കേരളത്തിൽ ഏറ്റവും കൂടുതൽ പണം തിരുമറി ചെയ്യപ്പെടുന്ന വ്യവസായങ്ങളിൽ ഒന്ന് മലയാള സിനിമ വ്യവസായമാണ്. മലയാളസിനിമയ്ക്ക് വലിയ മാറ്റം ഉണ്ടായിരിക്കുന്ന വർഷമാണ് ഇത് എങ്കിലും വലിയ പരാജയ ചിത്രങ്ങളും ഈ വർഷം ഉണ്ടായി. 200 കോടി എന്ന മലയാള സിനിമയ്ക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത കലക്ഷൻ നേടിയ സിനിമകൾ ഇക്കൊല്ലം ഒന്നിൽ കൂടുതൽ ഉണ്ടായി എന്നതാണ് മലയാള സിനിമ ലോകത്തിന് ഉണ്ടായ വലിയ മാറ്റം. ആ കളക്ഷൻ റെക്കോർഡിലേക്ക് നടന്നു നീങ്ങുകയാണ് ഏറ്റവും പുതിയ മലയാള ചിത്രമായ ലോക.
200 കോടിയോളം ആണ് സിനിമ ഇതിനോടകം നേടിയിരിക്കുന്നത്. കേരളത്തിലെ പുറമേ തമിഴ്നാട്ടിലും തെലുങ്കാനയിലും നോർത്തിന്ത്യയിലും സിനിമയ്ക്ക് വലിയ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. സിനിമയുടെ നിർമ്മാതാവായ ദുൽഖർ സൽമാനുള്ള ഫാൻ ബേസ് സിനിമയിലെ അന്യ സംസ്ഥാനത്തെ തിരക്കിന് വലിയ കാരണമാകുന്നുണ്ട്. 300 കോടിയോളം സിനിമ നേടുമെന്നാണ് ഇപ്പോൾ മലയാള സിനിമ വ്യവസായത്തിൽ തന്നെ കരുതപ്പെടുന്നത്. ഓണം റിലീസായി എത്തിയ സിനിമ ഒന്നിൽ കൂടുതൽ ഭാഗങ്ങൾ അടങ്ങുന്ന സൂപ്പർ ഹീറോ സീരീസ് ആണ്.
ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സിനിമയിൽ കല്യാണി പ്രിയദർശൻ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം നെസ്ലിൻ, ചന്തു സലിംകുമാർ, അരുൺ തുടങ്ങിയ ആളുകളും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ അതിഥി താരങ്ങളായി മലയാളത്തിലെ സൂപ്പർതാരങ്ങൾ ഉൾപ്പെടെ എത്തിയിട്ടുണ്ട്. ഹോളിവുഡ് സൂപ്പർ ഹീറോ സിനിമ സീരീസ് മാതൃകയിൽ സിനിമയുടെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണം 2026 ഇൽ തുടങ്ങും. ദുൽഖർ സൽമാനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഓണത്തിന് മുന്നേ റിലീസായ സിനിമ ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
ലോക മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുത്തൻ ഉണർവ്വാണ്. തുടരുമെന്ന് മോഹൻലാൽ ചിത്രത്തിനു ശേഷം മലയാളത്തിൽ പ്രിൻസ് ആൻഡ് ഫാമിലി മാത്രമായിരുന്നു ആശ്വാസ വിജയമായ സിനിമ. സാഹസം എന്ന സിനിമ ഏവരേജ് വിജയമായപ്പോൾ മറ്റു പ്രമുഖ സിനിമകളൊക്കെ നിറം മങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും മലയാള സിനിമ പൂർണ്ണ ഫോമിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ് ലോകയുടെ വിജയം. ലോക പോലെ തന്നെ മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വവും വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ഒരു ഫീൽ ഗുഡ് സിനിമ എന്ന ജോണർനോട് 100% നീതിപുലർത്തുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സത്യൻ അന്തിക്കാടാണ്.
ഈ വർഷം അവസാനിക്കാൻ മൂന്നുമാസം കൂടി ഇരിക്കെ മലയാളത്തിൽ വലിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയും ചെയ്യുന്നുണ്ട്. ദിലീപ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒഴുകുന്ന ഭയംഭക്തി ബഹുമാന സിനിമയാണ് മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്ന്. പൃഥ്വിരാജ് നായകനാവുന്ന വിലായത്ത് ബുദ്ധ ഈ വർഷം തന്നെ എത്തും എന്നാണ് കരുതപ്പെടുന്നത്. ജയസൂര്യയുടെ ആട് മൂന്നാം ഭാഗം ഈ വർഷം ഉണ്ടാകുമെന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും ചിത്രത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്. സുരേഷ് ഗോപി നായകനാകുന്ന ഒറ്റക്കൊമ്പനും ഈ വർഷം എത്താൻ സാധ്യതയുണ്ട്. മമ്മൂട്ടിയുടെ കളങ്കാവൽ ഈ വർഷം എത്തും.






