സംസ്ഥാനത്ത് സ്വര്‍ണവില വലിയ രീതിയിൽ കുതിച്ചുയരുകയാണ്. സാധാരണക്കാർക്ക് സ്വപ്നം കാണാൻ കഴിയാത്ത രീതിയിലാണ് സ്വർണ്ണത്തിന്റെ വില വർദ്ധനവ് ഇപ്പോൾ ഉണ്ടാകുന്നത്. കല്യാണ ആവശ്യവുമായി എത്തുന്ന മലയാളികൾക്ക് ഇപ്പോൾ സ്വർണം കിട്ടാക്കനി ആവുന്ന കാഴ്ചയാണ് കാണുന്നത്. ഏതൊരാഘോഷത്തിലും മലയാളികൾക്ക് അഭിവാജ്യ ഘടകമാണ് സ്വർണം. ഇനി എത്രത്തോളം മലയാളികൾ സ്വർണത്തിൽ തേടി പോകുമെന്ന് വില വർദ്ധനവ് കാരണം കണ്ടു തന്നെ അറിയേണ്ടിവരും. പവന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു. ഇതോടെ പവന് 75760 രൂപയായി. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണിത്. ഗ്രാമിന് 70 രൂപയും വര്‍ധിച്ചു. ഗ്രാം ഒന്നിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്.
ഇന്ത്യക്കുമേല്‍ ട്രംപ് ചുമത്തിയ ഉയര്‍ന്ന താരിഫ് തന്നെയാണ് സ്വര്‍ണവിലയിലും ഇന്ത്യന്‍ വിപണിയും ഒരുപോലെ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം ഒരു പവന് വര്‍ധിച്ചത് 2560 രൂപയാണ്. പണിക്കൂലി ഉള്‍പ്പെടെ നല്‍കി ഒരു പവന്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങണമെങ്കില്‍ 80000ന് മുകളില്‍ പൈസ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍.ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.