ട്രമ്പിന്റെ തീരുവ നയം കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് ആന്ധ്രയിലെ ചെമ്മീൻ കർഷകരായിരുന്നു. കോടിക്കണക്കിന് രൂപയുടെ ബിസിനസ് ആയിരുന്നു ഇവർ അമേരിക്കയിൽ മാത്രം നേടിയിരുന്നത്. എന്നാൽ അമേരിക്കയിൽ കൊണ്ടുവന്ന പുതിയ ടാക്സ് നയം കാരണം ഇന്ത്യൻ ചെമ്മീനുകൾ അമേരിക്കയിൽ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടുമാസമായി ആന്ധ്രയിലെ കർഷകർ വലിയ ബുദ്ധിമുട്ടിലായിരുന്നു. എന്നാൽ അമേരിക്കൻ മാർക്കറ്റ് വിട്ട് ഓസ്ട്രേലിയ എന്ന മാർക്കറ്റ് കണ്ടെത്തുകയാണ് ചെമ്മീൻ കർഷകർ.
ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ചെമ്മീൻ സ്വീകരിക്കാനുള്ള അംഗീകാരം ഓസ്ട്രേലിയ നൽകിയതായി ആന്ധ്ര സർക്കാർ തന്നെ അറിയിക്കുകയായിരുന്നു. ഏറെക്കാലമായി വൈറ്റ് സ്പോട്ട് വൈറസിന്റെ സാന്നിധ്യം കണ്ടെന്ന് ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി വർഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ സമയം അമേരിക്കൻ മാർക്കറ്റിലേക്ക് കൂടുതൽ ചെമ്മീൻ കയറ്റുമതി ചെയ്യാൻ ആന്ധ്ര തീരുമാനിച്ച സാഹചര്യമായിരുന്നു നിലവിൽ. എന്നാൽ പുതിയ തീരുമാനം ഇവരുടെ പദ്ധതികളെ ആകെ പ്രശ്നത്തിലാക്കി. ഇതോടെയാണ് ബദൽ മാർഗ്ഗം ആന്ധ്ര നേടിയത്.
ആന്ധ്രയിലെ ഐടി മന്ത്രി നാരാ ലൊക്കേഷനാണ് ഓസ്ട്രേലിയൻ അധികൃതമായി ചർച്ച നടത്തിയത്. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയ കയറ്റുമതി അംഗീകാരം നൽകുകയായിരുന്നു. ഇതോടുകൂടി വലിയ രീതിയിലുള്ള കയറ്റുമതി വരും ദിവസങ്ങളിൽ നടത്താനാണ് ആന്ധ്രയുടെ തീരുമാനം. കയറ്റുമതി മുന്നിൽ കണ്ടുകൊണ്ട് മാത്രം വലിയ രീതിയിൽ ഉത്പാദിപ്പിച്ച ചെമ്മീനുകൾ യുഎസിലെ തീരുമാനത്തിൽ ഉണ്ടായ മാറ്റം കാരണം വിളവെടുപ്പ് നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇനി ഓസ്ട്രേലിയയുടെ അംഗീകാരം കിട്ടിയതിനാൽ തന്നെ ഈ ചെമ്മീനുകൾ വിളവെടുത്ത് ഓസ്ട്രേലിയയിലേക്ക് പ്രതീക്ഷയിലാണ് ആന്ധ്രയിലെ മത്സ്യ വ്യാപാരികൾ.






