വേനൽ ചൂട് ഓരോ ദിവസം കഴിയുംതോറും കനക്കുകയാണ്. ചൂട് കലക്കുന്നത് അനുസരിച്ച് എസിയുടെ വിപണി ഇപ്പോൾ കുത്തനെ ഉയരുകയാണ്. സ്കൂൾ വെക്കേഷൻ കൂടി വരാനിരിക്കുന്ന സമയം ആയതിനാൽ തന്നെ വലിയ രീതിയിലുള്ള സെയിൽസ് വർദ്ധനവ് എസിയുടെ കാര്യത്തിൽ പ്രത്യേകിച്ചും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വേനൽ നേരത്തെ എത്തിയ സ്ഥിതി കൂടിയാണ്. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ചു നോക്കുമ്പോൾ എസിയുടെ കച്ചവടം കുത്തനെ കൂടും.
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം എസിയുടെ വിപണിയിൽ ആവശ്യക്കാർ ഇത്തവണ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് കൂടും. കടുത്ത ചൂടുതന്നെയാണ് കാരണം. വിഷുവും ഈസ്റ്ററും ഈദുൽ ഫിത്തറും കൂടിവരുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഡിമാൻഡ് കൂടും എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. മുൻപ് പണക്കാർ മാത്രമായിരുന്നു എസി ഉപയോഗിച്ചിരുന്നത് എന്നാൽ ഇപ്പോൾ സാധാരണക്കാരായ ആളുകൾ വരെ ചൂടിന്റെ കാഠിന്യം മൂലം പണം സമ്പാദിച്ച് എസി വാങ്ങാൻ തുടങ്ങി.
കഴിഞ്ഞവർഷം മുതൽ വിപണി പരിശോധിച്ചാൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഇലക്ട്രോണിക് ഉപകരണം എസി ആണ്. ഇത്തവണയും സ്ഥിതി മറ്റൊന്നാവില്ല. പ്രമുഖ കമ്പനികളൊക്കെ തന്നെ വലിയ രീതിയിലുള്ള ഓഫറുമായി രംഗത്തുണ്ട്. 28000 മുതൽ 36000 വരെയാണ് വൺ ടൺ എസികളുടെ പൊതുവിലുള്ള വില. സാംസങ്, എൽജി, ഐ എഫ് ബി, ഹയർ, കാറിയർ, ബ്ലൂസ്റ്റാർ, ലോയിഡ്, വോൾട്ടാസ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ ഒക്കെ തന്നെ വലിയ രീതിയിലുള്ള പ്രൊഡക്ഷൻ ഇപ്പോൾ എസിയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. സമ്മർ ആയതിനാൽ തന്നെ പ്രൊഡക്ഷൻ കൂട്ടിയിട്ടും ഉണ്ട്.
കണക്ക് പരിശോധിച്ചാൽ രാജ്യത്തെ മൊത്തം എസി വിപണിയിൽ ഏഴ് ശതമാനത്തോളം വിറ്റഴിക്കപ്പെടുന്നത് കേരളത്തിലാണ്. മാർച്ച് മുതൽ മെയ് അവസാനം വരെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എസി വിൽക്കപ്പെടുന്നത്. ഈ വർഷം ജനുവരി മുതൽ തന്നെ എസി വിൽപ്പനയിൽ വലിയ വർദ്ധന ഉണ്ടായിട്ടുണ്ട് എങ്കിലും കേരളത്തിലെ സമ്മർ സീസൺ മുതലെടുക്കാൻ ആയുള്ള തയ്യാറെടുപ്പിലാണ് എസി കമ്പനികൾ. ഇലക്ട്രോണിക് സ്റ്റോറുകൾ ഉൾപ്പെടെ വൻ വിലക്കുറവിന്റെ ബോർഡുകളും പരസ്യങ്ങളും തൂങ്ങി കഴിഞ്ഞു.
വലിയ ഓഫർ കണ്ടുകഴിഞ്ഞാൽ സാധാരണ മലയാളികൾ അതിൽ വീഴാറാണ് പതിവ്. ഫെസ്റ്റിവൽ സീസൺ കൂടി ആയതിനാൽ കൂടുതൽ ഓഫർ എന്നുള്ള പരസ്യങ്ങൾ ഇപ്പോൾ പത്രങ്ങളിൽ വന്നു തുടങ്ങി. ഇതോടൊപ്പം തന്നെ ഇഎംഐ വ്യവസ്ഥയിൽ എസി വാങ്ങാം എന്നുള്ള കാര്യം ഉൾപ്പെടെ പരസ്യത്തിൽ വെളിവാണ്. വൺ ടെൻ എസിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. സാധാരണ വലിപ്പമുള്ള ഒരു റൂമിൽ ഈ എസി ധാരാളം ആണ്. അതുകൊണ്ടുതന്നെ പ്രൊഡക്ഷന്റെ കാര്യത്തിലും വിൽപ്പനയുടെ കാര്യത്തിലും വൺ ടൺ ഏസി തന്നെ മുന്നിൽ.
എസി കഴിഞ്ഞാൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഏറ്റവും കൂടുതൽ വർദ്ധനം ഉണ്ടായിരിക്കുന്നത് ബി എൽ ഡി സി ഫാനുകൾക്കാണ്. കുറഞ്ഞ വോൾട്ടേജ് മതി ഈ ഫാനുകൾക്ക് എന്നതിനാൽ തന്നെ ഈ ഫാമിന്റെ പ്രൊഡക്ഷനിലും വില്പനയിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പിന്നീട് ഡിമാൻഡ് ഉണ്ടാകുന്ന മറ്റൊരു ഇലക്ട്രോണിക് ഉൽപ്പന്നം കൂളറാണ്. പക്ഷേ കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ചു കൂളറിന് ഡിമാൻഡ് കുറവാണ് എങ്കിലും തീരെ എസി വാങ്ങാൻ സാമ്പത്തികപരമായി പറ്റാത്ത ആളുകൾ വേനൽക്കാലത്ത് കൂളർ വാങ്ങുന്നത് പതിവാണ്. അതുകൊണ്ടുതന്നെ കൂളറിന്റെ വിപണിയിലും വലിയ വർദ്ധനവ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.