അതിർത്തി പ്രദേശത്തെ തുടർച്ചയായി പാക്കിസ്ഥാൻ പ്രകോപനം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതിനാൽ തന്നെ എല്ലാ സംസ്ഥാനങ്ങളിലും കൃത്യമായ രീതിയിൽ സാധനങ്ങളുടെ സ്റ്റോക്ക് വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികപരമായി വലിയ തിരിച്ചടി ഇന്ത്യയ്ക്ക് ഉണ്ടാവില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തുന്നത്. നിരന്തരം പാക്കിസ്ഥാൻ എത്തുന്നുണ്ട് എങ്കിലും ഒരുതരത്തിലും ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ല എന്നാണ് വിദഗ്ധർ പറയുന്നത്.
ഇന്ത്യയിൽ നിലവിൽ നിരവധി സാധനങ്ങളുടെ സ്റ്റോക്ക് എല്ലാ സംസ്ഥാനത്തും ഉണ്ട്. പൂർണ്ണമായി യുദ്ധം ഉണ്ടാകുന്ന സാഹചര്യം നിലവിലില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ ആശ്വാസം. കാരണം ഇന്ത്യ ആയുധശേഖരത്തിന്റെ കാര്യത്തിൽ ആയാലും പട്ടാളത്തിന്റെ ശക്തിയുടെ കാര്യത്തിൽ ആയാലും ബഹുദൂരം മുന്നിലാണ് എങ്കിലും യുദ്ധം ഉണ്ടായിക്കഴിഞ്ഞാൽ യുദ്ധം ചിലപ്പോൾ ഇന്ത്യയെ ബാധിച്ചേക്കാം. പക്ഷേ അത്തരം ഒരു സാഹചര്യം നിലവിലില്ല. അതിർത്തി പ്രദേശത്ത് അവധി പലസ്ഥലത്തും പ്രഖ്യാപിച്ചിട്ടുണ്ട് എന്നതുതന്നെ ആളുകൾക്ക് പരിക്ക് പറ്റരുത് എന്ന ഉദ്ദേശത്താൽ ആണ്.
സ്റ്റോക്ക് മാർക്കറ്റിൽ ഉൾപ്പെടെ ഇന്ത്യക്ക് വലിയ തിരിച്ചടി നിലവിലുള്ള സാഹചര്യത്തിൽ ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ തന്നെ പറയുന്നത്. പ്രദേശത്ത് ചെറിയ രീതിയിൽ ഇന്ത്യയെ ബാധിച്ചേക്കാം എന്നതിനപ്പുറം വലിയൊരു കോട്ടം ഇന്ത്യക്ക് തട്ടാനില്ല. പക്ഷേ പാക്കിസ്ഥാന്റെ സ്ഥിതി മറ്റൊന്നാണ്. പൂർണ്ണമായും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു എന്നുള്ള വാർത്തകൾ ഉൾപ്പെടെ പാകിസ്ഥാനിൽ നിന്നും വരുന്ന സാഹചര്യമാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ പട്ടാളത്തിന്റെയും ഭരണകൂടത്തിന്റെയും ഈ ദുർവാശി കാരണം ബുദ്ധിമുട്ടുന്നത് പാക്കിസ്ഥാനിലെ സാധാരണ ജനങ്ങളാണ്.
ഇന്ത്യ കൃത്യമായി പാക്കിസ്ഥാനിലെ തീവ്രവാദികളെ ഉന്നം വെച്ചാണ് അക്രമം അഴിച്ചുവിട്ടത് എങ്കിൽ പാക്കിസ്ഥാൻ ഇന്ത്യക്ക് എതിരെ ചെയ്യുന്നത് അതല്ല. ഒരുപക്ഷേ യുദ്ധസാഹചര്യം കൂടുതൽ മോശമായാൽ പോലും ഇന്ത്യയെ കാര്യമായി ഒരു രീതിയിലും ബാധിക്കാൻ സാധ്യതയില്ല. പക്ഷേ ഉള്ളിവിലയിൽ ഉൾപ്പെടെ ഇന്ന് പാക്കിസ്ഥാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. മിക്ക സാധനങ്ങൾക്കും പാകിസ്ഥാനിൽ വൻ വില കൂടുതലാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാൻ നടന്ന നീങ്ങുന്നത് സാമ്പത്തികപരമായി നഷ്ടത്തിലേക്കാണ്.