പ്രതികൂല സാഹചര്യങ്ങൾ ഇന്ത്യ പാക്കിസ്ഥാൻ ബന്ധത്തിൽ ഉണ്ടായെങ്കിലും ക്രിക്കറ്റുമായി ഇരു രാജ്യങ്ങളും മുന്നോട്ടേക്ക് പോവുകയാണ്. പഹൽഗാം പ്രശ്നത്തിന് ശേഷം ആദ്യമായി ഇന്ത്യ പാകിസ്ഥാൻ മത്സരം അരങ്ങേറുകയാണ്. ഞായറാഴ്ച ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഇന്ത്യ പാകിസ്ഥാൻ മത്സരം അരങ്ങേറുക. ഏഷ്യാകപ്പിൽ ഇന്ത്യയുടെ രണ്ടാം മത്സരം ആയിരിക്കും ഇത്. വലിയ വിവാദമുണ്ടാകുന്ന സാഹചര്യം ഇന്ത്യ പാകിസ്ഥാൻ മത്സരവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു എങ്കിലും ഇന്ത്യൻ ഗവൺമെന്റ് മത്സരങ്ങൾക്ക് അനുമതി നൽകി. ബൈലാറ്ററൽ പരമ്പരകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്ന ഒരു ഇന്ത്യ പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ ഉണ്ടാവില്ല എങ്കിലും ഐസിസി ടൂർണമെന്റുകൾ നടക്കും.
വീണ്ടും ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയൊരുക്കുമ്പോൾ കോടികളുടെ ബിസിനസ് ആണ് പ്രതീക്ഷിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ ഇന്ത്യ പാകിസ്ഥാൻ ഫെയ്സ് ഓഫ് ആണ് ഏഷ്യാകപ്പിന്റെ തന്നെ ഹൈലൈറ്റ്. പ്രമുഖ താരങ്ങൾ ഒന്നുമില്ലാതെയാണ് പാകിസ്ഥാൻ ടീം മത്സരത്തിന് ഇറങ്ങുക എങ്കിലും സാധാരണക്കാരന് ചിന്തിക്കാൻ പോലും പറ്റാത്തതാണ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ടിക്കറ്റ് നിരക്ക്. പത്തായിരം രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് പ്രൈസ് എങ്കിലും ടിക്കറ്റുകൾ ഒന്നും ഇപ്പോൾ യഥാർത്ഥത്തിൽ വാങ്ങാൻ ലഭ്യമല്ല. കരിഞ്ചന്തയിൽ ലക്ഷക്കണക്കിന് രൂപ കൊടുത്താലാണ് മത്സരത്തിന് ടിക്കറ്റ് കിട്ടുക എന്നതാണ് നിലവിലെ അവസ്ഥ.
മറ്റു മത്സരങ്ങളെ അപേക്ഷിച്ച് ഇന്ത്യ പാകിസ്ഥാൻ മത്സരങ്ങൾക്ക് ടിക്കറ്റ് പ്രൈസ് കൂടുതലാണ്. വലിയൊരു ഇടവേളക്ക് ശേഷം ജേഴ്സി സ്പോൺസർ ഇല്ലാതെ ഇന്ത്യ ഇറങ്ങുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. മണി ഇൻവോൾവ് ആയിരിക്കുന്ന ഓൺലൈൻ ആപ്ലിക്കേഷൻ കേന്ദ്രസർക്കാർ നിരോധിച്ചതിനാൽ ഇന്ത്യയുടെ നിലവിലെ ജേഴ്സി സ്പോൺസർമാരായ ഡ്രീം ഇലവൻ നിരോധിക്കപ്പെട്ടു. ഇതോടെ പ്രധാനമായ ഒരു ജേഴ്സി സ്പോൺസർ ഇല്ലാതെ ഇന്ത്യ ഇറങ്ങും. ഡിസിസിഐക്ക് ചെറിയ നഷ്ടം ഇതുമൂലം ഉണ്ടാകുമെങ്കിലും കോടികൾക്കാണ് മത്സരത്തിലെ ടെലികാസ്റ്റ് റൈറ്റ് സോണി നെറ്റ്വർക്ക് വാങ്ങിയിരിക്കുന്നത്. ഇവർക്ക് തന്നെയാണ് മത്സരങ്ങളുടെ ഡിജിറ്റൽ സ്ട്രീമിംഗ് റൈറ്റും.
വലിയ രീതിയിലുള്ള ഒഴുക്ക് ഇന്ത്യയിൽ നിന്നും ആരാധകരുടേതായ ദുബായിൽ പ്രതീക്ഷിക്കപ്പെടുന്നതിനാൽ മത്സരത്തോടെ അടുത്ത ദിവസങ്ങളിൽ വിമാന തുക ഇരട്ടിയാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള നാല് എയർപോർട്ടുകളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് വില മത്സരത്തോടെ അടുക്കുന്ന ദിവസങ്ങളിൽ താരതമ്യേന കൂടുതലാണ്. മത്സരം ദിവസം ഹോട്ടൽ റൂമുകൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പരിസരത്ത് ലഭിക്കാനില്ല എന്നതാണ് പുറത്തേക്ക് വരുന്ന വിവരം. ടിക്കറ്റ് മുൻകൂട്ടി വിട്ടു പോയതിനാൽ തന്നെ ഹോട്ടൽ ബുക്കിംഗ് ഏതാണ്ട് പൂർണമായും കമ്പ്ലീറ്റ് ആയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യ പാക്കിസ്ഥാൻ മത്സരത്തിൽ കോളടിക്കുന്നത് ദുബായ്ക്കാണ്.
യുഎഇ ഇന്ത്യ മത്സരം ഇന്ന് നടക്കും. എന്നാൽ ഈ മത്സരത്തിനേക്കാൾ വേഗത്തിൽ ടിക്കറ്റ് യുഎഇയിൽ വിറ്റു പോയിരിക്കുന്നത് ഇന്ത്യ പാകിസ്ഥാൻ മത്സരത്തിലാണ് എന്നതാണ് വസ്തുത. ഒട്ടേറെ ഇന്ത്യക്കാർ ഉള്ള സ്ഥലമാണ് ദുബായ്. അതേപോലെതന്നെ പാക്കിസ്ഥാനികളും പ്രദേശത്ത് നിരവധിയാണ്. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഈ മത്സരത്തിന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അത് സൂചിപ്പിക്കുന്ന രീതിയിലായിരുന്നു മത്സരങ്ങളുടെ ടിക്കറ്റ് ചൂടപ്പം പോലെ വിട്ടുപോയത്. ഇന്ത്യ പാകിസ്ഥാൻ എന്നീ ടീമുകൾക്ക് പുറമേ അഫ്ഗാനിസ്ഥാൻ ശ്രീലങ്ക, യുഎഇ, ഹോങ്കോങ്, നേപ്പാൾ, ഒമാൻ തുടങ്ങിയ ടീമുകളും ഏഷ്യാകപ്പിൽ പങ്കെടുക്കുന്നുണ്ട്.






