Wednesday, July 23, 2025
24.8 C
Kerala

ഹന്ഗ്രി മൃണാളും വിവാദങ്ങളും!

.

മിക്ക മലയാളികൾക്കും ഏറെ സുപരിചിതനായ ഒരു ബ്ലോഗർ ആയിരിക്കും മൃണാൾ ദാസ്. ഹോട്ടൽ കൺസൾട്ടണ്ടായ മൃണാളിന്റെ അനേകം ബിസിനസുകളിൽ സമയം കൊല്ലിയായി ചെയ്യുന്ന ഒരു കാര്യം മാത്രമാണ് വ്ലോഗിങ്. എന്നാൽ അടുത്തിടെ മൃണാൾ കൊച്ചിയിൽ ഒരു ക്ലൗഡ് കിച്ചൻ തുടങ്ങി. സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകളിൽ നിന്ന് ബുക്ക് ചെയ്യുന്നവർക്ക് മാത്രം സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ പറ്റുന്ന രീതിയിലായിരുന്നു ആ ക്ലൗഡ് കിച്ചൻ. റൈസ് ഓഫ് പേർഷ്യ എന്നുള്ള പേരിലായിരുന്നു ഈ ബിരിയാണി ക്ലൗഡ് കിച്ചൻ ആരംഭിച്ചത്.

 മൃണാളിന്റെ ഒരു രീതി എന്തായിരുന്നു എന്ന് വെച്ചാൽ ഒരു ഹോട്ടലിൽ ചെന്ന് അവിടെ നിന്നും ഭക്ഷണം വാങ്ങിച്ച് ഇഷ്ടപ്പെടുന്ന ഭക്ഷണമാണെങ്കിൽ അതിനെ പോസിറ്റീവായി പറയുകയും ഇഷ്ടപ്പെടാത്തത് ആണെങ്കിൽ നേരെ തിരിച്ചും പറയുക എന്നതായിരുന്നു. വളരെ ജനുവിനായാണ് സംസാരിക്കുന്നത് എന്നുള്ള രീതിയിലായിരുന്നു മൃണാൾ പല ഭക്ഷണങ്ങളും കഴിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണ് നമ്മുടേത് എന്നതിനാൽ അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റെത് മാത്രമാണ് എങ്കിലും അദ്ദേഹത്തിന്റെ സംസാരം വളരെ ജനുവിൻ ആയതിനാൽ നിരവധി ആളുകൾ അദ്ദേഹത്തിനെ ഫോളോ ചെയ്യാൻ തുടങ്ങി.

 വളരെ പെട്ടെന്ന് മൃണാൾ ദാസ് എന്ന വ്യക്തിയെ ഇന്റർനെറ്റ് കമ്മ്യൂണിറ്റിക്ക് സുപരിചിതമായി മാറ്റി. എന്നാൽ അദ്ദേഹം നിരവധി ബിസിനസുകൾ വേറെയും ചെയ്യുന്നുണ്ട്. അതു തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന വരുമാന മാർഗവും. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഹോട്ടൽ കൺസൾട്ടന്റുകളിൽ ഒരാളാണ് അദ്ദേഹം. വളർച്ചയുടെ പാതയിൽ അദ്ദേഹം തുടങ്ങിയ റൈസ് ഓഫ് പേർഷ്യ എന്ന ക്ലൗഡ് കിച്ചൻ വിജയമായി. പല ആളുകളും വില വളരെയധികം ആണ് ഇവിടെ എന്ന് പറയുന്നുണ്ട് എങ്കിലും  മലബാർ ദം ബിരിയാണി എന്ന മലബാർകാരുടെ ഇഷ്ട വിഭവം കൊച്ചിയിൽ പേരഗൺ പോലുള്ള ഹോട്ടലുകൾക്കപ്പുറം ക്ലൗഡ് കിച്ചൻ രീതിയിലേക്ക് അവതരിപ്പിച്ചതായിരുന്നു ഇവരുടെ യു എസ് ബി.

 ഇതിനുശേഷം അദ്ദേഹം തുടങ്ങിയ ഹോട്ടൽ മാതൃകയായിരുന്നു ഹന്ഗ്രി മൃണാൾ. സാധാരണ ഹോട്ടൽ സങ്കല്പങ്ങളിൽ നിന്നും മാറിയുള്ള ഒരു ഹോട്ടൽ സങ്കല്പമാണ് ഹന്ഗ്രി മൃണാൾ. ഒരു സദ്യ വാങ്ങാൻ സാധാരണ ഹോട്ടലിൽ 150 രൂപ കൊടുക്കുന്ന സാഹചര്യത്തിൽ ഇവിടെ ഓരോരോ സാധനങ്ങൾക്കും നമ്മൾ ബിൽ ചെയ്യേണ്ടതായി ഉണ്ട്. കൂടാതെ മൃണാൾ തന്നെ പറയുന്നത് പാവങ്ങളുടെ ഹോട്ടലാണ് ഇത് എന്നാണ്. അതായത് 20 – 25 രൂപ മാത്രമുള്ള ഒരാൾക്ക് ഇവിടെ നിന്നും ഭക്ഷണം അവരുടെ ബഡ്ജറ്റ് അനുസരിച്ച് വാങ്ങാൻ സാധിക്കും. മറ്റുള്ള ഹോട്ടൽ സങ്കല്പങ്ങൾ പോലെയല്ല ഇവിടെ.

 കൃത്യമായി പറഞ്ഞാൽ ഒരു ചോറിന് 16 രൂപയാണ് ഇവിടെ വാങ്ങുന്നത് എന്ന് വിചാരിക്കുക. അതിനൊപ്പം നമ്മൾക്ക് എന്തുവേണമെങ്കിലും നമ്മൾക്ക് നമ്മളുടെ കയ്യിലെ പണം അനുസരിച്ച് വാങ്ങാൻ സാധിക്കും. ഒരു തൈര് മാത്രം മതിയെങ്കിൽ ചിലപ്പോൾ തൈരിന് പത്തു രൂപ മാത്രമായിരിക്കും ഇവിടെയുള്ള ബില്ല്. അങ്ങനെയെങ്കിൽ പത്തും 16ഉം കൂട്ടിച്ചേർത്ത് 26 രൂപയ്ക്ക് ഒരാൾക്ക് ഭക്ഷണം കഴിക്കാൻ സാധിക്കും. 30 രൂപയാണ് ചിക്കൻ കറിക്ക് എന്ന് വിചാരിക്കുക. അപ്പോൾ ചോറും ചിക്കൻ കറിയും മാത്രം ഒരാൾക്ക് മതിയെങ്കിൽ 46 രൂപയ്ക്ക് ഭക്ഷണം കഴിക്കാൻ സാധിക്കും.

 എന്നാൽ ഇപ്പോൾ ഉയരുന്ന പല വിവാദങ്ങൾ ഉണ്ട്. അതിൽ ഒന്ന് ഒരാൾ ഒരു ചിക്കൻ കറിയും ചോറും വാങ്ങിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു എന്ന് വിചാരിക്കുക. ഭക്ഷണം കഴിക്കുന്നതിനു പകുതി ആകുന്ന സമയത്ത് ചിക്കൻ കറി തീർന്നു. വീണ്ടും ചിക്കൻ കറി വാങ്ങണമെങ്കിൽ അയാൾ വീണ്ടും ബില്ലടിച്ച് ചിക്കൻ കറി വാങ്ങേണ്ടതായി ഉണ്ട്. ചോറ് അധികം വേണമെങ്കിലും ഇതേ രീതിയിൽ ചെയ്യണം. തനിക്ക് ഇത്ര ഭക്ഷണം മതിയാകും എന്ന് മുൻകൂട്ടി ഒരാൾക്ക് കാണാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ നിന്നും ഭക്ഷണം കഴിക്കുക കുറച്ചു പ്രയാസമായിരിക്കും എന്നർത്ഥം. 

 മറ്റൊരു വിഭാഗം എന്താണെന്ന് പാർക്കിംഗ് ആണ്. മൃണാൾ അവിടെ കാറുകൾക്ക് പാർക്കിംഗ് നൽകുന്നില്ല എന്നതാണ് ഹോട്ടലിന്റെ മറ്റൊരു നെഗറ്റീവായി ആളുകൾ പറയുന്നത്. വലിയ രീതിയിലുള്ള പ്രമോഷനും മറ്റു കാര്യങ്ങൾ ഒക്കെ കണ്ടിട്ട് വാഹനങ്ങൾ നിർത്തി ഒത്തിരി ദൂരം നടന്നു ഇവിടെ ഭക്ഷണം കഴിക്കാൻ പോകുന്ന ആളുകളുണ്ട്. ബൈക്കുകൾക്ക് കാറുകൾക്ക് ഹോട്ടൽ തുടങ്ങിയ സമയത്ത് പാർക്കിംഗ് അനുവദിച്ചിരുന്നു എങ്കിലും റൊണാൾ ഒരു വീഡിയോ ചെയ്ത് പാർക്കിംഗ് ഇനി കാറുകൾക്ക് ഉണ്ടാകില്ല എന്നുള്ള തരത്തിൽ വീഡിയോ ചെയ്തിരുന്നു. പാവങ്ങളെ ഉന്നം വച്ചാണ് ഈ ഹോട്ടൽ എന്ന് അദ്ദേഹം ആ വീഡിയോയിൽ പറയുന്നുമുണ്ടായിരുന്നു. അതായത് പാവങ്ങൾക്കുള്ള ഹോട്ടൽ ആയതിനാൽ ഇവിടെ കാർ പാർക്കിംഗ് ആവശ്യമില്ല എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്.

 ഒരു ബിസിനസ് തന്ത്രമാണ് ഇത് എന്ന് നമുക്ക് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും എങ്കിലും അദ്ദേഹത്തിന്റെ ഈ ലോജിക് നമുക്ക് അംഗീകരിച്ചേ പറ്റുകയുള്ളൂ. വലിയ രീതിയിലുള്ള പ്രമോഷൻ വർക്കുകളാണ് ഇൻസ്റ്റാഗ്രാമിൽ മൃണാൾ ചെയ്യുന്നത്. മികച്ച ആളുകളെ ആകർഷിക്കുന്ന കണ്ടുകളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ ഈ വീഡിയോ കാണുന്ന ആളുകൾക്ക് ഇവിടെ നിന്നും ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അത്തരത്തിൽ കഴിക്കാൻ വരുന്ന ആളുകൾക്ക് ഭക്ഷണം ഇഷ്ടപ്പെടുന്നില്ല എന്നു പറയുന്ന ഒരു വിഭാഗവും ഉണ്ട്.

 മൃണാൾ മറ്റുള്ള ആളുകളെ കുറ്റം ചെയ്ത് ഹോട്ടലിനെ പറ്റി വീഡിയോസ് ചെയ്തിരുന്നത് കൊണ്ട് ആളുകൾ ഇവിടെയെത്തിയും വീഡിയോ ഇടാൻ തുടങ്ങി. അദ്ദേഹം പറഞ്ഞിരുന്നത് പോലെ തന്നെ ആളുകളും നെഗറ്റീവ് അഭിപ്രായങ്ങൾ പറയാൻ തുടങ്ങിയപ്പോൾ മൃണാൾ അസഹിഷ്ണുതനായി എന്ന് യൂട്യൂബിൽ പറയുന്ന ആളുകളുമുണ്ട്. എന്നാൽ മൃണാൾ ഇപ്പോഴും ആവർത്തിച്ചു പറയുന്ന ഒരു കാര്യം ഇത് പാവങ്ങളുടെ ഹോട്ടലാണ് എന്നാണ്. നേരായ വഴിയിൽ നമുക്ക് ചിന്തിച്ചാൽ ആ വാദം അംഗീകരിക്കാതിരിക്കാൻ പറ്റില്ല. കാരണം 30 രൂപയുമായി പോകുന്ന ഒരു സാധാരണക്കാരന് അവിടെ നിന്നും തൃപ്തിയിൽ ഭക്ഷണം കഴിച്ചു വരാൻ സാധിക്കും.

 ഒരു എസി റസ്റ്റോറന്റ് ഇത്രയും സൗകര്യങ്ങളോടുകൂടിയ ഒരു ബാത്റൂം ഉൾപ്പെടെയുള്ള റസ്റ്റോറന്റിൽ 30 രൂപയ്ക്ക് വേറെ എവിടെ നിന്നും ഭക്ഷണം കിട്ടും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ആ ചോദ്യത്തിന് നമുക്ക് വിമർശിക്കുക എന്നത് സാധ്യമല്ല. കാരണം ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ ഹോട്ടൽ ഒരു മികച്ച ഓപ്ഷൻ തന്നെയാണ്. എന്നാൽ സദ്യ പോലെ ഉള്ള ഭക്ഷണം കഴിക്കാനാണ് ഒരാൾ ആഗ്രഹിക്കുന്നത് എങ്കിൽ ഒത്തിരി അധികം വിഭവങ്ങൾ ഇവിടെ നിന്നും കസ്റ്റമൈസ് ചെയ്ത് വാങ്ങിച്ചു കഴിക്കുമ്പോൾ ചിലപ്പോൾ ബില്ല് ഒരു സദ്യയെക്കാളും ഇരട്ടി ആയേക്കാം. അത്തരത്തിലാണ് ഈ ഹോട്ടൽ സ്ട്രാറ്റജി നിർമ്മിച്ചിരിക്കുന്നത്.

 തുടങ്ങി വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് എന്ന റസ്റ്റോറന്റ് പലസ്ഥലങ്ങളിലും ഹന്ഗ്രി മൃനാൾ കൊച്ചിയിൽ വ്യാപിച്ചു. ഇതിനുപുറമെ മറ്റു ഹോട്ടലുകൾ തുടങ്ങാനുള്ള പദ്ധതിയിലുമാണ് അയാൾ. അതുകൊണ്ടുതന്നെ വലിയ രീതിയിലുള്ള നഷ്ടം ഈ നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നത് യാഥാർത്ഥ്യമാണ്. പല സ്ഥലത്തും ചെന്ന് വിമർശിച്ചു കിടന്ന മൃണാളിന് ഒടുവിൽ പണികിട്ടി എന്നുള്ള രീതിയിലാണ് പല വീഡിയോകളും പരക്കുന്നത്. മൃണാളിന്റെ ഹോട്ടലിന് വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. യാഥാർത്ഥ്യമാണ്! പക്ഷേ നിങ്ങൾക്ക് ഇഷ്ടമല്ല എങ്കിൽ എന്റെ ഹോട്ടലിലേക്ക് വരണ്ട എന്ന് അയാൾ തന്നെ പറയുമ്പോൾ ഇഷ്ടമില്ലാത്ത ആളുകൾ ആ ഹോട്ടലിലേക്ക് പോകുന്നത് എന്തിനാണ്?

 അടുത്തിടെ വന്ന മറ്റൊരു വലിയ വിമർശനം ഇവിടെ ഈച്ച നിറഞ്ഞിരിക്കുന്നു എന്നതാണ്. ഇത്തരത്തിൽ വീഡിയോ ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവിടെയുള്ള ബിരിയാണിയിൽ നിന്ന് ഈച്ച ലഭിക്കുന്നതിനായി ഉള്ള വീഡിയോയും വന്നിരുന്നു. എന്നാൽ കൃത്യമായ രീതിയിൽ ഒരു തട്ടുകട ഒരു തുടങ്ങാൻ പറ്റുന്ന രീതിയിലുള്ള പണമാണ് താൻ ക്ലീനിങ് സ്റ്റാഫുകൾക്കായി മാത്രം നൽകുന്നത് എന്നാണ് മൃണാളിന്റെ അവകാശവാദം. പിന്നെ എങ്ങനെയാണ് ബിരിയാണിയിൽ ഈച്ച വന്നത് എന്നുള്ള ചോദ്യം പ്രസക്തമാണ്.

 ഒരു ഹോട്ടലിൽ ബിരിയാണിയിൽ ഈച്ച വരുക എന്നത് ഹൈജീൻ നല്ലതല്ല എന്ന് സൂചിപ്പിക്കുന്ന ഒരു ഘടകം തന്നെയാണ്. പക്ഷേ ആ ഒരു സംഭവത്തിന് ശേഷവും അവിടെ ജന തിരക്കിന് കുറവില്ല. അതുകൊണ്ടുതന്നെ വിമർശനങ്ങൾക്ക് നടുവിലും വളരുന്ന ഒരു വ്യവസായമായി മാറുകയാണ് ഹന്ഗ്രി മൃനാൾ. വിമർശനങ്ങളിൽ വലിയ കോട്ടം ഒന്നും അദ്ദേഹത്തിന്റെ സംഭവിക്കുന്നില്ല എങ്കിലും അദ്ദേഹത്തിന്റെ പല സമയത്തെ പ്രതികരണം പോലും ഇപ്പോൾ വിമർശനത്തിന് ഇരയാകുന്നുണ്ട്. പക്ഷേ ഒരു കാര്യത്തിൽ അവരെ സമ്മതിച്ചേ പറ്റുകയുള്ളൂ. അത് അവർ ഇൻസ്റ്റഗ്രാമിലൂടെ ചെയ്യുന്ന പ്രമോഷൻസും കണ്ടൻസുമാണ്. അത്രയധികം ഇൻട്രസ്റ്റിംഗ് ആണ് അവരുടെ പല കണ്ടറ്റുകളും.

Hot this week

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...

മെല്ലെ മെല്ലെ മാഞ്ഞുപോയ ഡിവിഡി പ്ലെയറും വിസിഡിയും…

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ...

Topics

ജവാദ് എന്ന യുവാവും ടി എൻ എം ഓൺലൈൻ സൊലൂഷൻസും!

ഒരു സാധാരണ കണ്ണൂരുകാരനിൽ നിന്ന് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി...

കേരളത്തിൽ സോളാറിന് തിരിച്ചടി; ഡിമാൻഡ് കുറയുന്നതായി കണക്കുകൾ

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ ഏറെ പ്രചാരം കിട്ടിയ ഒന്നാണ് വീട്ടിനു മുകളിലെ...

വിഎസ് അച്യുതാനന്ദൻ വിട വാങ്ങുമ്പോൾ അദ്ദേഹം കേരളത്തിൽ കൊണ്ടുവന്ന പ്രധാന വികസനങ്ങൾ എന്തെല്ലാം?

തന്റെ 101ആം വയസ്സിൽ വിഎസ് അച്യുതാനന്ദൻ വിട വാങ്ങുകയാണ്. ഒരുപക്ഷേ കേരളത്തിൽ...

കേരളത്തിൽ ഐടി സെക്ടറിൽ വൻവർദ്ധനവ്  

കേരളത്തിൽ കോവിഡ് തുടങ്ങിയതിനുശേഷം ഐടി മേഖലയിൽ തൊഴിൽ ചെയ്യുന്ന ആളുകളുടെ എണ്ണത്തിൽ...

മെല്ലെ മെല്ലെ മാഞ്ഞുപോയ ഡിവിഡി പ്ലെയറും വിസിഡിയും…

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ...

പത്തുവർഷങ്ങൾക്ക് ശേഷം സൂപ്പർതാരങ്ങൾ മലയാളത്തിൽ സജീവമാകുന്നു

മലയാള സിനിമ എന്നു പറയുമ്പോൾ തന്നെ അതിൽ നിലവിൽ അഞ്ചുപേർ കഴിഞ്ഞു...

റിലയന്‍സിന്റെ പേര് ദുരുപയോഗം ചെയ്തവർക്കെതിരെ ഡെൽഹി ഹൈക്കോടതിയുടെ നടപടി.

വലിയ നടപടിയുമായി ഹൈക്കോടതി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ലോഗോയും ഉൾപ്പെടെ ദുരുപയോഗം...

കാലത്തിന്റെ ഒരു പോക്കേ! ഈ ഓണത്തിന് പൂവും വീട്ടിലെത്തും!

വലിയ മാറ്റമാണ് നമ്മുടെ സംസ്കാരത്തിൽ കഴിഞ്ഞ വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. എന്നാൽ ഓണത്തിന്...
spot_img

Related Articles

Popular Categories

spot_imgspot_img