെ പെട്ടെന്നാണ് വിറ്റു പോകുന്നത്. ഏകദേശം 1500 ദിർഹമാണ് ഒരു ടിക്കറ്റിന് ചാർജ് ചെയ്യുന്നത്. അതായത് ഇന്ത്യൻ കറൻസി 35,000 രൂപ നൽകണം ഒരു ടിക്കറ്റ് ലഭിക്കാൻ. വലിയ തുകയാണെങ്കിൽ പോലും വളരെ പെട്ടെന്നാണ് ടിക്കറ്റുകൾ വിട്ടു പോകുന്നത്.
അടുത്തമാസം 14ന് ആയിരിക്കും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം നടക്കുക. മറ്റുള്ള മത്സരങ്ങളെ അപേക്ഷിച്ച് ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരങ്ങൾക്ക് പരിസനിക്കും വളരെ ഉയർന്നതാണ്. ഒരു സെക്കൻഡ് പരസ്യം നൽകാൻ ഒന്നര ലക്ഷം രൂപയ്ക്ക് കൂടുതലാണ് ടെലികാസ്റ്റ് റൈറ്റ് ഉള്ള ചാനൽ ചോദിക്കുന്നത്. അതായത് ഒരു തവണ 10 സെക്കൻഡ് പാരസും നൽകണമെങ്കിൽ 14 ലക്ഷത്തിന് മുകളിൽ ആകും എന്നർത്ഥം. 20 ഓവർ മത്സരം ആയതിനാൽ തന്നെ ഓരോ ഓവറിന്റെ ഇടവേളകളിലും കുറഞ്ഞത് മൂന്നു പരസ്യങ്ങൾ ടെലികാസ്റ്റ് ചെയ്യും. 30 സെക്കൻഡ് മുതൽ 50 സെക്കൻഡ് വരെയാണ് ഓവർ ഇടവേളകളിൽ ടെലികാസ്റ്റ് ചെയ്യുന്ന പരസ്യത്തിന്റെ സാധാരണ ദൈർഘ്യം.
ഇതിൽ 10 ഓവർ കഴിയുമ്പോൾ ടെലികാസ്റ്റ് പരസ്യത്തിന്റെ ദൈർഘ്യം രണ്ട് മിനിറ്റിനു മുകളിലാകും. ഇതുകൂടാതെ ഓരോ വിക്കറ്റുകളുടെ ഇടവേളകളിലും ഒരു മിനിട്ടോളം പരസ്യം ടെലികാസ്റ്റ് ചെയ്യും. അതായത് ചുരുക്കിപ്പറഞ്ഞാൽ കോടികൾ ആയിരിക്കും പരസ്യത്തിലൂടെ മാത്രം ടെലികാസ്റ്റ് റൈറ്റ്സുള്ള ചാനെൽ സ്വന്തമാക്കുക. ഇതോടൊപ്പം തന്നെ ചെറിയ പരസ്യം വേറെയും ലഭിക്കാൻ സാധ്യതയുണ്ട്. ഗ്രൗണ്ടിലും സ്പോൺസേർസ് നിരവധി ഉണ്ടാകും. അവരിൽ നിന്നും പരസ്യ ഇനത്തിൽ വലിയ തുക ലഭിക്കും. ഇതോടൊപ്പം കളി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ കളിയുടെ വിലയിരുത്തൽ തുടങ്ങും. ഇതിനിടയിലും വലിയ തുക പരസ്യത്തിലൂടെ മാത്രം ലഭിക്കും.
മെയിൻ സ്പോൺസർഷിപ്പ് ഇനത്തിലും അസോസിയേറ്റ് സ്പോൺസർഷിപ്പ് ഇനത്തിലും ഇതേ പോലെ തന്നെ കോടികൾ ലഭിക്കും. ഡിപി വേൾഡ്, ഗ്രോ, റോയൽ സ്റ്റേജ്, ഹെയർ, സ്പിന്നി, ഡൈകിൻ തുടങ്ങി നിരവധി കമ്പനികൾ ഇതിനോടകം സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട രംഗത്തെത്തിയിട്ടുണ്ട്. ഓരോ മത്സരവും കഴിയുമ്പോഴും മികച്ച കളിക്കാർക്കുള്ള പുരസ്കാരവും മറ്റു അനുബന്ധ പുരസ്കാരങ്ങളും നൽകും ഇതിലും വലിയ പണം ലഭിക്കും. ഇതോടൊപ്പം മറ്റു ഗെയിം ആപ്ലിക്കേഷൻ വഴിയും കോടികൾ ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്കിടെ ഒഴുകും എന്നുള്ള കാര്യം തീർച്ചയാണ്.
മത്സരത്തിന് മുന്നോടിയായും വലിയ രീതിയിലുള്ള ബിസിനസ് പല ആളുകൾക്കും നടക്കും. ഇന്ത്യ പാകിസ്ഥാൻ മത്സരം ആയതിനാൽ തന്നെ ഇല്ലിഗൽ ബെറ്റിങ് നിരവധി നടക്കും എന്നുള്ള കാര്യം തീർച്ചയാണ്. ഇതോടൊപ്പം youtube വഴി നിരവധി ആളുകൾ ക്രിക്കറ്റ് അനാലിസിസ് പോലുള്ള കാര്യങ്ങൾ നടത്തി പണം സ്വന്തമാക്കും. മത്സരം കഴിഞ്ഞാൽ ഇതേ ആളുകൾ ക്രിക്കറ്റിന്റെ റിവ്യൂ ചെയ്തു പണമുണ്ടാകും. മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് മത്സരദിവസം പ്രതീക്ഷിക്കുന്നത്. ഇതിനോടൊപ്പം തന്നെ മത്സരം നടക്കുന്ന സ്റ്റേഡിയത്തിനോട് ചേർന്നുള്ള നിരവധി റൂമുകൾ ചുവടൊപ്പം പോലെ അധിക തുകയ്ക്ക് വിറ്റഴിഞ്ഞിട്ടുണ്ട്.
ആകെത്തുകയിൽ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം ഐസിസിക്ക് മാത്രമല്ല മറ്റു പല ആളുകൾക്കും വലിയ ലോട്ടറിയാണ്. ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ ഈ ഏഷ്യാ കപ്പിൽ പങ്കെടുക്കുന്നുണ്ട്. കൃത്യമായ രീതിയിലുള്ള ക്രിക്കറ്റ് അനാലിസിസ് പ്രകാരം ഇന്ത്യ പാകിസ്ഥാനെക്കാളും ഏറെ ദൂരം മുന്നിലാണ് എങ്കിലും ക്രിക്കറ്റ് എന്നത് അതാത് ദിവസം മികച്ച രീതിയിൽ കളിക്കുന്ന ടീമിന് വിജയ സാധ്യത കൂടുതലുള്ള കാര്യമായതിനാൽ തന്നെ ആര് ജയിക്കും എന്നുള്ള കാര്യം പ്രവചനാതീതമാണ്. അതുകൊണ്ടുതന്നെ വീണ്ടും ഒരു ഇന്ത്യ വസ്ത്രം ക്രിക്കറ്റ് മത്സരം എത്തുമ്പോൾ എല്ലാംകൊണ്ടും ആരാധകർ ആകാംക്ഷയിലാണ്.
രോഹിത് ശർമയുടെയും വിരാട് കോഫിയുടെയും ജഡേജയുടെയും അഭാവം ഇന്ത്യയിൽ ക്രിക്കറ്റിന് റേറ്റിംഗ് കുറയാൻ സാധ്യതയുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിൽ മൂന്നു മത്സരം മാത്രം കളിച്ച ജസ്പ്രീത് ബുമ്പ്ര ഏഷ്യാകപ്പ് ടീമിൽ ഉണ്ടാകുമോ എന്നുള്ള കാര്യവും തീർച്ചയല്ല. മലയാളികൾക്ക് ആശ്വാസമായി മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ആദ്യ ചോയ്സ് വിക്കറ്റ് ഇടം പിടിക്കും എന്നുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. റേറ്റിംഗിൽ ചിലപ്പോൾ കഴിഞ്ഞവർഷത്തെ ഇന്ത്യ പാക്ക് മത്സരത്തിന് അപേക്ഷ ഇടിവ് വന്നേക്കാം എങ്കിലും മിക്ക ബിസിനസുകളും മുൻപുള്ളത് പോലെ തന്നെ അടിപൊളിയായി നടക്കാനാണ് ഇക്കുറിയും സാധ്യത.