ഗൂഗുൾ എന്നത് ഇന്ന് എല്ലാവരും വളരെ പെട്ടെന്ന് ഉപയോഗിക്കുന്ന ഒരു സെർച്ച് എഞ്ചിനായി മാറി. എന്നാൽ ഗൂഗിളിന്റെതായി നിരവധി പ്രൊഡക്ടുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഗൂഗിളിന്റെ ഫോണിന് വലിയ വിപണന സാധ്യത ഇന്ത്യയിലും ഉണ്ട്. എന്നാൽ ഇതുവരെ ഗൂഗിളിന്റെതായി ഒരു വിപണനശാല ഇന്ത്യയിൽ എവിടെയും ലഭ്യമായിരുന്നില്ല. ഈ പ്രശ്നത്തിന് പരിഹാരമായി ഗൂഗിൾ ഇന്ത്യയിലേക്ക് വിപണനശാല തുറക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.
യുഎസിന് പുറത്ത് ഗൂഗിളിന് എവിടെയും വിപണനശാലകൾ ഇല്ല. എന്നാൽ കഴിഞ്ഞദിവസം നടന്ന മോഡി – ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം കൂടുതൽ യുഎസ് കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ ഒരുങ്ങുകയാണ്. ടെസ്‌ല ഇന്ത്യയിലേക്ക് വരുന്നു എന്നുള്ള വാർത്തകൾക്ക് പുറമെയാണ് ഗൂഗിൾ ഇന്ത്യയിലേക്ക് വിപണനശാല തുറക്കുന്നു എന്നുള്ള വാർത്തകൾ വരുന്നത്. ഇതിനായി ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളെയാണ് ഗൂഗിൾ പരിഗണിക്കുന്നത്. മുംബൈ, ഡൽഹി, ബാംഗ്ലൂർ എന്നീ നഗരങ്ങൾക്കാണ് ഗൂഗിളിന്റെ ആദ്യ ഔട്ട്ലെറ്റ് തുടങ്ങുവാൻ ഉള്ള സാധ്യതാ നഗരങ്ങളായി പറയപ്പെടുന്നത്.
പിക്സൽ ഫോൺ, വാച്ച്, ഇയർബഡ്സ് എന്നിവയായിരിക്കും ഗൂഗിൾ വിപണനം ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ. രണ്ടു പതിറ്റാണ്ടു മുൻപേ ചില്ലറ വിൽപന വിപണിയിൽ സ്വന്തം സ്റ്റോറുകൾ തുറന്ന് നേട്ടം കൊയ്ത ആപ്പിളിന്റെ മാതൃകയാണ് ഗൂഗിൾ പിന്തുടരുന്നത്. ആപ്പിളിന് ലോകമാകെ അഞ്ഞൂറിലേറെ സ്റ്റോറുകളുണ്ട്. ആപ്പിളിന്റെ മാതൃക പിന്തുടർന്നുകൊണ്ട് ഇന്ത്യയിൽ ആദ്യം ഒരു സ്റ്റോർ തുടരുന്നശേഷം പിന്നീടത് കൂട്ടി കൊണ്ടുവരാൻ ഉള്ളതായിരിക്കും ഗൂഗിളിന്റെ പ്രഥമ പരിഗണന.