ഒടിടി എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ന് പുതിയൊരു വാക്കല്ല. ഒടിടി മലയാളികൾക്കൊക്കെ സുപരിചിതമായി വളരെ പെട്ടെന്ന് മാറി. ഇന്ന് സിനിമ വ്യവസായത്തിന്റെ തീയറ്റർ ബിസിനസ് കഴിഞ്ഞാൽ വലിയൊരു ഭാഗം പ്രോഫിറ്റ് വരുന്ന വിഭാഗമായി ഒടിടി മാറി. വളരെ പെട്ടെന്ന് ആയിരുന്നു ഒടിടി യുടെ വളർച്ച. ഇന്ന് ഇന്ത്യയിൽ നിരവധി ഒടിടി പ്ലാറ്റഫോം എത്തി.
സ്വതന്ത്ര ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഡീൽ ആയി പറയുന്നത് തന്നെ രണ്ട് ഒടിടി പ്ലാറ്റ്ഫോമുകൾ തമ്മിൽ ലയിച്ചത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറും, ജിയോ സിനിമയും തമ്മിൽ ലയിച്ചടിയിലാണ് സ്വാതന്ത്ര്യ ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഡീലുകളിൽ ഒന്നായി പറയപ്പെടുന്നത്. നമ്മളിലൂടെ ടിവി സംസ്കാരം ഉൾപ്പെടെ മെല്ലെ മെല്ലെ മാറിക്കൊണ്ടിരിക്കുകയാണ്. അതിൽ ഏറ്റവും വലിയ പങ്ക് ഇന്നത്തെക്കാലത്ത് ഭരിക്കുന്നത് ഈ ഒടിടി പ്ലാറ്റ്ഫോമുകൾ തന്നെയാണ്.
എന്നാൽ 2008 ലാണ് ഇന്ത്യയിൽ ആദ്യമായി ഒരു ഒ ടി ടി പ്ലാറ്റ്ഫോം എത്തുന്നത്. അന്ന് ബിഗ് ഫ്ലിക്സ് എന്ന പേരിൽ റിലയൻസ് ഗ്രൂപ്പ് തന്നെയായിരുന്നു ഇതു തുടങ്ങിയത്. പക്ഷേ കാലത്തിനു മുമ്പേ ആയിരുന്നു അന്നത്തെ ഒടിടി ലോഞ്ച് എന്നതിനാൽ വലിയ വിജയമായില്ല. വളരെ പെട്ടെന്ന് തന്നെ ആ ഒടിടി പ്ലാറ്റ്ഫോം നിർത്തുകയും ചെയ്തു. അന്നത്തെ കാലത്ത് ഇന്റർനെറ്റ് അത്ര വലിയ വേഗത്തിൽ അല്ലാത്തതിനാൽ തന്നെ ഏറെ പ്രതിസന്ധി ബിഗ് ഫ്ലിക്സ് നേരിട്ടിരുന്നു. എന്നാൽ ഇന്ന് ഇന്റർനെറ്റിനു വേഗത കൈവരിച്ചത് ഒരു പരിധിവരെ ഒടിടി പ്ലാറ്റ്ഫോമുകളുടെ വിജയത്തിന് കാരണമാകുന്നു.
കോവിഡ് വന്നത് ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോമുകൾ വളരുന്നതിന് വലിയൊരു കാരണമായി മാറി. ലോക്ക്ഡൗൺ വന്നത് മിക്ക സമയങ്ങളിലും ആളുകളെ വീട്ടിനുള്ളിൽ തന്നെയാക്കി. അതുകൊണ്ടുതന്നെ ആളുകൾ എന്റർടൈൻമെന്റ് വ്യവസായത്തിന്റെ പുതിയ ആഴങ്ങൾ തേടി പോയി. അത് വലിയ രീതിയിൽ തന്നെ നമ്മുടെ ടിവി കൾച്ചറിനെ തന്നെ മാറ്റി. ഒരുപക്ഷേ ഒരു സിനിമ തിയേറ്ററിൽ ഇറങ്ങാതെ ടിവിയിൽ ഇറങ്ങുന്നത് വലിയ ഒരു മുന്നേറ്റം തന്നെയാണ്.
വർഷങ്ങൾക്കു മുമ്പ് വലിയൊരു പരീക്ഷണം നടത്തിയത് കമലഹാസനായിരുന്നു. അദ്ദേഹത്തിന്റെ വിശ്വരൂപം എന്ന സിനിമ ഒരേസമയം ടിവിയിലും തീയറ്ററിൽ എത്തി. അന്ന് കമലഹാസന്റെ ഈ മുന്നേറ്റത്തെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആളുകൾ വിമർശിച്ചു. അന്ന് ടിവിയിൽ സിനിമ റിലീസ് ആക്കിയത് സിനിമ റിലീസ് ആയി ആദ്യത്തെ ദിവസം തന്നെ സിനിമയുടെ വ്യാജ പതിപ്പ് ജനങ്ങൾക്ക് സുലഭം ആകാനുള്ള കാരണവുമായി. പക്ഷേ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ കമലഹാസൻ അന്ന് എടുത്ത തീരുമാനത്തിന് പിന്നിലായി വർഷങ്ങൾക്കിപ്പുറം ലോകം. അന്ന് ഉച്ചക്ക് ചിരിച്ചവർ അദ്ദേഹത്തിന്റെ തീരുമാനത്തിനെ ഇന്ന് പുകഴ്ത്തി പറയുന്നു.
പണ്ട് തിയറ്റർ റിലീസിനു ശേഷം ഒരു സിനിമയുടെ ഏറ്റവും വലിയ വ്യവസായം നടക്കുന്നത് ടിവിയിൽ വരുന്ന സാറ്റലൈറ്റ് റിലീസ്സുകൾ ആയിരുന്നു. ഒരു സിനിമയുടെ സാറ്റലൈറ്റ് കോടികൾക്ക് പോകുന്നതും വലിയ വാർത്തയായിരുന്നു. എന്നാൽ ഇന്ന് സാറ്റലൈറ്റിന്റെ സ്ഥാനം ഒടിടി കീഴടക്കി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ പോലുള്ള ഓ ടി ടി പ്ലാറ്റ്ഫോമുകൾ കേരളത്തിലുള്ള മലയാള സിനിമകൾ വാങ്ങുന്നത് ടിവി ടെലികാസ്റ്റ് റൈറ്റ്സ് ഉൾപ്പെടെയാണ്. അതായത് ഹോട്ട്സ്റ്റാറിന് ഒരു സിനിമ വിൽക്കുകയാണെങ്കിൽ ആ സിനിമ പിന്നീട് ഏഷ്യാനെറ്റ് തന്നെ സംപ്രേഷണം ചെയ്യുമെന്ന് അർത്ഥം.
ഇത്തരത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി ഇന്ത്യൻ സിനിമയും ഇന്ത്യൻ ടിവി വ്യവസായവും കാണുന്നത് ഒ ടി ടി പ്ലാറ്റ്ഫോമുകളുടെ അതിഭീകര വളർച്ചയാണ്. മലയാളത്തിൽ ആദ്യമായി ഒരു ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമ വിജയ ബാബു നിർമ്മിച്ച ജയസൂര്യ ദേവ് മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂഫിയും സുജാതയും എന്ന സിനിമയാണ്. ആമസോൺ പ്രൈമിൽ ആയിരുന്നു ഈ സിനിമ റിലീസിന് എത്തിയത്. കോവിഡ് സമയത്ത് ഇറങ്ങിയ നിരവധി കാഴ്ചക്കാര് സിനിമ ഉണ്ടായി. ഈ സിനിമയുടെ വഴി പിന്തുടർന്ന് ഒത്തിരി അധികം സൂപ്പർസ്റ്റാർ സിനിമകൾ അടക്കം തിയേറ്റർ ഉപേക്ഷിച്ച് കോവിഡ് സമയങ്ങളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തി.
അതിൽ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ ബിസിനസ് ആയ സിനിമ ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥനാണ്. തീയറ്റർ അടച്ചിടുന്ന സമയത്ത് ആയിരുന്നു ഈ സിനിമയുടെ റിലീസ്. ഏകദേശം 37 കോടിയോളം രൂപയ്ക്ക് ഈ സിനിമ ഡിസ്നി പ്ലസ് ഹോട്സ്റ്റർ അന്ന് സ്വന്തമാക്കി. ദിലീപ് തന്നെ നിർമിച്ച സിനിമ ദിലീപിന്റെ മോശം സമയത്ത് ഇത്ര വലിയ തുകയ്ക്ക് ഡീൽ ആയത്ദിലീപിനും വലിയ ആശ്വാസമായിരുന്നു. ഇതിനോടൊപ്പം തന്നെ പുഴു, ദൃശ്യം 2, എലോൺ, സല്യൂട്ട് തുടങ്ങിയ സിനിമകൾ വലിയ തുകയ്ക്ക് വിറ്റുപോയ സിനിമകളാണ്. അതിൽ ദൃശ്യം 2 വലിയ കാഴ്ചക്കാരുമായി മുന്നേറി.
ഇന്ന് പക്ഷേ കാലം മാറിയപ്പോൾ മെല്ലെ മെല്ലെ ഒടിടി പ്ലാറ്റ്ഫോമുകളും കൂടുതൽ ശ്രദ്ധാലുക്കളായി. അതായത് സൂപ്പർതാര സിനിമകളും വിജയ സിനിമകളും മാത്രമായി വിറ്റുപോകുന്നത്. അല്ലാത്ത തിയേറ്ററിൽ വൻ പരാജയം നേടുന്ന സിനിമകൾ ഇന്ന് ആർക്കും വേണ്ടാതായി. അത് ഒരു പരിധിവരെ കപട സിനിമ സൃഷ്ടിക്കുന്ന ആളുകൾക്ക് വലിയ തിരിച്ചടിയാണ്. കാരണം ഒടിടി വഴി പടം വിറ്റ് പണം ഉണ്ടാക്കാൻ മാത്രമായി നിരവധി ആളുകൾ പിറവിയെടുത്തു. ഇത് മോശം സിനിമകൾ എടുക്കാതിരിക്കാൻ ഇത്തരത്തിലുള്ള ഓ ടി ടി പ്ലാറ്റ്ഫോമുകൾക്ക് വലിയ പ്രചോദനമായി.
നിവിൻ പോളിയുടെ രാമചന്ദ്രബോസ് ആൻഡ് കോ എന്ന സിനിമയും ദിലീപിന്റെ ബാന്ദ്ര എന്ന സിനിമയും വിറ്റു പോകാത്ത സൂപ്പർതാര സിനിമകളാണ്. പക്ഷേ മെല്ലെ മെല്ലെ ഇന്ന് ടിവി, കേബിൾ ടിവി, ഡിഷ് ടിവി നെറ്റ്‌വർക്ക് എന്നിവയിൽ നിന്ന് ആളുകൾ മാറി സഞ്ചരിക്കുകയാണ്. ലൈവായി ഓ ടി ടി പ്ലാറ്റ്ഫോമുകളിൽ നിന്ന് തന്നെ മിക്ക ആളുകളും ഇന്ന് അവരുടെ ഇഷ്ട ചാനലുകൾ കാണുന്നു. വിദഗ്ധരുടെ പ്രവചനം അനുസരിച്ച് മെല്ലെ മെല്ലെ സാറ്റലൈറ്റ് ചാനലുകൾ അവസാനിക്കും എന്നാണ്. അതിന് പ്രധാനപ്പെട്ട കാരണമാകുക ഇന്റർനെറ്റിന്റെ ഉയർന്നുവരുന്ന വേഗതയും ഓ ടി ടി പ്ലാറ്റ്ഫോമുകളുടെ വളർച്ചയും ആയിരിക്കും.
തിയേറ്ററിനപ്പുറം സ്വന്തമായി ഒരു സ്പേസിൽ ഇരുന്ന് ഇഷ്ട സിനിമ കാണാമെന്നതാണ് ഒടിപി പ്ലാറ്റ്ഫോമുകൾ കൊണ്ട് ആളുകൾക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഗുണം. ഇന്ന് ഇന്ത്യയിൽ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഉണ്ട്. ഇതിന് നിരവധി കാഴ്ചക്കാരും ഉണ്ട്. തിയേറ്ററിൽ നിന്ന് സിനിമ കാണുവാൻ കഴിയില്ലെങ്കിൽ പണ്ടുകാലത്ത് ആളുകൾ കാത്തിരുന്നത് സിനിമയുടെ സീഡി ഇറങ്ങാൻ ആയിരുന്നുവെങ്കിൽ ഇന്ന് സിഡി സമ്പ്രദായം പൂർണ്ണമായും ഇല്ലാതായി.
പണ്ട് സിഡി ഇറക്കിയ സൈന എന്ന കമ്പനി പിന്നീട് ഒടിടി പ്ലാറ്റ്ഫോമായി റീ ലോഞ്ച് ചെയ്തു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, സോണി ലൈവ്, നെറ്റ്ഫ്ലിക്സ്, സി ഫൈവ്, ആമസോൺ പ്രൈം, ജിയോ സിനിമ എന്നിങ്ങനെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്നുണ്ട്. പക്ഷേ ഓരോ പ്ലാറ്റ്ഫോമുകൾ ചാർജ് ചെയ്യാൻ വേറെ വേറെ ആയി നിരവധി തുക ചിലവാക്കണം എന്നത് സാധാരണക്കാർക്ക് എത്രത്തോളം വരും കാലത്ത് ഇതൊക്കെ റീച്ചാർജ് ചെയ്യാൻ പ്രാവർത്തികമാകും എന്നുള്ളത് കണ്ടു തന്നെ അറിയണം.
എന്തായാലും ഇന്ത്യയിൽ വലിയ രീതിയിൽ ഒരു ഓളം ഒടിടി പ്ലാറ്റ്ഫോമുകൾ ഉണ്ടാക്കി എന്നത് സത്യമാണ്. വരുംവർഷങ്ങളിലും ട്രെൻഡ് തുടരും എന്നാണ് വിദഗ്ധരുടെ പഠനം സൂചിപ്പിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കുന്നത് കൂടുതൽ സെലക്ടീവ് ആവാനുള്ള സാധ്യതയുണ്ട്. പക്ഷേ സിനിമ പ്രൊഡ്യൂസ് ചെയ്യപ്പെടുന്നത് പോലെ നിരവധി വെബ് സീരീസുകളും വരുംകാലത്ത് പ്രൊഡ്യൂസ് ചെയ്യപ്പെടും. സിനിമയും വെബ് സീരീസും ഒരേപോലെ നിലനിൽക്കും എന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇന്ത്യയിൽ ഒടിടി പ്ലാറ്റ്ഫോം വളരുകയാണ്.