കോവിഡിന് ശേഷം കേരളത്തിൽ ഓൺലൈൻ ഭക്ഷണ വ്യാപാര രംഗത്ത് വൻവളർച്ച ഉണ്ടായതായി റിപ്പോർട്ട്. സ്വിഗ്ഗി, സൊമാറ്റോ, യൂബർ ഈറ്റ്സ്, പൈകിന്റോ, ഓടിക്കോ തുടങ്ങിയ നിരവധി ആപ്ലിക്കേഷൻ കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൽ വൻവളർച്ച ഉണ്ടാക്കിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. കോവിഡിന് മുമ്പേ വരെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ മാത്രമായിരുന്നു സ്വിഗ്ഗി, സൊമാറ്റോ പോലെയുള്ള ആപ്ലിക്കേഷനുകൾ പ്രധാനമായും പ്രവർത്തിച്ചിരുന്നത്. അതായത് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങൾക്ക് അപ്പുറം വലിയൊരു ജനപ്രിയത ഇത്തരം ആപ്ലിക്കേഷനുകൾക്ക് ലഭിച്ചിരുന്നില്ല എന്നത് യാഥാർത്ഥ്യം.
എന്നാൽ കോവിഡ് വന്നതോടുകൂടി ആളുകൾ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാൻ മടിച്ച ഒരു കാലം വന്നു. കണ്ടൈൻമെന്റ് സോൺ എന്ന സമ്പ്രദായം നിലവിൽ വന്നതിനാൽ തന്നെ പല ആളുകൾക്കും ഹോട്ടലുകളിലേക്ക് യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥ ഉണ്ടായി. ഈ സമയങ്ങളിലാണ് വലിയൊരു ട്രാൻസിഷൻ ഭക്ഷണ സമ്പ്രദായ കാര്യത്തിൽ കേരളത്തിൽ ഉണ്ടായതായി പറയപ്പെടുന്നത്. കേരളത്തിൽ ഓൺലൈൻ ഭക്ഷണ വ്യാപാര രംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചത് ഇവിടെ നിന്നായിരുന്നു. കൃത്യമായ അവസരം മനസ്സിലാക്കി ഇത്തരം ആപ്ലിക്കേഷനുകൾ കേരളത്തിലെ പല സ്ഥലത്തും എത്തി.
നഗരപ്രദേശത്ത് മാത്രം എത്തിയിരുന്ന ഓൺലൈൻ ആപ്ലിക്കേഷൻ മെല്ലെ വ്യാപിച്ച് കേരളത്തിലെ ഉൾനാടൻ ഗ്രാമപ്രദേശത്തും എത്താൻ തുടങ്ങി. മെല്ലെ 10- 12 കിലോമീറ്റർ ഡെലിവറി ബോയ്സ് യാത്രചെയ്ത് ഭക്ഷണം എത്തിക്കുന്ന രീതിയിലേക്ക് അവരുടെ വർക്കിംഗ് മോഡൽ അടക്കം മാറ്റി. ഇതോടുകൂടി ഗ്രാമപ്രദേശത്തുനിന്നും ഒരാൾ 10 കിലോമീറ്റർ അകലെയുള്ള ഇഷ്ട ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കണം എന്ന് വിചാരിച്ചാൽ വീട്ടിൽ ഇരുന്നുകൊണ്ട് ഡെലിവറി ചാർജ് മാത്രം അധികമായി നൽകിയാൽ വാങ്ങാൻ പറ്റുന്ന സ്ഥിതിവിശേഷം വന്നു. മാത്രമല്ല സുഖസുന്ദരമായി വീട്ടിലിരുന്ന് ഭക്ഷണം കഴിക്കാനും പറ്റും. ഈ സമ്പ്രദായം വന്നതോടുകൂടി വലിയ കുതിച്ചുചാട്ടം ആണ് ഭക്ഷണവ്യാപാര രംഗത്ത് എത്തിയത്.
ഇതിനുപുറമേ ഗ്രാമപ്രദേശത്തുനിന്നുള്ള ഒരാൾക്ക് ഓപ്ഷൻസ് ഭക്ഷണകാര്യത്തിൽ വളരെ കുറവായിരുന്നു. മുൻപ് രണ്ടോ മൂന്നോ ഹോട്ടൽ മാത്രമായിരിക്കും സ്വിഗ്ഗി, സൊമാറ്റോ മുതലായ ആപ്ലിക്കേഷനുകളിൽ ലിസ്റ്റ് ചെയ്തിരുന്നത്. ചുരുങ്ങിയ ഭക്ഷണം മാത്രമായിരിക്കും ഇവിടുന്ന് വാങ്ങാനും സാധിച്ചിരുന്നത്. എന്നാൽ മെല്ലെ കാലം മാറുന്നത് അനുസരിച്ച് ഹോട്ടലുകളുടെ എണ്ണവും വിവിധ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻസും വർദ്ധിച്ചു. ആളുകളിൽ കഴിഞ്ഞ വർഷങ്ങളിൽ മൊബൈൽ ഉപയോഗവും വലിയ രീതിയിൽ വർദ്ധിച്ചു. പ്രായമുള്ള ഒരാൾക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലായി സ്മാർട്ട്ഫോണുകളുടെ വരവ്. ഇതോടുകൂടി ഓൺലൈൻ വ്യാപാരത്തിൽ ഇരട്ടിയിലേറെ വർദ്ധനവ് ഉണ്ടായി.
ആമസോൺ ഫ്ലിപ്കാർട്ട് തുടങ്ങിയ ആപ്ലിക്കേഷൻ കോവിഡിന് മുൻപേ തന്നെ കേരളത്തിൽ വളക്കൂറുള്ള മണ്ണാണ് എന്ന് തെളിഞ്ഞിരുന്നു. എന്നാൽ കോവിഡ് സമയമാണ് യഥാർത്ഥത്തിൽ ഓൺലൈൻ ഭക്ഷണ വ്യാപാര രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ചത്. പണ്ട് ഡെലിവറി ബോയ് എന്ന ജോലി വളരെ ചുരുക്കം ആളുകൾ മാത്രം തിരഞ്ഞെടുക്കുന്ന ഒന്നായിരുന്നു. വലിയ ശമ്പളം ഒന്നും ലഭിക്കാത്ത ഒരു ജോലിയും ആയിരുന്നു. എന്നാൽ ഇന്ന് കയ്യിൽ ഒരു ടൂവീലർ ഉണ്ടെങ്കിൽ ഒരു മാസം ചുരുങ്ങിയത് എട്ടു മുതൽ 9 മണിക്കൂർ മാത്രം പണിയെടുത്തു കൊണ്ട് അറുപതിനായിരം രൂപയ്ക്ക് അടുത്ത് സമ്പാദിക്കാൻ പറ്റുന്ന ജോലിയായി ഇത് മാറി. ഇത് കൂടാതെ ഒരു 12 മണിക്കൂർ പണിയെടുക്കാൻ പറ്റുമെങ്കിൽ അതിലും കൂടുതൽ സമ്പാദിക്കാം.
മലയാളികളുടെ ജോലി സമ്പ്രദായത്തിൽ വന്ന മാറ്റവും ചിന്താഗതിയുടെ മാറ്റവും ഓൺലൈൻ ഭക്ഷണ വ്യാപാര രംഗത്ത് വിപ്ലവത്തിന് മറ്റൊരു മുതൽക്കൂട്ടായി എന്ന് പറയാൻ സാധിക്കും. ഇതിനുപുറമേ പല ഓൺലൈൻ ആപ്ലിക്കേഷനുകളും ഓഫറും നൽകുന്നുണ്ട്. പലപ്പോഴും ഇത്തരം ആപ്ലിക്കേഷനുകളിൽ ഭക്ഷണത്തിന് വില കൂട്ടിയിട്ട ശേഷം ഓഫർ നൽകി അത് മാനേജ് ചെയ്യുകയാണ് പതിവ്. എന്നാൽ കൃത്യമായി ഇതിന്റെ ഉപയോഗം പഠിച്ചു കഴിഞ്ഞാൽ എവിടെയാണ് കൃത്യമായി ലാഭത്തിൽ ലഭിക്കുന്നത് എന്ന് ഡെലിവറി ഫീസും ഓഫർ പ്രൈസും യഥാർത്ഥ പ്രൈസും നോക്കി മനസ്സിലാക്കാനും സാധിക്കും. പക്ഷേ അതിനു ഉപയോഗിച്ച് ഒരു തന്ത്രം പഠിക്കണം എന്ന് മാത്രം.
ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ലിസ്റ്റ് ചെയ്യുന്ന ഹോട്ടലുകൾക്ക് പുറമേ നിരവധി ഹോട്ടലുകൾ വേറെയുമുണ്ട്. ഇവർ ചിലപ്പോൾ ഓൺലൈൻ ഡെലിവറിക്ക് വിധേയമാകുന്നില്ല എങ്കിലും ഭാവിയിൽ അവരും ഓൺലൈൻ ഡെലിവറി എന്ന ആപ്ലിക്കേഷൻ മുഖേനയുള്ള സംവിധാനത്തിലേക്ക് മാറും എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം നമ്മുടെ നാടിന്റെ ടെക്നോളജിക്കൽ പരമായ മാറ്റം അത്തരത്തിൽ ആണ്. ഗൂഗിൾ പേ ഉപയോഗിക്കാൻ മടിച്ചിരുന്ന ആളുകൾ ഇന്ന് ഗൂഗിൾ പെ മാത്രമേ ഉപയോഗിക്കുക എന്നുള്ള അവസ്ഥയിലേക്കായി. അതിനു കാരണമായി മാറിയതും ടെക്നോളജിക്കൽ മാറ്റവും കോമഡി കേരളത്തിൽ ആകമാനം ഉണ്ടായ മാറ്റവുമാണ്.
ചില ഹോട്ടലുകൾ സ്വിഗ്ഗി, സൊമാറ്റോ മുതലായ ആപ്ലിക്കേഷൻ ലഭ്യമാകില്ല എങ്കിലും അവർക്ക് അവരുടേതായ ഓൺലൈൻ സൈറ്റ് ആപ്ലിക്കേഷനോ ഉണ്ടായിരിക്കാം. ഇതേ മാതൃകയിൽ നമുക്ക് ആ സൈറ്റിലോ ആപ്ലിക്കേഷനിലോ കയറി ഭക്ഷണം വാങ്ങിച്ചു എടുക്കാൻ സാധിക്കുകയും ചെയ്യും. ഇന്റർനാഷണൽ ബ്രാൻഡുകൾ ആയ പിസ്സ ഹട്ട്, കെഎഫ്‌സി, ചിക്കിംഗ് തുടങ്ങിയ കമ്പനികൾ ഓൺലൈൻ ആപ്ലിക്കേഷൻ ലഭ്യമാണ് അവർക്ക് സ്വന്തമായ ആപ്ലിക്കേഷൻ ഓർഡർ ചെയ്യാൻ കഴിയുന്ന സൈറ്റുമുണ്ട്. ഇവരുടെ ആപ്ലിക്കേഷനിലോ സൈറ്റിലോ ചെന്ന് നമുക്ക് വാങ്ങുകയാണെങ്കിൽ ചിലപ്പോൾ ഓൺലൈൻ ആപ്ലിക്കേഷൻ പ്രൊവൈഡ് ചെയ്യുന്നതിനേക്കാൾ വലിയ ഓഫറുകൾ ലഭ്യമാകും.
ഇങ്ങനെ നിരവധി വ്യത്യസ്തമായ സ്ട്രാറ്റുകളോട് കൂടിയാണ് കമ്പനി ഇന്ന് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആളുകളുടെ മടിയാണ് കമ്പനികളുടെ ബിസിനസ്. അതിന്റെ ഏറ്റവും മൂർദ്ധന്യമായ അവസ്ഥയിലേക്കുള്ള യാത്രയിലാണ് നമ്മുടെ ലോകം. ഇത് കൃത്യമായി തെളിയിക്കുന്നതാണ് നമ്മുടെ നാട്ടിലെ ഓൺലൈൻ ഭക്ഷണ വ്യാപാര രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരിക്കുന്ന വളർച്ച സൂചിപ്പിക്കുന്നത്. വെറും വർഷങ്ങളിലും വലിയ രീതിയിലുള്ള വളർച്ച ഇത്തരത്തിലുള്ള ആപ്ലിക്കേഷനുകൾ കൈവരിക്കുമെന്ന് തന്നെയാണ് വിദഗ്ധർ അവരുടെ റിസർച്ച് സ്റ്റഡി കൊണ്ട് മനസ്സിലാക്കുന്നത്.