വിഴിഞ്ഞം അന്താരാഷ്ട്ര കപ്പൽത്തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത ചടങ്ങിൽ ഇവർക്ക് പുറമേ നിരവധി പ്രമുഖർ വേറെയും പങ്കെടുത്തു. കേരളത്തിന്റെ ചരിത്രം മാറ്റി കുറിക്കുന്ന ഒന്നായിരിക്കും വിഴിഞ്ഞം തുറമുഖം എന്നാണ് കരുതപ്പെടുന്നത്. കേരളത്തിന്റെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട ഘടകമാകാൻ വിഴിഞ്ഞം തുറമുഖത്തിനെ കൊണ്ട് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖത്തിന്റെ സമീപപ്രദേശങ്ങൾ ഉൾപ്പെടെ വിശദമായി കണ്ടു.
ഏറെ പ്രതീക്ഷയോടെ കഴിഞ്ഞ ദിവസം രാത്രിയോടുകൂടിയാണ് ഇന്ത്യൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പെഹല്കാം അക്രമത്തിന്റെ പശ്ചാത്തലത്തിൽ വലിയ സുരക്ഷയായിരുന്നു തിരുവനന്തപുരത്ത് ഒരുക്കിയിരുന്നത്. ഈ സുരക്ഷയിൽ ഊന്നിയായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ചടങ്ങും നടന്നത്. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് ഉൾപ്പെടെ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നുള്ള ശുഭ സൂചനയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ഉദ്ഘാടന വേളയിൽ നൽകിയത്. ഗവർണറും ചടങ്ങിൽ പങ്കെടുത്തു.
തിരുവനന്തപുരത്തെ വികസന ചരിത്രത്തിൽ അതിമനോഹരമായ ഒരു മാറ്റത്തെ തുടക്കം കുറിക്കും. ഇന്ത്യൻ കടൽക്കരയിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഏറ്റവും ആധുനിക തുറമുഖമായി വിശേഷിപ്പിക്കപ്പെടുന്ന വിഴിഞ്ഞം, ഭൗമസ്ഥിതിഗതികളുടെ നേട്ടം ഉപയോഗപ്പെടുത്തുന്നതിൽ വിദേശ നിക്ഷേപകരുടെയും ചരക്ക് ഗതാഗത സ്ഥാപനങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സാമ്പത്തികപരമായി നിരവധി നേട്ടം കേരളത്തിലെ സംബന്ധിച്ചിടത്തോളം വിഴിഞ്ഞം തുറമുഖം തുറമുഖത്തിൽ ഊന്നി നേടാൻ കഴിയുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്. എല്ലാംകൊണ്ടും കേരളത്തിന്റെ വികസന പദ്ധതികളുടെ അടുത്ത ഘട്ടമായാണ് പലയാളുകളും വിഴിഞ്ഞം തുറമുഖത്തിനെ കാണുന്നത്.
സമുദ്രത്തിന്റെ വലിയ ആഴം കൊണ്ടു വലിയ കപ്പലുകൾക്ക് പോലും തങ്ങാൻ കഴിയും എന്നതാണ് വിഴിഞ്ഞത്തെ മറ്റു തുറമുഖങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പ്രത്യേകത. ഇതിലൂടെ ഇന്ത്യയെ അന്താരാഷ്ട്ര ചരക്ക് ഗതാഗത മാപ്പിൽ കൂടുതൽ ശക്തമായി സാന്നിധ്യമുള്ളതാക്കാൻ കഴിയുമെന്ന് വ്യവസായ വിദഗ്ധർ വിലയിരുത്തുന്നു. തുറമുഖത്തിനോടനുബന്ധിച്ചുള്ള ഇലക്ട്രോണിക് കസ്റ്റംസ് ക്ലിയറൻസ്, കൺടെയ്നർ ഹബ്ബ് സൗകര്യങ്ങൾ, പുത്തൻ ലൈൻ ടർമിനലുകൾ എന്നിവയും ഭാവിയിൽ വ്യവസായ വളർച്ചക്ക് ഗതിമേകുമെന്ന പ്രതീക്ഷ ഉയർത്തുന്നു. മറ്റുള്ള രാജ്യങ്ങളുമായുള്ള ഇംപോർട്ട് എക്സ്പോർട്ട് ബിസിനസ് കൂടുതൽ സുഖകരമാകാൻ വിഴിഞ്ഞ പോർട്ട് കൊണ്ട് സാധിക്കുമെന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.
വിഴിഞ്ഞം തുറമുഖം നിലവിൽ വരുന്നത് കേരളത്തിനും രാജ്യത്തിനും സാമ്പത്തിക നേട്ടങ്ങൾ നൽകാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തൊഴിലവസരങ്ങൾ വർദ്ധിക്കുകയും, കപ്പൽതുറമുഖ ചാരിടങ്ങളിലേയ്ക്കുള്ള ആശ്രിത വ്യവസായങ്ങൾ വളരുകയും ചെയ്യും. ഈ തുറമുഖം ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രങ്ങളായ മുംബൈ, കൊൽക്കത്ത തുടങ്ങിയ തുറമുഖങ്ങളുമായി മത്സരിക്കാനാകും എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയസൂചന. കേരളത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് വിഴിഞ്ഞം തുറമുഖം എന്ന അഭിമാനം.