കഴിഞ്ഞ ആറുമാസമായി സ്വർണത്തിന് വില കൂടിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാർക്ക് അപ്രാപ്യമാകുന്ന രീതിയിലേക്കാണ് സ്വർണത്തിന്റെ വിലക്കയറ്റം. സ്വർണ്ണത്തിന്റെ വിലക്കയറ്റം വലിയ തിരിച്ചടിയായിരിക്കുന്നത് മലയാളികൾക്കാണ്. കാരണം മലയാളികൾക്ക് ഏതൊരാഘോഷത്തിലും സ്വർണം അഭിവാജ്യ ഘടകമാണ്. ഏകദേശം 20,000 ഓളം രൂപയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് മാത്രം കൂടിയിരിക്കുന്നത്. എന്നാൽ സ്വർണ്ണത്തിന്റെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്തേക്ക് വരികയാണ് .
ഇതിൽ ജോയ് ആലുക്കാസ് എന്ന സ്വർണ്ണ ബിസിനസ് വ്യാപാരികളിൽ ഭീമനായ വ്യക്തി പറഞ്ഞിരിക്കുന്നത് ആവശ്യമുള്ള ആളുകൾ എത്രയും പെട്ടെന്ന് സ്വർണ്ണം വാങ്ങി വയ്ക്കുക സ്വർണത്തിന് ഇനിയും വിലകൂടും എന്നാണ്. മനോരമ ഓൺലൈനിൽ നൽകിയ അഭിമുഖത്തിലാണ് ജോയ് ആലുക്കാസ് പുത്തൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. സ്വർണ്ണത്തിന് ഔൺസിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ല എന്നാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞിരിക്കുന്നത്.
വിലക്കയറ്റത്തിന് മറ്റൊരു പ്രധാനപ്പെട്ട കാരണമായി ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരിക്കുന്നത് ട്രമ്പ് അധികാരത്തിൽ വന്നതാണ്. അദ്ദേഹത്തിന്റെ നയങ്ങൾ സ്വർണം ഉൾപ്പെടെ എല്ലാ ലോഹങ്ങളെയും ബാധിച്ചിരിക്കുന്നു എന്നും ഇത് എല്ലാ രാജ്യങ്ങളുടെയും ബദൽ കറൻസികളെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ്ണവിലയുടെ വർദ്ധനയ്ക്ക് പുറമേ രൂപയുടെയും മറ്റ് കറൻസികളുടെയും മൂല്യത്തിനും വലിയ മാറ്റം ഉണ്ടായിരിക്കുന്നുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനുള്ള സാധ്യത അധികമാണ് എന്നും സ്വർണ്ണം ആവശ്യമുള്ള ആളുകൾ പെട്ടെന്ന് തന്നെ വാങ്ങിയാൽ വലിയ ബാധ്യതയിൽ നിന്നും രക്ഷപ്പെടാൻ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ നിന്ന് നമുക്ക് മനസ്സിലാകുന്നത് സ്വർണ്ണവില ഇനിയും കൂടും എന്നും ഒരുപക്ഷേ ഒരു ലക്ഷം രൂപയിലേക്ക് പവന്റെ വിലയെത്താൻ അധികം കാലതാമസം ഉണ്ടാകില്ല എന്നുമാണ്.