യുഎസിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് പൊതുവിൽ നല്ല മാർക്കറ്റാണ്. മധുരം കൂടുതലുള്ള ഇന്ത്യൻ മാമ്പഴങ്ങൾ തേടി യുഎസിലുള്ള ജനങ്ങൾ ഉൾപ്പെടെ വാങ്ങുന്നത് പതിവാണ്. ഇത് മുന്നിൽക്കണ്ട് കേരളത്തിൽ നിന്ന് ഉൾപ്പെടെ നിരവധി മാമ്പഴങ്ങൾ വർഷാവർഷം യുഎസിൽ എത്തുന്നുണ്ട്. എന്നാൽ ഇത്തവണ വലിയ രീതിയിലുള്ള തിരിച്ചറിയാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് നേരിടേണ്ടി വരുന്നത്. വലിയ രീതിയിൽ യുഎസിലെ മാർക്കറ്റ് ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്നും എത്തിച്ച നിരവധി മാമ്പഴങ്ങൾ ഇപ്പോൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
യുഎസ് കസ്റ്റംസ് അധികൃതർ, ഡോക്യുമെന്റേഷൻ പിഴവുകൾ ചൂണ്ടിക്കാണിച്ചതാണ് മാങ്ങകൾ കെട്ടിക്കിടക്കാനുള്ള കാരണം. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തിച്ച കണക്കിന് മാമ്പഴങ്ങൾ ആണ് ഇപ്പോൾ ഡോക്യുമെന്റേഷനിൽ ഉണ്ടായ പിഴവു കാരണം കെട്ടിക്കിടക്കുന്നത്. ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ മാമ്പഴങ്ങൾ ചില ഡോക്യുമെന്റുകളുടെ പ്രക്രിയയിൽ സംഭവിച്ച പിഴവുകൾ മൂലമാണ് വിൽക്കാൻ പറ്റാത്ത അവസ്ഥയിൽ നിൽക്കുന്നത്.
ഇന്ത്യൻ കയറ്റുമതിക്കാർക്ക്, ഈ കെട്ടിക്കിടക്കുന്ന മാമ്പഴങ്ങൾ നശിപ്പിക്കാനോ തിരികെ കൊണ്ടുപോകാനോ നിർദേശം ലഭിച്ചു. മാമ്പഴത്തിന്റെ നാശനഷ്ടം കുറച്ചെങ്കിലും കുറയ്ക്കാൻ ഇപ്പോൾ മാമ്പഴം യുഎസിൽ നിന്ന് തന്നെ നശിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇന്ത്യയിൽ നിരവധി മാങ്ങ കർഷകരാണ് ഉള്ളത്. വേനൽക്കാലത്ത് മാമ്പഴക്കച്ചവടം ചെയ്ത് വലിയ ലാഭമാണ് ഇതിൽ മിക്ക ആളുകളും കൊയ്യുന്നത്. എന്നാൽ ഫസ്റ്റ് ക്വാളിറ്റി മാമ്പഴങ്ങൾ വിദേശത്തേക്ക് അയച്ചശേഷം സെക്കൻഡ് ക്വാളിറ്റി മാമ്പഴങ്ങൾ നാട്ടിൽ വിൽക്കുകയാണ് പതിവ്. കൂടുതൽ വരുമാനം പ്രതീക്ഷിച്ചാണ് കർഷകർ ഉൾപ്പെടെ ഇത്തരത്തിൽ ചെയ്യുന്നത്. ഇത്തരത്തിൽ വിദേശത്തേക്ക് സാധനം കയറ്റുമതി വലിയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന കർഷകർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്.
ഈ സംഭവത്തിൽ, കയറ്റുമതിക്കാർക്ക് ഏകദേശം 500,000 ഡോളറിന്റെ (ഏകദേശം 4.1 കോടി രൂപ) നഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു. ഇന്ത്യൻ കയറ്റുമതിക്കാർക്ക് യുഎസ് വിപണി പ്രധാനമാണ്, പ്രത്യേകിച്ച് മാമ്പഴ കയറ്റുമതിയിൽ. ലോകത്ത് എന്നെ ഏറ്റവും കൂടുതൽ മാങ്ങ ഉല്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ. ഇന്ത്യയ്ക്ക് വലിയൊരു തിരിച്ചടി ഡോക്യുമെന്റേഷൻ പേരിൽ യുഎസ് നേരിട്ടത് ഇന്ത്യൻ മാങ്ങകൾ യുഎസിൽ എത്താനുള്ള സാധ്യതകൾ കുറയ്ക്കും എന്നാണ് വിദഗ്ധ വിലയിരുത്തൽ.