മലയാളികളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് സ്വർണ്ണവില കുതിക്കുകയാണ്. 60,800 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില നിലവാരമായ 57200 രൂപയിൽ നിന്നും ഏകദേശം 3000 രൂപയുടെ മാറ്റം. 57,200 രൂപ റെക്കോർഡ് ചെയ്യപ്പെട്ടത് ജനുവരി ഒന്നാം തീയതിയാണ്. ജനുവരി ഒന്നിൽ നിന്നും ഈ മാസം 23 ലേക്ക് എത്തിനിൽക്കുമ്പോൾ 3000 രൂപയുടെ വില വർദ്ധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സ്വർണ്ണവിലയിൽ വരും ദിവസങ്ങളിലും കാര്യമായ മാറ്റം ഉണ്ടാകില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കോവിഡ് സമയം മുതൽ സ്വർണ്ണത്തിന് വലിയ രീതിയിലുള്ള വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം കഴിയുന്നതിനുള്ളിൽ സ്വർണ്ണവില 70,000ത്തിനു മുകളിൽ കയറും എന്നും അഭിപ്രായമുള്ള ആളുകൾ ഏറെയാണ്. സ്വർണത്തിന് വിലക്കയറ്റം ആയതിനാൽ തന്നെ പണം മുടക്കി നിരവധി ആളുകൾ സ്വർണ്ണം വാങ്ങി വയ്ക്കുന്നുണ്ട്. ഭാവിയിൽ സ്വർണത്തിന് വില കൂടും എന്നുള്ള നിഗമനത്തിനാണ് ഇത്തരത്തിൽ സ്വർണം ആളുകൾ വാങ്ങിക്കൂട്ടുന്നത്. സ്വർണ്ണവിലയിൽ ഏറ്റവും കൂടുതൽ ആശങ്ക ഉണ്ടാകുന്നതും മലയാളികൾക്ക് തന്നെയാണ്.
ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാകുന്നത് മലയാളികൾക്ക് തന്നെയാണ്. കാരണം വിവാഹ ആവശ്യങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും മലയാളികൾക്ക് സ്വർണം ഇല്ലാതെ പറ്റില്ല. അതുകൊണ്ടുതന്നെ വിലക്കയറ്റം മലയാളികൾക്കാണ് ഏറ്റവും കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ളതും മലയാളികൾ ആയതിനാൽ തന്നെ ഒരു വിഭാഗം മലയാളികൾക്ക് സ്വർണത്തിന്റെ വില വർദ്ധനവ് സന്തോഷവും നൽകുന്നുണ്ട്.