Saturday, March 28, 2026
29.8 C
Kerala

മഴക്കാലം നേരത്തെ എത്തി ; കുട വിപണിക്ക് ചാകര 

കേരളത്തിൽ ഈ വർഷം മഴ നേരത്തെ എത്തിയത് കുട വിപണിക്ക് നൽകുന്ന ഉണർവ് വളരെ വലുതാണ്. സാധാരണയായി മേയ് അവസാനം തുടങ്ങുന്ന വിൽപ്പന മാർച്ച് ആദ്യവാരത്തിൽ തന്നെ ആരംഭിച്ചു. ഇത് വ്യാപാരികൾക്ക് വലിയ സന്തോഷമാണ് സൃഷ്ടിക്കുന്നത്. മെയ് ആദ്യവാരം കഴിഞ്ഞപ്പോൾ തന്നെ കേരളത്തിൽ ഉടനീളം മഴ ശക്തമാക്കിയിരുന്നു. മഴ കാരണം വലിയ ആശ്വാസമുണ്ടായിരിക്കുന്ന വിപണികളിൽ ഒന്ന് കുട വിപണി തന്നെയാണെന്ന് പറയേണ്ടിവരും. സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാൻ ഒരുങ്ങുന്ന വിദ്യാർത്ഥികളായിരുന്നു കുട വിപണിയിൽ കൂടുതലായി കോൺട്രിബ്യൂട്ട് ചെയ്തിരുന്നത്.

 ഇത്തവണത്തെ കണക്ക് പ്രകാരം വിദ്യാർത്ഥികൾക്ക് അപ്പുറം സാധാരണക്കാരായ വീട്ടുകാരും നിരവധി കുടകൾ വാങ്ങിച്ചു കൂട്ടിയിട്ടുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. വിപണി പിടിക്കാനായി നേരത്തെ തന്നെ ഇക്കുറി ജോൺസ്, പോപ്പി സൂര്യ, ദിനേശ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒക്കെ വിവിധ തരത്തിലുള്ള കുടകൾ മാർക്കറ്റ് എത്തിച്ചിരുന്നു. പല രൂപത്തിലും ഭാവത്തിലും വിലയിലുമുള്ള നിരവധി കുടകൾ ആണ് ഇക്കുറി മാർക്കറ്റിൽ എത്തിയിരിക്കുന്നത്. ഈ കുടകളിൽ ഏറ്റവും കൂടുതൽ ആണുങ്ങൾ വാങ്ങി കൂട്ടുന്നത് ഈ കാലൻ കൂടിയാണ്.  വലുപ്പം കൂടുതലാണ് എന്ന തന്നെയാണ് കാലൻ കുടയ്ക്ക് പ്രിയമേറാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.  

ഈ സീസണിൽ 500 കോടി രൂപയുടെ വിൽപ്പന ലക്ഷ്യമിടുന്നതായി വ്യാപാരികൾ പറയുന്നു. പണ്ടുള്ള കാലത്ത് പ്രായമുള്ള ആളുകളാണ് ഇത്തരത്തിലുള്ള വലിയ കാലൻ കുടകൾ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇപ്പോൾ യുവാക്കൾ ഉൾപ്പെടെ വാങ്ങിക്കൂട്ടുന്നുണ്ട്. കുട്ടികളെ ആകർഷിക്കാനായി വിസിലുള്ള കുടയും പാട്ടുപാടുന്ന കുടയും, 3 ഫോൾഡ് കൂടയും, 5 ഫോൾഡ് കുടയും, നാനോ കുടയും തുടങ്ങി വഴിയോരത്ത് വിൽപ്പന നടത്തുന്ന പല വർണ്ണത്തിലുള്ള കാലൻ കുടകൾ ഉൾപ്പെടെ മാർക്കറ്റിൽ ഇന്ന് സുലഭമാണ്. സ്ത്രീകൾക്ക് പ്രിയം ബാഗിൽ ഒതുക്കി വെക്കാൻ കഴിയുന്ന ചെറിയ കുടകളാണ്.

ഉപഭോക്താക്കൾക്ക് സൂര്യപ്രകാശം തടയുന്ന UV പ്രതിരോധമുള്ള കുടകളും ഇന്ന് കൂടുതൽ ആകർഷണീയമാണ്. മക്കൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളുള്ള നിറമുള്ള കുടകൾ വിപണിയിൽ ശ്രദ്ധേയമാണ്. ത്രിഫോൾഡ്, ഫൈവ്‌ഫോൾഡ്, കാർബൺ ലൈറ്റ്, ലോംഗ് കുടകൾ എന്നിവയും വിപണിയിൽ പ്രചാരത്തിലുണ്ട്. ചൈനയിൽ നിന്നുള്ള കുടകളും, ചെറുകിട വ്യവസായങ്ങളിൽ നിർമ്മിച്ച കുടകളും വിപണിയിൽ ലഭ്യമാണ്.വിപണിയിലെ പുതിയ ട്രെൻഡുകൾക്ക് അനുയോജ്യമായി, കുട നിർമ്മാണ പരിശീലനം സ്ത്രീകൾക്ക് സ്വയംതൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നതിനായി സർക്കാർ വകുപ്പുകൾ വഴി നടപ്പിലാക്കപ്പെടുന്നു. 

 കേരളത്തിലെ 14 ജില്ലകളിലും നിരവധി ചെറു പ്രദേശങ്ങളിലായി ഇന്ന് സ്ത്രീകൾ സ്വയംതൊഴിൽ എന്നുള്ള രീതിയിൽ കുട നിർമ്മിക്കുന്നുണ്ട്. ഈ നിർമ്മിക്കുന്ന കുടകൾ പല ബ്രാൻഡുകളുടെ കീഴിലും വിൽക്കപ്പെടുന്നുമുണ്ട്. കഴിഞ്ഞവർഷത്തിനെ അപേക്ഷിച്ച് ഇക്കുറി മഴക്കാലം തുടങ്ങിയപ്പോൾ തന്നെ വലിയ മഴയാണ് കേരളത്തിൽ ഉടനീളം ലഭിക്കുന്നത്. മഴയുടെ തോത് കൂടിയതും കുട വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. 

Hot this week

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

IPL 2026 Begins with Strong Financial Momentum and Heightened Safety Measures

The 2026 season of the Indian Premier League is...

Topics

Rayzon Solar posts sharp revenue and profit growth in FY25 driven by strong module sales

Rayzon Solar Limited reported a significant surge in financial...

RCB ownership set for major change as consortium eyes record deal ahead of IPL 2026

Royal Challengers Bengaluru (RCB) could be heading toward a...

BPCL launches India’s first 24×7 LPG vending machine in Gurugram

In a first-of-its-kind initiative in the country, Bharat Petroleum...

Duroflex posts steady revenue growth with sharp rise in profit in FY25

Duroflex reported a modest increase in revenue for the...

Raghav Chadha raises concern in Parliament over expiry of unused mobile data

Aam Aadmi Party MP Raghav Chadha has raised concerns...

Elon Musk Unveils $25 Billion TeraFab Chip Factory in Texas

Elon Musk has unveiled plans for TeraFab, a massive...
spot_img

Related Articles

Popular Categories

spot_imgspot_img