ദൈവം എന്ന രീതിയിൽ പറയപ്പെടുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രവും ഉണ്ട്. അടുത്തിടെ ലുലു മാൾ വന്നതും തിരുവനന്തപുരത്തെ ടൂറിസം മേഖലയെ കൂടുതൽ മുന്നിലേക്ക് നയിക്കുന്ന ഒന്നാണ്. വലിയ രീതിയിലുള്ള ജനപ്രവാഹം തിരുവനന്തപുരത്തെ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചും ഉണ്ടാകുന്നുണ്ട്. ഇവിടെ നിന്നും കോവളം ബീച്ചും ശങ്കുമുഖം ബീച്ചും എളുപ്പത്തിൽ സഞ്ചരിക്കാൻ പറ്റുന്ന ഒന്നാണ്. ഇത് തിരുവനന്തപുരത്തിന്റെ ടൂറിസം മേഖല വലിയ രീതിയിൽ തുറന്നിടുന്ന ഒന്നാണ്.
ഒരുതരത്തിൽ പറഞ്ഞാൽ കേരളത്തിൽ എല്ലാമുണ്ട് എന്ന് ഒരു സിനിമയിൽ പറയുന്ന ഡയലോഗ് വെറുതെയല്ല. മഞ്ഞുമല കാണണമെങ്കിൽ ചിലപ്പോൾ കാശ്മീരിൽ പോകേണ്ടിവരും എന്നത് ഒഴിച്ച് കഴിഞ്ഞാൽ കേരളത്തിൽ മറ്റ് എല്ലാമുണ്ട്. ഇന്ത്യയെ ആകത്തൊഴികെ ഒരു വിദേശിയുടെ മുന്നിൽ അവതരിപ്പിക്കാൻ എളുപ്പമാണ് എന്ന് മറ്റൊരു സിനിമ ഡയലോഗ് ഉണ്ട്. ഇന്ത്യയിൽ ഇല്ലാത്തതായി ഒന്നുമില്ല എന്നതാണ് അതിന്റെ യാഥാർത്ഥ്യം. ഇത് തിരിച്ചറിഞ്ഞ് നിരവധി ടൂറിസ്റ്റുകൾ എല്ലാവർഷവും ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. കേരളവും ഗോവയും കാശ്മീരും മണാലിയും ഒക്കെ ആളുകളുടെ ബക്കറ്റ് ലിസ്റ്റിൽ ഉള്ള സ്ഥലങ്ങളാണ്. ഇന്ത്യക്കെതിരെ പല രീതിയിലുള്ള ക്യാമ്പയിനുകൾ പല ഭാഗത്തും നടക്കുന്നുണ്ട്. എന്നാൽ ചില സ്ഥലങ്ങളിൽ ഉള്ള ആളുകളുടെ പെരുമാറ്റം വളരെ മോശമാണ് എന്ന് ഒഴിച്ചു കഴിഞ്ഞാൽ ഇന്ത്യയ്ക്ക് കാര്യമായ പ്രശ്നങ്ങൾ ഒന്നും മറ്റു ടൂറിസ്റ്റുകൾ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഇന്ത്യയിലേക്ക് എത്തുന്ന ടൂറിസ്റ്റുകളെ കേരളത്തിലേക്ക് എത്തിക്കുക എന്നുള്ള കർത്തവ്യത്തിലാണ് സർക്കാർ ഇപ്പോൾ മുതൽ കൊടുത്തിരിക്കുന്നത്. അതിനായി കേരളത്തിനെ കുറിച്ച് കൂടുതൽ അറിയാനായി മറ്റു രാജ്യങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിലുള്ള ക്യാമ്പയിനുകളും മറ്റും ടൂറിസം വകുപ്പിന്റെ ഭാഗമായി നടക്കുന്നുണ്ട്. വലിയ രീതിയിൽ ടൂറിസത്തെ ബാധിച്ച ഒരു സമയം കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നു എങ്കിലും കേരള സർക്കാർ മുന്നിട്ടു നടത്തുന്ന ടൂറിസം വകുപ്പിന്റെ ക്യാമ്പയിനുകൾ ഫലം കാണുന്നു എന്നതാണ് മെല്ലെ മെല്ലെ കേരളത്തിന്റെ ടൂറിസം മേഖല പണ്ടുള്ളതിനേക്കാൾ പോഷിച്ചു വരുന്നതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്ന പ്രധാന കാര്യം.






