ഭിന്നശേഷിക്കാരനായ അൻസീറിന്റെയും നസീമയുടെയും വിവാഹം മുൻകൈയെടുത്ത് നടത്തി മലബാർ ഗോൾഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ മലബാർ. നിരവധി പ്രമുഖരാണ് ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ഫൈസൽ മലബാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആണ് ഈ പരിപാടി നടത്തപ്പെട്ടത്. സ്പെഷ്യലി ചലഞ്ച്ഡ് ആയിട്ടുള്ള കുട്ടികൾ പഠിക്കുന്ന റോഷി സ്കൂളിലെ കുട്ടികളുടെ കുടുംബങ്ങൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. മുന്നൂറോളം വരുന്ന കുട്ടികളുടെ കുടുംബമാണ് ചടങ്ങിൽ വിശിഷ്ടാതിഥികൾക്കൊപ്പം തന്നെ പങ്കെടുത്തത്. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളും മാതാപിതാക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുത്തു..
പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, മുനവ്വർ അലി ശിഹാബ് തങ്ങൾ , ബഷീർ അലി ശിഹാബ് തങ്ങൾ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻ വീട്ടിൽ, സിനിമാ താരം ഇടവേള ബാബു, താജുദ്ദീൻ വടകര, കോഴിക്കോട്ടെ നിരവധി പ്രമുഖ ബിസിനസ് സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ അസീം വേളിമണ്ണ എന്ന പ്രത്യേക കഴിവുകളുള്ള ദിനശേഷിക്കാരൻ ആളുകളുടെ ശ്രദ്ധാകേന്ദ്രമായി. സമൂഹവിവാഹം നടക്കുന്ന വേദിയിൽ വച്ചുതന്നെ ഓട്ടോറിക്ഷയിൽ താമസിക്കുന്ന ഒരു കുടുംബത്തിനുള്ള വീടിന്റെ താക്കോൽദാനം ബഷീർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു .അനിൽ കുമാറിനും രമ്യക്കും ആണ് വീടിന്റെ താക്കോൽ കൈമാറിയത്. ഏറെ ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞിരുന്ന ഇവർ ഓട്ടോറിക്ഷയിൽ ആയിരുന്നു താമസം. ഇത് മനസ്സിലാക്കി കൊണ്ടാണ് ഫൈസൽ മലബാറിന്റെ നേതൃത്വത്തിൽ ഇവർക്ക് വീട് പണിത് നൽകുന്നത്. റോഷി സ്കൂളിന് പത്ത് ലക്ഷം രൂപയുടെ ചെക്ക് മലബാർ ഫൈസലിന്റെ പിതാവ് കൈമാറി. സ്കൂളിലെ ഏറ്റവും അർഹതപ്പെട്ട പത്ത് കുട്ടികളുടെ വീട്ടിലേക്കുള്ള ഒരു വർഷത്തേക്കുള്ള റേഷൻ സഹായം ഫൈസൽ മലബാറിന്റെ മാതാവ് നൽകി.
ഫൈസൽ മലബാറിന്റെ ഉമ്മ തന്നെയാണ് വധുവിനെ വേദിയിലേക്ക് ആനയിച്ചത് എന്ന പ്രത്യേകത കൂടി നടന്ന നിക്കാഹിന് ഉണ്ടായിരുന്നു. ഫൈസൽ മലബാറിന്റെ പുതിയ വീടിന്റെ ഹൗസ് വാമിംഗിനോട് അനുബന്ധിച്ചാണ് ഭിന്നശേഷിക്കാരായ നസീമയുടെയും അൻസിലിന്റെയും വിവാഹം നടത്തിയത്. പരിപാടിയിൽ താജുദ്ദീൻ വടകരയും ഷജലയും നയിച്ച ഗാനമേളയ്ക്ക് ഫൈസൽ മലബാറും വധുവരന്മാരും ചുവട് വച്ചത് വ്യത്യസ്ത കാഴ്ചയായി. ഇതോടൊപ്പം തന്നെ വേദിയിൽ വെച്ച് ഓട്ടോറിക്ഷയിൽ കഴിയുന്ന അനിൽകുമാറിന് വീട് വെച്ച് നൽകുന്നതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറി. കുറ്റിക്കാട്ടൂർ മുണ്ടാന എസ്റ്റേറ്റിൽ ഫൈസലിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങുകൾ നടക്കുന്നതിനൊപ്പം ആണ് അനിൽകുമാറിനും കുടുംബത്തിനും ഉള്ള വീട് നിർമ്മാണത്തിന്റെ രേഖകൾ കൈമാറ്റ ചടങ്ങും നടത്തിയത്.
ഓട്ടോറിക്ഷയിൽ താമസിക്കുന്ന ദമ്പതികളെക്കുറിച്ച് പത്രത്തിൽ വാർത്ത വന്നതിന് പിന്നാലെയാണ് ഫൈസൽ കുടുംബത്തിന് സ്ഥലം വാങ്ങി വീട് വെച്ച് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. വീടു വെക്കാനുള്ള സ്ഥലം വാങ്ങി ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമം അതുവരെ കുടുംബത്തിന് താൽക്കാലികമായി താമസിക്കാൻ ഫ്ലാറ്റ് വാടകക്കെടുത്ത് ഇവർക്ക് കൈമാറി.വീട് നിർമ്മാണം പൂർത്തിയാവുന്നത് വരെ ഇവർ വാടകവീട്ടിൽ താമസിക്കും . ഇതിന്റെ രേഖകളും കുടുംബത്തിന് കൈമാറി.






