ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന കായിക വിനോദം ക്രിക്കറ്റ് ആണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. വലിയ ജനപ്രീതിയാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ക്രിക്കറ്റ് വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ നേടിയെടുത്തത്. കഴിഞ്ഞ കുറച്ച് അധിക വർഷമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാർക്ക് നല്ല കാലമല്ല എന്ന് പറയേണ്ടിവരും. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി ഡ്രീം ഇലവൻ കൂടി മാറുകയാണ്. കൃത്യമായി പറഞ്ഞാൽ ഇന്ത്യൻ ടീമിന്റെ സ്പോൺസർ ആയാൽ പണി കിട്ടും എന്നുള്ള നിലയിലാണ് കാര്യങ്ങളുടെ പോക്ക്.
സ്പോൺസർമാരുടെ ദുർഗതി തുടങ്ങിയത് സഹാറയിൽ നിന്നാണ്. സഹാറ എന്നത് പ്രമുഖമായ ഒരു ബിസിനസ് ഗ്രൂപ്പ് ആയിരുന്നു. സൗരവ് ഗാംഗുലിയും സച്ചിൻ ടെണ്ടുൽക്കറും സഹാറ എന്ന് എഴുതിയ ജേഴ്സി അണിഞ്ഞ് കളിക്കുന്നത് ഇപ്പോഴും 90’സ് നൊസ്റ്റാൾജിയ ആകും. എന്നാൽ സെബി കൊണ്ടുവന്ന പുത്തൻ നിയമങ്ങളിൽ സഹാറ കമ്പനി പൂർണ്ണമായും ഇല്ലാതായി. വലിയ നഷ്ടം കമ്പനി നേരിട്ടപ്പോൾ ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് 2013ൽ ഒഴിയുകയായിരുന്നു. 2001 മുതൽ 2013 വരെ ഏകദേശം 13 വർഷത്തോളം ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്ന ഒരു കമ്പനിയായിരുന്നു സഹാറ. ഇന്ത്യൻ ടീമിന്റെ സഹാറാ ജേഴ്സിക്ക് പ്രത്യേക ഫാൻ ബേസ് വരെ ഉണ്ട്.
സഹാറയെ മാറ്റി ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് പിന്നീട് ഏറ്റെടുത്തത് സ്റ്റാർ ഗ്രൂപ്പ് ആയിരുന്നു. സ്റ്റാർ ഗ്രൂപ്പ് ഇപ്പോഴും ക്രിക്കറ്റ് മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നുണ്ട് എങ്കിലും വളരെ ചുരുങ്ങിയ കാലം മാത്രമായിരുന്നു സ്റ്റാർ ഇന്ത്യയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് നടത്തിയത്.
എന്നാൽ ഇവർക്കെതിരെ വിശ്വാസ്യതയുടെ പ്രശ്നം വരുകയും അന്വേഷണം വരികയും സാമ്പത്തിക ബാധ്യത വരികയും ചെയ്തു. ഇതോടുകൂടി സ്റ്റാർ ഗ്രൂപ്പ് സ്പോൺസർഷിപ്പിൽ നിന്നും പിന്മാറി. കൃത്യമായി ഇതു മനസ്സിലാക്കി തരുന്നത് ഇന്ത്യ ഭരിക്കുന്ന സ്പോർട്സ് ചാനൽ ഗ്രൂപ്പായിട്ട് പോലും ഇന്ത്യൻ ടീമിനെ സ്പോൺസർഷിപ്പ് കൃത്യമായി ഏറ്റെടുത്തു നടത്താൻ അവർക്ക് പോലും ആയിട്ടില്ല എന്നതാണ്.
പിന്നീട് സ്പോൺസർസ് ആയി ഓപ്പോ 1079 കോടി മുടക്കി ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. പക്ഷേ കമ്പനിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് കുറവായതിനാൽ കേസും മറ്റു കാര്യങ്ങളിലേക്കും സ്പോൺസർഷിപ്പ് കൈവിട്ടുപോയി ഇന്ത്യൻ ടീമിനെ കൈയൊഴിഞ്ഞു. ഇതേ പോലെ തന്നെ ചുരുങ്ങിയ കാലയളവിൽ ഇതിനുമുമ്പും ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് മറ്റൊരു മൊബൈൽ നിർമ്മാതാക്കൾ ഏറ്റെടുത്തിരുന്നു. അത് ഒരു സമയത്ത് ഇന്ത്യൻ വിപണിയിലെ രാജാക്കളായ മൈക്രോമാക്സ് ആണ്. എന്നാൽ ചൈനീസ് ഫോണുകളുടെ കോമ്പറ്റീഷൻ വന്നതോടുകൂടി മൈക്രോമാക്സ് സൈഡ് ആയി സ്ഥലംവിട്ടു.
ഇപ്പോൾ മൈക്രോമാക്സ് എന്ന ബ്രാൻഡ് വീണ്ടും വിപണി പിടിക്കാതെ ശ്രമിക്കുന്നുണ്ട് എങ്കിലും ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് കൂടി വന്നത് അവർക്ക് വലിയ തലവേദനയായി ബ്രാൻഡ് തന്നെ ഇല്ലാതാകുന്നതിലേക്ക് നയിച്ചു. ഒരുപക്ഷേ അതുതന്നെയാണ് സഹാറാ ഗ്രൂപ്പിനും വലിയ തലവേദന ആയത്. ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് മറ്റു ബിസിനസിനൊപ്പം തന്നെ കൊണ്ടുപോകാൻ പറ്റാത്ത ഒരു അവസ്ഥ വന്നതാണ് അവർക്ക് വിനയായത്. സമാന അവസ്ഥയാണ് പേടിഎം നേരിട്ടത്. പേടിഎം എന്ന് പ്രിന്റ് ചെയ്താൽ ജേഴ്സി വരെ ഇന്ത്യൻ ടീം ഇറക്കിയെങ്കിലും അധികകാലം ഈ ജേഴ്സിക്ക് ആയുസ്സ് ഉണ്ടായിരുന്നില്ല.
ഇപ്പോഴും പേടിഎം മൊബൈലിൽ ലഭ്യമാണ് എങ്കിലും ഇത്തരം ഓൺലൈൻ ആപ്ലിക്കേഷൻ സജീവമാകുന്ന സമയത്ത് ആയിരുന്നു പേടിഎം ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത്. എന്നാൽ തുടക്കകാലം ആയതിനാൽ തന്നെ സാമ്പത്തിക ബാധ്യത ഇവർക്ക് വലിയ പണി നൽകി. ഇപ്പോഴാണെങ്കിൽ അവർക്ക് ഇത് സക്സസ്ഫുൾ ആയി ഏറ്റെടുത്ത് നടത്താൻ പറ്റുന്ന രീതിയിലേക്ക് കമ്പനി വളർന്നു എങ്കിലും തുടക്കകാലത്ത് അവർക്ക് സ്പോൺസർഷിപ്പ് വലിയ ബാധ്യത നൽകി അവരും സ്ഥലം വിട്ടു. ചുരുക്കിപ്പഴഞ്ഞാൽ സഹായ ഗ്രൂപ്പ് വിട്ട ശേഷം ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുന്നവർക്ക് നല്ല അവസ്ഥ ഉണ്ടായിട്ടില്ല എന്നതാണ് ഇതിന്റെ ഉള്ളിലെ രസകരമായ വസ്തുത. ഇനി ആണ് കൂട്ടത്തിലെ കൊമ്പന്റെ വരവ്.
ബൈജൂസ്. ബൈജൂസ് ഗ്രൂപ്പ് ഇന്ത്യയുടെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് മലയാളികൾക്ക് സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു. അതിന്റെ കാരണം ബൈജൂസ് ആപ്പ് തുടങ്ങിയ ബൈജു രവീന്ദ്രൻ കണ്ണൂരുകാരൻ ആയിരുന്നു എന്നതാണ്. ഒരു കണ്ണൂരുകാരന്റെ സ്വപ്ന പദ്ധതി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച് അവരുടെ ജേഴ്സിയിൽ വരിക എന്നത് വലിയ കാര്യമായി മലയാളികൾ കൊണ്ടാടി. എന്നാൽ കൃത്യമായ പ്ലാനിങ് ഇല്ലായ്മ ബൈജൂസ് ആപ്പിനെ വലിയ കെണിയിൽ കൊണ്ട് ചാടിച്ചു. ഇന്ന് ബൈജൂസ് ആപ്പ് എവിടെയാണ് എന്ന് ആളുകൾ ചോദിക്കുന്ന രീതിയിലേക്ക് ആപ്പ് ഇല്ലാതെയായി.
കോവിഡ് സമയം ഇന്ത്യയിൽ ഒട്ടാകെ വലിയ വളർച്ചയായിരുന്നു ബൈജൂസ് ആപ്പ് നേടിയത്. വളരെ പെട്ടെന്നായിരുന്നു ആപ്ലിക്കേഷന്റെ വളർച്ച. എന്നാൽ ആപ്ലിക്കേഷൻ ഇല്ലാതാകാനുള്ള കാരണം ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തത് ആണ് എന്ന് പറയേണ്ടിവരും. കൃത്യമായ പ്ലാനിങ് ഇല്ലായ്മ കാരണം കോടികൾക്ക് ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ബൈജു രവീന്ദ്രൻ നേതൃത്വത്തിലുള്ള ആപ്ലിക്കേഷൻ ഏറ്റെടുത്തു. എന്നാൽ പറഞ്ഞ തുക അവർക്ക് കൊടുക്കാൻ കഴിയാത്തത് വലിയ പണി അവർക്ക് നേടിക്കൊടുത്തു. കേസും കൂട്ടവും ഒക്കെയായി ആപ്ലിക്കേഷൻ ഇന്ന് തകർന്ന് തരിപ്പണവുമായി.
ചുരുക്കിപ്പറഞ്ഞാൽ കഴിഞ്ഞ 12 വർഷത്തോളമായി ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ആരൊക്കെ ഏറ്റെടുക്കുന്നു അവർക്കൊക്കെ ദുർഗതി തുടരുകയാണ് എന്നുള്ളതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡ്രീം ഇലവൻ. കേന്ദ്രസർക്കാർ ആപ്ലിക്കേഷൻ നിരോധനം ഏർപ്പെടുത്തി, ഇപ്പോൾ ആപ്ലിക്കേഷൻ പൂർണമായും ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് മാറി. ഇന്ത്യൻ ടീമിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുക എന്നത് കോടികളുടെ ബാധ്യതയാണ്. ആയിരക്കണക്കിന് കോടി കൊടുത്താണ് ടീമിന്റെ സ്പോൺസർഷിപ്പ് പല കമ്പനികളും ഏറ്റെടുക്കുന്നത്. പലപ്പോഴും കഴിഞ്ഞ 12 വർഷമായി കാണാൻ കഴിയുന്നത് ഈ ബാധ്യതയാണ് പല കമ്പനികളെയും ഇല്ലാതാക്കുന്നത് എന്നതാണ്.