കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായതായി കണക്കുകൾ. ചെന്നൈ, മുംബൈ, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിലായിരുന്നു ഐടി മേഖല വലിയ വർദ്ധനവ് കോവിഡിന് മുൻപേ കൈവരിച്ചത്. എന്നാൽ പുത്തൻ കണക്കുകൾ പ്രകാരം കേരളത്തിൽ ഐടി മേഖലയിൽ ഉണ്ടാകുന്ന തൊഴിൽ അവസരങ്ങളിലും അതേപോലെതന്നെ ഉദ്യോഗാർത്ഥികളുടെ എണ്ണത്തിനും വലിയ വർദ്ധനവ് ഇപ്പോൾ ഉണ്ടായിരിക്കും.
വർദ്ധനവിന് പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്ന ഘടകങ്ങളിൽ ഒന്ന് വർക്ക് ഹോം സംവിധാനം ഐടി മേഖലയിൽ നടപ്പാക്കിയതാണ്. ഗോപി വരെ കേരളത്തിൽ ഇത്തരത്തിൽ വർക്ക് ഫ്രം ഹോം സംവിധാനം വളരെ കുറവായിരുന്നുവെങ്കിൽ കോവിട്ടു കാരണം ആളുകൾക്ക് ഓഫീസിൽ വന്ന് ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഈ പ്രത്യേക അവസ്ഥ കാരണം ജോലി നടക്കണമെന്ന് സാഹചര്യം വന്നപ്പോൾ വീട്ടിൽ നിന്നും പണിയെടുത്താൽ മതി എന്ന് നിബന്ധന പല ഐടി കമ്പനികളും കൊണ്ടുവന്നു. ഇപ്പോഴും ചില ഐടി കമ്പനികൾ ഇത് തുടർന്നുകൊണ്ടിരിക്കുന്നു.
ഓഫീസിൽ ഉണ്ടാകാൻ സാധ്യതയുള്ള ചിലവ് ആലോചിച്ചാണ് പല ഐടി കമ്പനികളും വർക്ക് ഫ്രം ഹോം സമ്പ്രദായം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ ഇതുവഴി പണിയും നടക്കും എന്നാൽ ഓഫീസിൽ നൽകേണ്ടുന്ന ചിലവും കുറക്കാം. ഇതുപോലെ തന്നെ ഐടി സെക്ടറിൽ വലിയ വർദ്ധന ഉണ്ടാക്കിയ മറ്റൊരു ഘടകം സർക്കാർ പോളിസികൾ ആണ്. കേരളത്തിൽ കൊച്ചി കാക്കനാട് മാത്രമായിരുന്നു മുൻപ് ഇൻഫോപാർക്ക് ഉണ്ടായിരുന്നത്. എന്നാൽ പ്രധാന ജില്ലകളിൽ ഒക്കെ ഇത് വ്യാപിക്കാൻ തുടങ്ങുകയാണ്.
കൊച്ചിയിൽ ഇൻഫോപാർക്കിനു പുറമേ ട്വിൻ ടവർ കഴിഞ്ഞമാസം വന്നു. കോഴിക്കോട് ഇത്തരത്തിൽ ബിസിനസ് പാർക്കും ഐടി പാർക്കുമായി നിരവധി തൊഴിൽ അവസരങ്ങൾ നൽകുന്ന കെട്ടിടങ്ങൾ വന്നു. തിരുവനന്തപുരത്തും ഐടി പാർക്കുകൾ വന്നു. തൃശ്ശൂരും കണ്ണൂരും പോലുള്ള നഗരങ്ങളിലും ചെറിയതോതിൽ ആണെങ്കിൽ കൂടി ഇത്തരം ജോലി സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളാണ് വന്നത്. കണ്ണൂർ മട്ടന്നൂരിലും കൊല്ലം പത്തനാപുരത്തും ഐടി ജോലി മേഖലയെ പ്രോത്സാഹിപ്പിക്കുന്ന കെട്ടിടങ്ങൾ ഉടൻതന്നെ എത്തും.
ഇത്തരം സർക്കാർ പോളിസികൾ വഴി നിരവധി ഐടി സ്ഥാപനങ്ങൾ വരുന്നത് ഒരുതലത്തിൽ പറഞ്ഞാൽ അവസരങ്ങൾ ഇരട്ടിയാക്കുകയാണ്. മുൻപ് ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന തൊഴിലാണ് ഇന്ന് നമ്മുടെ കൊച്ചു കേരളത്തിലും യാഥാർത്ഥ്യമാകുന്നത്. വരുമ്പോൾ വർഷങ്ങളിൽ ഐടി മേഖലയുടെ സാധ്യത അതിന്റെ പരമോന്നതയിൽ എത്തുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിൽ കേരളം വഹിക്കാൻ പോകുന്ന സ്ഥാനം ചെറുതായിരിക്കില്ല.