എറണാകുളം മാതൃകയിൽ വികസനത്തിൽ മുന്നോട്ടേക്ക് കുതിക്കുകയാണ് കോഴിക്കോടും. കോഴിക്കോടിന്റെ വികസന കുതിപ്പുകൾക്ക് പുത്തൻ മാനം സമ്മാനിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ വമ്പൻ വേൾഡ് ട്രേഡ് സെന്റർ പ്രൊജക്റ്റ് ഒരുങ്ങുന്നു. 6000 കോടി രൂപയാണ് നിക്ഷേപം. ലോകത്തുതന്നെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്ററുകളിൽ ഒന്നായിരിക്കും ഹൈലൈറ്റ് ഗ്രൂപ്പ് ഒരുക്കുക എന്ന് ചെയർമാൻ പി സുലൈമാൻ പറഞ്ഞു. 12.5 ദശലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതി ഒരുങ്ങുക. ഹൈലൈറ്റ് സിറ്റിയിൽ ഒരുങ്ങുന്ന പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞദിവസം നടന്നു.
100 ഏക്കറിൽ അധികം വരുന്ന ഹൈലൈറ്റ് സിറ്റിയിൽ ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ കോഴിക്കോട് സംബന്ധിച്ചിടത്തോളം പുത്തൻ പ്രതീക്ഷകൾക്ക് വഴി തുറക്കും. എറണാകുളം പോലെ തന്നെ കോഴിക്കോടിനെ മറ്റൊരു തലത്തിലേക്ക് വളർത്തുവാൻ പോകുന്ന പദ്ധതിയായിയാണ് വേൾഡ് ട്രേഡ് സെന്ററിനെ വിദഗ്ധർ വിലയിരുത്തുന്നത്. വലിയ രീതിയിലുള്ള നിക്ഷേപ അവസരങ്ങൾക്ക് പദ്ധതി വഴി തുറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ വേൾഡ് ട്രേഡ് സെന്റർ അസോസിയേഷന്റെ ലൈസൻസ് ഉള്ളതിനാൽ രാജ്യാന്തര രീതിയിൽ തന്നെ കോഴിക്കോടിനും വളർച്ച സാധ്യമാകും എന്നാണ് കരുതുന്നത്.
നിരവധി ടവറുകളിലായി പദ്ധതി ഒരുങ്ങുക. പദ്ധതിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായവേൾഡ് ട്രേഡ് സെന്റർ ലേണിങ് പാർക്കിന്റെ ശിലാസ്ഥാപനം അടുത്തിടെ നടന്നിരുന്നു. പൂർണ്ണമായും വികസനം മുന്നിട്ട് നടക്കുന്ന പദ്ധതിയിൽ ലോകോത്തര നിലവാരമുള്ള പല ആളുകളെയും കൂട്ടുപിടിച്ച് ജില്ലയുടെ തന്നെ വികസന വളർച്ചയ്ക്ക് സാധ്യമാക്കുന്ന രീതിയിൽ കൊണ്ടുവരാനാണ് അധികൃതർ ശ്രമിക്കുന്നത്. കോഴിക്കോട് സംബന്ധിച്ചിടത്തോളം വലിയ വളർച്ച സാധ്യത തുറന്നിടുന്ന പദ്ധതി കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രഖ്യാപനം നടന്നതോടുകൂടി യാഥാർത്ഥ്യത്തിലേക്കുള്ള ചുവടുവെപ്പുമായി മുന്നേറാൻ തുടങ്ങി.