Wednesday, July 23, 2025
23.6 C
Kerala

കേരളത്തിൽ ഹോട്ടലുകളുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടെ വൻവർദ്ധനവ്; ഏകദേശം ഇരട്ടിയിലേറെ ഹോട്ടലുകൾ 10 വർഷത്തിനിടെ വർദ്ധിച്ചു.

കേരളത്തിൽ ഹോട്ടലുകളുടെ എണ്ണം ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലെയും കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായിരുന്ന ഹോട്ടലിനേക്കാൾ 2025ൽ എത്തുമ്പോൾ ഹോട്ടലുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഹോട്ടലുകൾ എറണാകുളം ജില്ലയിലാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് മൂന്നാം സ്ഥാനത്ത് കണ്ണൂരും നാലാം സ്ഥാനത്ത് തിരുവനന്തപുരവും ആണ് ഹോട്ടലുകളുടെ എണ്ണത്തിൽ ഏറ്റവും അധികം ഉള്ളത്.

 കേരളത്തിലെ ഭക്ഷണ സമ്പ്രദായം മുഴുവൻ മാറിക്കൊണ്ടിരിക്കുകയാണ് എന്നും വിദഗ്ധർ ഹോട്ടലുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവിനെ വെച്ച് നടത്തിയ പഠനത്തിൽ പറയുന്നു. പാശ്ചാത്യ രീതിയിലേക്ക് നമ്മളുടെ ഭക്ഷണ സമ്പ്രദായം മെല്ലെ മാറുകയാണ് എന്നാണ് വിദഗ്ധരുടെ അഭിപ്രായം. പണ്ട് കൂടി വന്നാൽ ബിരിയാണിയും ചോറും മാത്രമായിരുന്നു ഉച്ച സമയങ്ങളിൽ ആളുകൾ ഭക്ഷണം കഴിക്കാൻ ആയി തിരഞ്ഞെടുത്ത പ്രധാന ഓപ്ഷനുകൾ. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പല ഭക്ഷണങ്ങളും കേരളത്തിലെ ഭക്ഷണ സമ്പ്രദായത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു.

 രാവിലെ വലിയ പലഹാരങ്ങളുടെ നീണ്ട നിര തന്നെ നമ്മൾക്കുണ്ട്. ഈ ഭക്ഷണ സമ്പ്രദായത്തിൽ കാര്യമായ മാറ്റം ഇപ്പോഴുമുണ്ടായിട്ടില്ല. എന്നാൽ ഉച്ചഭക്ഷണത്തിൽ ചോറിനും ബിരിയാണിയ്ക്കും ഒപ്പം മന്തിയും, കബ്സയും, മജിലിസും പോലെയുള്ള നിരവധി ഭക്ഷണങ്ങൾ പുതിയതായി മലയാളികളുടെ ഭക്ഷണ സമ്പ്രദായത്തിൽ കൂട്ടിച്ചേർക്കപ്പെട്ടു. രാത്രി ഭക്ഷണങ്ങൾക്ക് മുന്നേയായി എണ്ണക്കടികൾ ഇപ്പോഴും മലയാളികൾ മുൻപുള്ളതു പോലെ തന്നെ കഴിക്കുന്നുണ്ട് എങ്കിലും ഇതിനോടൊപ്പം വൈകുന്നേരങ്ങളിലെ ഭക്ഷണമായി ഇപ്പോൾ ശവായയും, അൽഫാമും ഷവർമയും പോലുള്ള ഭക്ഷണങ്ങൾ മലയാളികളുടെ ഭക്ഷണ സമ്പ്രദായത്തിലേക്ക് പുത്തൻ അധ്യായങ്ങളായി എത്തി.

 പത്തു വർഷങ്ങൾക്കിപ്പുറം അറേബ്യൻ ഭക്ഷണങ്ങൾ ലഭിക്കുന്ന ഹോട്ടലുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മന്തി എന്ന ഭക്ഷണം ചുരുങ്ങിയ സമയത്തിനുള്ളിൽ മലയാളികളുടെ പ്രിയ വിഭവമായി മാറി. മിക്ക ജില്ലകളിലും മന്തി മാത്രം ലഭിക്കുന്ന ഹോട്ടലുകൾ നിരവധി ഉയർന്നു എന്നത് മന്തിയുടെ കേരളത്തിലെ ജനപ്രിയത കാട്ടുന്നു. വലിയ രീതിയിലുള്ള ബിസിനസ് ആണ് മന്തി കേരളത്തിൽ. യഥാർത്ഥത്തിൽ അറേബ്യൻ ഡിഷാണ് മന്തി എന്ന് പറയപ്പെടുന്നുണ്ട് എങ്കിലും മന്തിയുടെ ഉത്ഭവം യമനിലാണ്. 

 ഇതുപോലെ കഴിഞ്ഞ കുറച്ചധികം വർഷങ്ങളിൽ ചൈനീസ് വിഭവങ്ങളുടെ ഉപയോഗത്തിന്റെ കാര്യത്തിലും കേരളത്തിൽ വലിയ വർധനം ഉണ്ടായിട്ടുണ്ട്. എന്നാൽ 2020 തുടങ്ങിയ ശേഷം ചൈനീസ് വിഭവങ്ങളെ മറികടന്ന് അറേബ്യൻ വിഭവങ്ങളും ടർക്കിഷ് ഷവർമയും പോലുള്ള വിഭവങ്ങൾ കേരളത്തിലെ ഹോട്ടൽ മാർക്കറ്റുകളിൽ വലിയ ആധിപത്യമാണ് ഉണ്ടാക്കുന്നത്. ഇപ്പോൾ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇതിനോടൊപ്പം തന്നെ ചേർത്തുവയ്ക്കാൻ പറ്റുന്ന രീതിയിൽ സ്ലോ കുക്ക്ഡ് മീറ്റ് എന്നാ പാശ്ചാത്യ സമ്പ്രദായത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നും നമ്മൾക്ക് സുപരിചിതമായി മാറുകയാണ് എന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

 2005-2015 കാലഘട്ടത്തിൽ കേരളത്തിൽ ഫ്രൈഡ് ചിക്കൻ എന്ന ചിക്കൻ വിഭവം വലിയ ജനപ്രിയത നേടിയിരുന്നു. അതിന്റെ ഭാഗമായി കെഎഫ്സി, ചികിങ് പോലുള്ള അന്താരാഷ്ട്ര ബ്രാൻഡുകൾ ഇന്ത്യയിലേക്ക് എത്തി. എന്നാൽ ഇതിന്റെ ജനപ്രീയത കേരളത്തിൽ കുറയുകയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ബർഗർ, പിസ്സ, ഫ്രഞ്ച് ഫ്രൈസ് പോലെയുള്ള ഭക്ഷണങ്ങളിൽ നിന്നും മലയാളികൾ മുന്നോട്ടേക്ക് സഞ്ചരിക്കുകയാണ് കഴിഞ്ഞ 10 വർഷത്തിൽ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അന്യ നാട്ടിലെ ഭക്ഷണങ്ങൾ കേരളത്തിൽ കൂടുതൽ വ്യാപിപ്പിക്കാൻ കോവിഡും കാരണമായി എന്നും മനസ്സിലാക്കാം.

 ഇനി അടുത്ത ഒരു പത്തു വർഷത്തിൽ വീണ്ടും ഹോട്ടൽ സമ്പ്രദായത്തിൽ മാറ്റം വന്നേക്കാം എന്നാണ് വിദഗ്ധർ കരുതുന്നത്. ഇപ്പോൾ അറേബ്യൻ ഭക്ഷണങ്ങളോടാണ് മലയാളികൾക്ക് പ്രിയം എങ്കിൽ ഇതിൽ വീണ്ടും മാറ്റം വന്നേക്കാം എന്നും അന്യ നാടുകളിൽ നിന്ന് അടുത്ത ഒരു പത്ത് വർഷത്തിനുള്ളിൽ മറ്റ് പല പുത്തൻ വിഭവങ്ങളും കേരള മാർക്കറ്റ് പിടിക്കാൻ സാധ്യതയുണ്ട് എന്നും പഠനം സൂചിപ്പിക്കുന്നു. ഇതിൽ പ്രധാന കാരണമായി പറയപ്പെടുന്നത് മാംസാഹാരത്തോടുള്ള മലയാളികളുടെ പ്രിയമാണ്. ഇതുപോലെ തന്നെ  വൈകുന്നേരങ്ങളിൽ ഭക്ഷണം കൂടുതൽ കഴിക്കാനായി മലയാളികൾ താല്പര്യപ്പെടുന്നതും കണക്കുകളിൽ ഉയർച്ച ഉണ്ടാകാൻ സാധ്യതയുള്ള ഘടകമായി പറയപ്പെടുന്നു.

Hot this week

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

Topics

വെളിച്ചെണ്ണ വില കുതിക്കുമ്പോൾ കിതക്കുന്ന ജനം; വിലവർധനവ് ചൂഷണം ചെയ്യപ്പെടുമ്പോൾ…

ഇന്നത്തെ വെളിച്ചെണ്ണ വില കേരള മാർക്കറ്റിൽ 425-450 രൂപ വരെയാണ് ശരാശരി....

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച് മോഹൻലാലിന്റെ സ്വന്തം വിൻസ്മെറ പരസ്യം

കഴിഞ്ഞ കുറച്ച് അധിക ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് മോഹൻലാലാണ്. അതിലെ...

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...

മെല്ലെ മെല്ലെ മാഞ്ഞുപോയ ഡിവിഡി പ്ലെയറും വിസിഡിയും…

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ...

പത്തുവർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ മലയാളത്തിൽ സജീവമാകുന്നു

മലയാള സിനിമ എന്നു പറയുമ്പോൾ തന്നെ അതിൽ നിലവിൽ അഞ്ചുപേർ കഴിഞ്ഞു...
spot_img

Related Articles

Popular Categories

spot_imgspot_img