പുതിയ രീതിയിലുള്ള മാറ്റമാണ് കാറുകളുടെ വിലയിൽ ഉണ്ടാകാൻ പോകുന്നത്. പുതിയ ജി എസ് ടി നയം നിലവിൽ വരുന്ന സാഹചര്യത്തിൽ ജിഎസ്ടിയിൽ വലിയ ഇളവാണ് വാഹനങ്ങൾക്ക് ഉണ്ടാകുന്നത്. ഇതിൽ പ്രീമിയം ബ്രാൻഡുകൾ ആയ ലക്സസ്, ഓടി, നിസ്സാൻ, സ്കോഡ, എംജി തുടങ്ങിയ മിക്ക കാറുകളിലും വലിയ വില കുറവുണ്ടാകും. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഈ ജിഎസ്ടി മാറ്റം 22 മുതൽ ഇന്ത്യയിൽ ഉടനീളം നിലവിൽ വരും. ഇതിൽ കാർ വാങ്ങാൻ ആഗ്രഹമുള്ള ആളുകൾക്ക് വലിയ ലോട്ടറി അടിക്കുന്ന പ്രതീതി ജനിപ്പിക്കും എന്നുള്ള കാര്യം തീർച്ചയാണ്.
ചെറിയ വാഹനങ്ങൾക്കും വലിയ വാഹനങ്ങൾക്കും വിലക്കുറവ് ഉണ്ടാകുമെങ്കിലും വിലക്കുറവ് കൂടുതലായി പ്രതിഫലിക്കുക വലിയ വാഹനങ്ങൾക്ക് ആയിരിക്കും. എഴുപതിനായിരം രൂപയ്ക്ക് മുകളിലായിരിക്കും സാധാരണ ചെറിയ വാഹനങ്ങൾക്കും മീഡിയം ലെവൽ ഡെയിലി യൂസ് വാഹനങ്ങൾക്കും കുറവ് ഉണ്ടാവുക. ഇതിൽ ടാറ്റയുടെ പ്രമുഖ വാഹനമായ ആൾട്ടോസ് പഞ്ച് ടിയാഗോ തുടങ്ങിയ വാഹനങ്ങൾക്ക് 70,000 ത്തിനും ഒരു ലക്ഷത്തിനും ഇടയിൽ ആയിരിക്കും കുറവ് ഉണ്ടാവുക. മാരുതിയുടെ പ്രമുഖ വാഹനങ്ങളായ ആൾട്ടോ, സ്വിഫ്റ്റ്, വേഗൺ ആർ തുടങ്ങിയ വാഹനങ്ങൾക്ക് 60000 മുതൽ ഒരു ലക്ഷത്തിനിടയിൽ ആയിരിക്കും വിലക്കുറവ് ഉണ്ടാവുക.
ഓടി ക്യു ത്രീ എന്ന വാഹനത്തിന് ₹370,000 രൂപ കുറയുന്നത് എംജി ആസ്റ്റർ എന്ന വാഹനത്തിന് 54000 കുറയും, എംജി ഹെക്ടറിന് ഒന്നര ലക്ഷത്തിനടുത്ത് കുറവ് ഉണ്ടാകുമ്പോൾ കിയാസ് ഓണത്തിന് ഒരു ലക്ഷത്തി അറുപത്തിനാലായിരം രൂപ കുറവുണ്ടാകും. കിയയുടെ കാർണിവലിന് 5 ലക്ഷത്തിനടുത്ത് ആയിരിക്കും വിലക്കുറവ് ഉണ്ടാവുക. കിയയുടെ തന്നെ സെൽടോസ് എന്ന വാഹനത്തിലെ 75000 രൂപ കുറയുമ്പോൾ കിയ കറൻസ് എന്ന വാഹനത്തിന് ₹50000 രൂപയ്ക്ക് അടുത്ത് കുറവുണ്ടാകും. ലക്സസ് 300 എച്ച് എന്ന വാഹനത്തിന് ഒന്നരലക്ഷത്തോളം രൂപ കുറയുമ്പോൾ ലക്സസ് എൽ എക്സ് 500 ഡി എന്ന വാഹനത്തിന് 21 ലക്ഷത്തിന് അടുത്തായിരിക്കും കുറവ് ഉണ്ടാവുക.
ഇത്തരത്തിൽ മിക്ക കമ്പനികളുടെ വാഹനങ്ങൾക്കും പുതിയ ജിഎസ്ടി നയം നിലവിൽ വരുമ്പോൾ വിലക്കുറവ് ഉണ്ടാകും. വാഹനം മാർക്കറ്റ് പൂർവാധികം ശക്തിയോടുകൂടി ഉണർവിലേക്ക് എത്തുവാൻ വിലക്കുറവ് കാരണമാകും എന്നാണ് വിദഗ്ധർ പറയുന്നത്. ജിഎസ്ടി നയം പ്രഖ്യാപിച്ചത് മുതൽ മാർക്കറ്റിൽ വാഹനം വാങ്ങുന്ന അളവിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആളുകൾ പുതിയ നയം വന്നശേഷം വാഹനം വാങ്ങുവാനായി കാത്തിരിക്കുകയാണ് എന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ പുതിയ നയം നിലവിൽ വരുമ്പോൾ മുതൽ വലിയ രീതിയിൽ കച്ചവടത്തിൽ ഉയർച്ച ഉണ്ടാകുമെന്ന് കരുതുന്നു.