ഐപിഎല്ലിന്റെ മൂല്യത്തിൽ വൻ മർദ്ദനവാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഐപിഎല്ലിന്റെ വിജയി കിരീടം ചൂടിയ ശേഷം വലിയ ദുരന്തം ഉൾപ്പെടെ ബാംഗ്ലൂരിൽ വിജയ ആഘോഷത്തിനിടെ നടന്നിരുന്നുവെങ്കിലും ബാംഗ്ലൂരിന്റെ മൂല്യം ഉയരുകയാണ് എന്നാണ് വാർത്തകൾ പറയുന്നത്. ഹ്യൂലിഹാൻ ലോകീ പുറത്തുവിട്ട റിപ്പോർട്ടുപ്രകാരം ഇന്ത്യയുടെ സ്വന്തം ഐപിഎല്ലിന് വൻവളർച്ചയാണ് ഉണ്ടാകുന്നത്. മുൻവർഷത്തേക്കാൾ 12.9% ഉയർന്ന് 18.5 ബില്യൻ ഡോളറാണ് (ഏകദേശം 1.59 ലക്ഷം കോടി രൂപ) ഇപ്പോൾ ഐപിഎല്ലിന്റെ മാത്രം മൂല്യം.
കോടിക്കണക്കിന് ഡോളറാണ് ഐപിഎൽ സമയത്ത് പല രീതിയിലും ഉയരുന്നത്. ഓരോ വർഷം കഴിയുന്നനുസരിച്ച് ഐപിഎല്ലിന്റെ മൂല്യവും ഐപിഎൽ കൊണ്ട് ഉണ്ടാകുന്ന ബിസിനസും ഉയരുകയാണ്. നിലവിൽ ടാറ്റ ഗ്രൂപ്പാണ് ഐപിഎല്ലിന്റെ ഔദ്യോഗിക സ്പോൺസർമാർ. 2028 വരെ ടാറ്റ ഐപിഎല്ലിന് സ്പോൺസർ ചെയ്യും എന്നതാണ് കരാർ. അഞ്ചുവർഷം മാത്രമാണ് ഈ കരാറിന്റെ കാലാവധിയെങ്കിലും ടാറ്റ ബിസി ആയിരിക്കും 300 മില്യൺ ഡോളർ ആണ്. ഇന്ത്യയിൽ ഇത്രയധികം പണം ഒഴുകുന്ന മറ്റൊരു സ്പോർട്സ് മാമാങ്കം ഇല്ല.
ഐപിഎല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ ചാമ്പ്യന്മാർ ആയത് ചെന്നൈ സൂപ്പർ കിംഗ്സ് ആണ്. ഇവരോടൊപ്പം തന്നെ മുംബൈ ഇന്ത്യൻസ് അഞ്ചുതവണ വിജയികളായി ഒപ്പമുണ്ട്. എന്നാൽ കഴിഞ്ഞതവണ ചെന്നൈ പുറത്തെടുത്ത മോശം പ്രകടനം ചെന്നൈയുടെ ബ്രാൻഡ് തന്നെ മാറ്റിമറിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂന്നാമത്തെ പിന്തള്ളി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇപ്പോൾ ഒന്നാം സ്ഥാനം സ്വന്തമാക്കി. ബാംഗ്ലൂരിന്റെ മൂല്യം 227 മില്യൺ ഡോളറിൽ നിന്ന് 269 മില്യനായി വർദ്ധിച്ചു.
ബാംഗ്ലൂരിന് ഉണ്ടായിരിക്കുന്ന വർദ്ധനവ് ഏകദേശം 2300 കോടി രൂപയുടേതാണ് . കഴിഞ്ഞവർഷം നാലാമത് ആയിരുന്നു മുംബൈ ഇന്ത്യൻസ് ഇക്കുറി 242 മില്യൺ ഡോളറിലേക്ക് എത്തി. ഒന്നാം സ്ഥാനത്ത് നിന്നും മൂന്നാംസ്ഥാനത്തേക്ക് കുത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മൂല്യം 235 മില്യൻ ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തിയെങ്കിലും ഒന്നാം സ്ഥാനം നഷ്ടമായി. ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമായി പറയപ്പെടുന്നത് ബാംഗ്ലൂരിന്റെ മൂല്യം വലിയ തോതിൽ വർധിച്ചതാണ്. മൂല്യത്തിൽ നാലാം സ്ഥാനത്ത് കൊൽക്കത്തയും 5ആമത് സൺ റൈസെർസ് ഹൈദർബാദുമാണ്.